കർണാടക: വിവാദ മതപരിവർത്തന നിരോധന ബില്ല് പാസായി
ബംഗളൂരു • കർണാടകയിലെ ബി.ജെ.പി സർക്കാരിന്റെ പുതിയ മതപരിവർത്തന നിരോധന നിയമം നിയമസഭാ കൗൺസിലിൽ പാസായി.
പ്രതിപക്ഷ ബഹളത്തിനിടെ ശബ്ദവോട്ടോടെയാണ് ബില്ല് പാസാക്കിയത്. ബില്ലിനെ എതിർത്ത കോൺഗ്രസ് വോട്ടെടുപ്പിന് നിൽക്കാതെ സഭ ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി. ആഭ്യന്തരമന്ത്രി അറഗ ജ്ഞാനേന്ദ്രയാണ് ബില്ല് നിയമസഭയുടെ ഉപരിസഭയായ കൗൺസിലിൽ അവതരിപ്പിച്ചത്. ഏതുമതവും സ്വീകരിക്കാനുള്ള പൗരന്റെ അടിസ്ഥാനാവകാശത്തിന് എതിരാണെന്ന് ആരോപിച്ചാണ് കോൺഗ്രസ് ബില്ലിനെ എതിർത്തത്. എന്നാൽ നിർബന്ധിത മതംമാറ്റത്തെ മാത്രമാണ് ബില്ല് എതിർക്കുന്നതെന്നാണ് ബി.ജെ.പി നിലപാട്.
ലൗ ജിഹാദ് തടയുന്നതിന് വേണ്ടിയെന്ന് ആവകാശപ്പെട്ട് യു.പി, ഗുജറാത്ത്, ഹരിയാന, മധ്യപ്രദേശ് തുടങ്ങിയ ബി.ജെ.പി ഭരണത്തിലുള്ള സംസ്ഥാനങ്ങളിൽ ഇത്തരത്തിൽ നിയമം അടുത്തിടെ നിലവിൽ വന്നിരുന്നു. ഇതിന് പിന്നാലെയാണ് കർണാടകയിലും സമാനനിയമം കൊണ്ടുവരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."