HOME
DETAILS
MAL
ഹയർസെക്കൻഡറിയിലും ഭിന്നശേഷി സംവരണം പാലിക്കണം: ഹൈക്കോടതി
backup
September 16 2022 | 03:09 AM
കൊച്ചി • എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിലെ അധ്യാപക നിയമനത്തിലും ഭിന്നശേഷി സംവരണം പാലിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഭിന്നശേഷിക്കാർക്ക് ഹയർ സെക്കൻഡറി അധ്യാപക തസ്തിക അനുയോജ്യമല്ലാത്തതിനാൽ മറ്റ് അധ്യാപകരുടെ നിയമനത്തിന് അംഗീകാരം നൽകാമെന്ന സർക്കാർ ഉത്തരവ് ചോദ്യംചെയ്ത് കോഴിക്കോട്, മലപ്പുറം, പാലക്കാട് സ്വദേശികൾ നൽകിയ ഹരജി തീർപ്പാക്കിയാണ് ജസ്റ്റിസ് രാജ വിജയരാഘവന്റെ ഉത്തരവ്.ഫെബ്രുവരി രണ്ടിലെ ഉത്തരവ് കോടതി റദ്ദാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."