മാഗസിന്‍ പ്രകാശനം ചെയ്തു
മലപ്പുറം: 38മത് ഇ.എം.ഇ.എ കോളജ് യൂണിയന്‍ വാര്‍ഷിക മാഗസിന്‍ 'വള്ളിയും തെറ്റി പുള്ളിയും തെറ്റി' യുടെ ഡിജിറ്റല്‍ പ്രകാശനം കോളജ് മാനേജ്‌മെന്റ് കമ്മിറ്റി റെക്ടര്‍ പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ നിര്‍വ്വഹിച്ചു. കോളജിന്റെ ചരിത്രത്തില്‍ നിര്‍മ്മിക്കപ്പെടുന്ന ആദ്യത്തെ പരസ്യരഹിത മാഗസിനാണിത്. കോളജ് യൂണിയന്റെ സ്റ്റുഡന്റ് എഡിറ്റര്‍ ഷാസ് ചാക്കീരിയുടെയും യൂണിയന്‍ ചെയര്‍മാന്‍ സ്വഫ് വാന്‍ ഇല്ലിക്കലിന്റേയും മറ്റ് യൂണിയന്‍ ഭാരവാഹികളായ അജ്മല്‍ പുല്‍പ്പറ്റ, ജസീം കാരമുക്ക് എന്നിവരുടെ നേതൃത്വത്തിലാണ് മാഗസിന്‍ ഒരുക്കിയത്
പ്രതിസന്ധി നിറഞ്ഞ സാമൂഹിക ചുറ്റുപാടുകളില്‍ അറിഞ്ഞും അറിയാതെയും ഘനീഭവിച്ചിട്ടുള്ള മാറ്റങ്ങളെ സൂക്ഷമമായി നിരീക്ഷിക്കുന്നതാണ് മാഗസിന്‍ .
പരമ്പരാഗത ശൈലിയില്‍ നിന്നും മാറി ഡിജിറ്റല്‍ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി രൂപ കല്‍പ്പന ചെയ്ത 'വള്ളിയും തെറ്റി പുള്ളിയും തെറ്റി' മാഗസിന്‍ മികച്ച ഡിജിറ്റല്‍ വായനാനുഭവം പകര്‍ന്നു നല്‍കാന്‍ ശ്രമിച്ചിട്ടുണ്ട്.
കൊവിഡ് മൂലമുള്ള അടച്ചിടലുകള്‍ കാലാലയ മൂല്യങ്ങള്‍ക്ക് സംഭവിച്ചിട്ടുള്ള മാറ്റങ്ങളെ സാഹിത്യ സൃഷ്ട്ടിയാക്കി അവതരിപ്പിക്കാന്‍ സാധിച്ചതില്‍ ചാരിതാര്‍ത്ഥ്യമുണ്ടന്ന് മാഗിസിന്‍ സ്റ്റുഡന്‍ഡ് എഡിറ്റര്‍ ഷാസ് ചാക്കീരി സബ് എഡിറ്റര്‍ മുഹമ്മദ് അസീല്‍ അലി യും അടങ്ങിയ 38 മത് ഇ.എം.ഇ.എ കോളജ് യൂണിയന്‍ എഡിറ്റോറിയല്‍ സമിതി പറഞ്ഞു.
പരസ്യങ്ങള്‍ക്ക് ഇടം നല്‍കാതെ പ്രതിസന്ധി നിറഞ്ഞ കാലഘട്ടത്തെ വരച്ചു കാണിക്കുന്ന ഇ.എം.ഇ.എ കോളജ് മാഗസിന്‍ കോളജ് വെബ്‌സൈറ്റ് മുഖാന്തിരം ലഭ്യമാണ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."