വനംവകുപ്പില്‍ വയര്‍ലസ് സംവിധാനം നടപ്പിലാക്കും
കോതമംഗലം: മലയാറ്റൂര്‍വനം ഡിവിഷ നോടെപ്പം മൂന്നാര്‍ ഡിവിഷനിലും വനം വകുപ്പ് വയര്‍ലസ് സംവിധാനം നടപ്പിലാക്കുന്നു. ഇടമലയാര്‍ ആനവേട്ട കേസിന്റെ പശ്ചാത്തലത്തില്‍ വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരാണ് ഈ നിര്‍ദ്ദേശം കൊണ്ടു വന്നത്.
ഇതേ തുടര്‍ന്ന് മലയാറ്റൂര്‍ ഡിവിഷനിലെ അഞ്ച് വനംറേഞ്ചുകളില്‍ നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ചിരുന്നു. ഇതിന്റെ ഭാഗമായി മലയാറ്റൂര്‍ കുരിശുമുടിയിലും ഇടമലയാര്‍ മലമുകളിലുമായി രണ്ടു റിപ്പീറ്ററുകള്‍ സ്ഥാപിക്കാനാണ് നീക്കം. ഇതില്‍ മലയാറ്റൂര്‍ കുരിശുമുടിയിലെ റിപ്പീറ്റര്‍ പൂര്‍ത്തിയായി കഴിഞ്ഞു.
ഇടമലയാറിലേത് ഈ മാസം തന്നെ പൂര്‍ത്തിയാക്കും.ഇതോടെപ്പം തന്നെ മൂന്നാര്‍ വനം ഡിവിഷനിലെ നാലു റേഞ്ചുകളിലും ഇത് നടപ്പിലാക്കാനുള്ള നീക്കത്തിലാണ് വനം വകുപ്പ്. വിവിധ ഫോറസ്റ്റ് സ്റ്റേഷനുകളിലെ ഉദ്യേഗസ്ഥര്‍ക്ക് പരസ്പരം വിവരങ്ങള്‍ എളുപ്പത്തില്‍ കൈമാറുവാന്‍ ഈ സംവിധാനം കൊണ്ട് കഴിയും.
വനത്തിനകത്ത് പരിശോധനക്കായി പോകുന്ന വനപാലകര്‍ക്ക് സ്റ്റേഷനുമായി ബന്ധപ്പെട്ട് കുറ്റവാളികളെ കുറിച്ചുള്ള വിവരങ്ങള്‍ പെട്ടന്ന് കൈമാറുവാനും ഈ സൗകര്യം വഴി സാധിക്കും. മലയാറ്റൂര്‍, മൂന്നാര്‍ ഡിവിഷനുകളില്‍പ്പെടുന്നവനമേഖലകള്‍ പരസ്പരം ചേര്‍ന്നാണ് കിടക്കുന്നത്. വന്യ ജീവിവേട്ട, മരംമുറിച്ച് കടത്തല്‍ എന്നിവ കണ്ടെത്തി കുറ്റവാളികളെ പിടികൂടുവാനും ഈ സംവിധാനം നടപ്പിലാകുന്നതോടെ കഴിയും. മലയാറ്റൂര്‍, മൂന്നാര്‍ വനം ഡിവിഷനുകളില്‍ ഈ സംവിധാനം പ്രവര്‍ത്തന സജ്ജമാകുന്നതോടെ ഈ വനമേഖലകളില്‍പ്പെടുന്ന ഒന്‍പത് റേഞ്ചുകളില്‍ ഉള്‍പ്പെട്ട 21 ഫോറസ്റ്റ് സ്റ്റേഷനുകളുടെ പരിധിയിലെ വനപ്രദശങ്ങളില്‍ നടക്കുന്ന കുറ്റകൃത്യങ്ങള്‍ എളുപ്പത്തില്‍ കണ്ടെത്താനും തടയുവാനും കഴിയുമെന്നാണ് വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."