HOME
DETAILS

ട്രേഡ് യൂനിയനുകളുടെ സമ്മര്‍ദം ഫലംകണ്ടു; മാംഗോ ടാക്‌സി നിരക്ക് കൂട്ടുന്നു

  
backup
August 24 2016 | 20:08 PM

%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%87%e0%b4%a1%e0%b5%8d-%e0%b4%af%e0%b5%82%e0%b4%a8%e0%b4%bf%e0%b4%af%e0%b4%a8%e0%b5%81%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b8%e0%b4%ae%e0%b5%8d%e0%b4%ae


കോഴിക്കോട്: നഗരത്തില്‍ ആരംഭിച്ച മാംഗോ ടാക്‌സിക്കെതിരേയുള്ള തൊഴിലാളി യൂനിയനുകളുടെ സമരം തീര്‍ക്കാന്‍ മാംഗോ ടാക്‌സിയുടെ നിരക്ക് വര്‍ധിപ്പിക്കണമെന്ന നിര്‍ദേശവുമായി എം.എല്‍.എയും ജില്ലാ കലക്ടറും പൊലിസും. കുറഞ്ഞ ചാര്‍ജില്‍ സര്‍വിസ് നടത്തിയാല്‍ മാംഗോ കാബ്‌സിനെ ഓട്ടോ-ടാക്‌സി തൊഴിലാളികള്‍ തടയുമെന്നും അത് നഗരത്തിലെ ക്രമസമാധാനം തകരുന്നതിന് ഇടയാക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് ജനപ്രതിനിധിയും നിയമപാലകരും ജനങ്ങള്‍ക്കെതിരായ തീരുമാനത്തിന് കൂട്ടുനില്‍ക്കുന്നത്.
നാലു കിലോമീറ്റര്‍ വരെ 99 രൂപയ്ക്ക് കാര്‍ യാത്ര എന്ന സൗകര്യത്തോടെയാണ് മാംഗോ കാബ്‌സ് കോഴിക്കോട്ട് പ്രവര്‍ത്തനമാരംഭിച്ചത്. എന്നാല്‍ തുടക്കം മുതല്‍ തന്നെ ഓട്ടോ-ടാക്‌സി തൊഴിലാളികള്‍ സംഘടനാ ശക്തി ഉപയോഗിച്ച് ഇതിനെ തടഞ്ഞു. പൊതുജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമായ രീതിയില്‍ സര്‍വിസ് നടത്താന്‍ തയാറായ മാംഗോ കാബ്‌സിനെ മുളയിലെ നുള്ളാനാണ് ട്രേഡ് യൂനിയനുകള്‍ ശ്രമിച്ചത്. പ്രശ്‌നം രൂക്ഷമായതോടെ ചൊവ്വാഴ്ച പണിമുടക്ക് നടത്തി കലക്ടറേറ്റിലേക്ക് മാര്‍ച്ചും നടത്തി. തിങ്കളാഴ്ച കലക്ടറുടെ ചേംബറില്‍ എ. പ്രദീപ്കുമാര്‍ എം.എല്‍.എ, സിറ്റി പൊലിസ് കമ്മിഷണര്‍ ഉമാ ബെഹ്‌റ, ആര്‍.ടി.ഒ സി.ജെ പോള്‍സണ്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടന്നത്. എന്നാല്‍ ചര്‍ച്ചയ്‌ക്കൊടുവില്‍ കൂടിയ നിരക്കില്‍ മാംഗോ കാബ്‌സ് സര്‍വിസ് നടത്തിയാല്‍ മതിയെന്ന നിലപാടിലേക്കാണ് ഇവര്‍ എത്തിച്ചേര്‍ന്നത്.
99 രൂപയെന്ന മിനിമം ചാര്‍ജ് ചുരുങ്ങിയത് 150 ആക്കി ഉയര്‍ത്തണമെന്ന യൂനിയന്‍ നേതാക്കളുടെ വാദത്തിന് അധികൃതര്‍ വഴങ്ങി. മാംഗോ കാബ്‌സ് സര്‍വിസ് തുടങ്ങിയാല്‍ തങ്ങളുടെ ജോലി ഇല്ലാതാകുമെന്ന വാദമാണ് യൂനിയന്‍ നേതാക്കള്‍ പറഞ്ഞത്. എന്നാല്‍ മാംഗോ കാബ്‌സ് തിരുവനന്തരപുരം, കൊച്ചി, കണ്ണൂര്‍ എന്നീ ജില്ലകളില്‍ ഇതേ നിരക്കിലാണ് സര്‍വിസ് നടത്തുന്നത്. തൊഴിലാളി സംഘടനകള്‍ക്ക് വലിയ സ്വാധീനമുള്ള കണ്ണൂര്‍ ജില്ലയില്‍ പോലും മാംഗോ കാബ്‌സിന് ഇത്രയും വലിയ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നിട്ടില്ലെന്നും അവര്‍ പറയുന്നു. ഈ ജില്ലകളിലൊന്നും ഓട്ടോ-ടാക്‌സി ഡ്രൈവര്‍മാര്‍ മാംഗോ കാബ്‌സിന്റെ വാഹനം തടഞ്ഞിട്ടുമില്ല. കേരളത്തിലെ മറ്റു ജില്ലകളില്‍ ഇല്ലാത്ത പ്രയാസം കോഴിക്കോട്ടെ ഓട്ടോ-ടാക്‌സി തൊഴിലാളികള്‍ക്ക് മാത്രമായി എങ്ങനെയുണ്ടാകുമെന്ന ചോദ്യം കേട്ടില്ലെന്ന് നടിക്കുകയാണ് എം.എല്‍.എയും ജില്ലാ കലക്ടറും ഉള്‍പ്പെടെയുള്ളവര്‍.
ഏറ്റവും കുറഞ്ഞ നിരക്കിലാണ് മാംഗോ കാബ്‌സ് കേരളത്തിലുടനീളം സര്‍വിസ് നടത്തുന്നത്. നേരത്തെ ഡോ. പി.ബി സലീം കോഴിക്കോട് കലക്ടറായിരുന്ന കാലത്ത് നഗരത്തില്‍ രാത്രി ചാര്‍ജ് കുറച്ച് ഓടുന്നതിനായി ഓറഞ്ച് ഓട്ടോ പെര്‍മിറ്റ് അനുവദിച്ചിരുന്നു. യൂനിയന്‍ നേതാക്കളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഇതും പിന്നീട് നിര്‍ത്തലാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചെങ്കടലിലെ ആഡംബര റിസോര്‍ട്ട്; ഷെബാര നവംബറില്‍ പ്രവര്‍ത്തനം ആരംഭിക്കും

