HOME
DETAILS
MAL
യുഎഇയിൽ ഇന്ന് ഉച്ചക്ക് ശേഷം മഴയ്ക്ക് സാധ്യത; ചൂടിന് നേരിയ ശമനം
backup
August 31 2023 | 04:08 AM
യുഎഇയിൽ ഇന്ന് ഉച്ചക്ക് ശേഷം മഴയ്ക്ക് സാധ്യത; ചൂടിന് നേരിയ ശമനം
അബുദാബി: യുഎഇയിൽ ഇന്നും ചൂട് ഉയർന്ന് തന്നെ നിൽക്കും. അതേസമയം, ദേശീയ കാലാവസ്ഥാ കേന്ദ്രം റിപ്പോർട്ട് അനുസരിച്ച് ഉച്ചയോടെ ചില പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്. അബുദാബിയിൽ 45 ഡിഗ്രി സെൽഷ്യസും ദുബൈയിൽ 43 ഡിഗ്രി സെൽഷ്യസും ആയിരിക്കും ഇന്നത്തെ താപനില. ഇന്ന് മുൻ ദിവസങ്ങളെ അപേക്ഷിച്ച് പൊതുവിൽ കുറവായിരിക്കാം.
കിഴക്കൻ തീരത്ത് രാവിലെ താഴ്ന്ന മേഘങ്ങൾ കാണപ്പെടും. ഉച്ചയ്ക്ക് ശേഷം കിഴക്ക് ക്യുമുലസ് മേഘങ്ങൾ രൂപപ്പെടുമെന്നും മഴയുണ്ടാകാൻ സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
രാത്രിയിൽ ഈർപ്പം വർദ്ധിക്കുകയും വെള്ളിയാഴ്ച രാവിലെ വരെ തുടരുകയും ചെയ്യാം. ചില തീരപ്രദേശങ്ങളിലും ഉൾനാടൻ പ്രദേശങ്ങളിലും മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ട്. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും തിരമാലകൾ നേരിയതോ മിതമായതോ ആയിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."