HOME
DETAILS
MAL
കൈവെട്ട് കേസ് വിചാരണ നീട്ടിവയ്ക്കണമെന്ന പ്രതികളുടെ ഹരജി തള്ളി
backup
July 12 2021 | 19:07 PM
കൊച്ചി: മൂവാറ്റുപുഴയില്‍ കോളജ് അധ്യാപകന് ടി.ജെ ജോസഫിന്റെ കൈവെട്ടിയ കേസിന്റെ രണ്ടാംഘട്ട വിചാരണ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് രണ്ടു പ്രതികള്‍ നല്കിയ ഹരജി ഹൈക്കോടതി തള്ളി. ഇന്നലെ എന്‍.ഐ.എ കോടതിയില്‍ വിചാരണ ആരംഭിക്കാനിരിക്കെയാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്. കൊവിഡ് സാഹചര്യത്തില്‍ കേസിന്റെ രണ്ടാംഘട്ട വിചാരണ നീട്ടി വയ്ക്കണമെന്നാവശ്യപ്പെട്ടാണ് പ്രതികള്‍ കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. എന്നാല്‍ വിചാരണ നടപടികള്‍ ഓണ്‍ലൈനായതിനാല്‍ കൊവിഡ് വ്യാപന ആശങ്കയില്ലെന്ന് എന്‍.ഐ.എ കോടതിയെ അറിയിച്ചു. പ്രതികളും സാക്ഷികളും വിഡിയോ കോണ്‍ഫറന്‍സ് മുഖേന ഹാജരാകുന്നതുകൊണ്ട് തിരിച്ചറിയല്‍ നടപടി ബുദ്ധിമുട്ടാണെന്ന വാദവും അംഗീകരിക്കാതെയാണ് കോടതി ഹരജി തള്ളിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."