Saudi-arabia
  •  a month ago
No Image

പ്രതിമാസം മൂന്നുലക്ഷം വാടക, പക്ഷേ അപാർട്മെന്റ് നിറയെ എലികൾ, സഹിക്കെട്ട് താമസക്കാർ

International
  •  a month ago
No Image

പുതിയ പെയ്ഡ് പാര്‍ക്കിങ് സമയക്രമം പ്രഖ്യാപിച്ച് ഷാര്‍ജ

uae
  •  a month ago
No Image

പി.പി ദിവ്യ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

Kerala
  •  a month ago
No Image

ഹിസ്ബുല്ലക്ക് പുതിയ തലവൻ; നസ്‌റല്ലയുടെ പിന്‍ഗാമി നയിം ഖാസിം

International
  •  a month ago
No Image

യുഎന്‍ അഭയാര്‍ഥി ഏജന്‍സിയെ നിരോധിച്ച് ഇസ്‌റാഈല്‍

International
  •  a month ago
No Image

അക്രം അഫീഫ് ഏഷ്യയുടെ മികച്ച താരം

qatar
  •  a month ago
No Image

ദുബൈയിലെ കെട്ടിട വാടക വര്‍ദ്ധനവ് ഒന്നര വര്‍ഷത്തിന് ശേഷം കുറഞ്ഞേക്കുമെന്ന് റിപ്പോര്‍ട്ട്

uae
  •  a month ago
No Image

സഊദിയില്‍ 500 പുരാവസ്തു കേന്ദ്രങ്ങള്‍കൂടി ഉള്‍പ്പെടുത്തി ദേശീയ പൈതൃക രജിസ്റ്റര്‍ വിപുലീകരിക്കുന്നു

Saudi-arabia
  •  a month ago
No Image

'ദിവ്യയെ കസ്റ്റഡിയിലെടുത്തത് പാര്‍ട്ടി ഗ്രാമത്തില്‍ നിന്ന്, ഒളിപ്പിച്ചത് സിപിഎം'; രൂക്ഷവിമര്‍ശനവുമായി വി.ഡി സതീശന്‍

Kerala
  •  a month ago