HOME
DETAILS

സ്നേഹത്തിന്റെ കട

  
backup
September 03 2023 | 04:09 AM

shop-of-love


ഉത്തർപ്രദേശിൽ മുസ്‌ലിംകൾക്ക് നേരെയുള്ള അതിക്രമങ്ങൾ നിത്യസംഭവങ്ങളാണെങ്കിലും മുസഫർ നഗറിലെ ഒരു അധ്യാപികയുടെ വർഗീയ നിഷ്ഠൂരത രാജ്യത്തെ ഞെട്ടിച്ചു. എന്നാൽ, അതിനു പിന്നാലെ കർഷക നേതാവ് രാകേഷ് ടിക്കായത്ത് എത്തി അടിച്ച കുട്ടികളെ ആലിംഗനം ചെയ്യിച്ചത് രാജ്യ മനഃസാക്ഷിയിൽ സന്തോഷത്തിന്റെ കുളിർ മഴ പെയ്യിക്കുകയും ചെയ്തു. മുസഫർ നഗർ നേഹ പബ്ലിക് സ്കൂളിലെ അധ്യാപിക തൃപ്ത ത്യാഗിയാണ് മറ്റു കുട്ടികളെ കൊണ്ട് മുസ്ലിം ബാലന്റെ മുഖത്ത് അടിപ്പിച്ചത്. മുസ് ലിംകൾക്ക് നേരെ അധിക്ഷേപങ്ങൾ ചൊരിഞ്ഞു കൊണ്ടാണ് ആ അധ്യാപിക തൃപ്തയായത്.


ഒറ്റ കലാപം കൊണ്ട് നാട് പിടിക്കാൻ കഴിയുമെന്ന് അറിയാവുന്ന പാർട്ടിയാണ് ബി.ജെ.പി. പാർട്ടിയുടെ വിജയിച്ച പരീക്ഷണ ഭൂമികളിലൊന്നാണ് മുസഫർ നഗർ. എല്ലാ വിഭാഗം ജനങ്ങളും സൗഹൃദത്തോടെ കഴിയുന്ന ഇടങ്ങളിലൊന്നായിരുന്ന മുസഫർ നഗറിൽ ഇനിയൊരു ഭിന്നിപ്പുണ്ടായാലും നേട്ടമുണ്ടാകുക ബി.ജെ.പിക്കാണെന്ന് നന്നായി അറിയാവുന്നവർ രാകേഷ് ടിക്കായത്തിന്റെ മുറിവുണക്കാനുള്ള ശ്രമത്തെ അകമഴിഞ്ഞ് പ്രശംസിക്കുകയുമുണ്ടായി.


എട്ടാം വയസിൽ ബലിയൻ ഖാപിന്റെ ചൗധരി സ്ഥാനമേറ്റയാളാണ് മഹേന്ദ്രസിങ് ടിക്കായത്ത്. ഭാരതീയ കിസാൻ യൂനിയൻ എന്ന കർഷക പ്രസ്ഥാനത്തിന്റെ അനിഷേധ്യ അമരക്കാരനായിരുന്ന മഹേന്ദ്രസിങ് ടിക്കായത്തിന്റെ രണ്ട് ആൺ മക്കളും ഇന്ത്യയിലെ കർഷകരുടെ ശബ്ദവും ആവേശവുമാണ്. നരേഷ് ഭാരതീയ കിസാൻ യൂനിയന്റെ പ്രസിഡന്റ് എങ്കിൽ രാകേഷ് ഔദ്യോഗിക വക്താവാണ്. വീറ് അൽപം കൂടും രാകേഷിന്. മോദിയെ ആയാലും വെല്ലുവിളിക്കാൻ മടിയില്ല.
മൂന്ന് കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാകേഷ് ടിക്കായത്തിന്റെയും നരേഷ് ടിക്കായത്തിന്റെയുമൊക്കെ നേതൃത്വത്തിൽ കർഷകർ പ്രക്ഷോഭത്തിനിറങ്ങിയപ്പോൾ മുട്ടുമടക്കേണ്ടി വരുമെന്ന് ബി.ജെ.പിയും നരേന്ദ്ര മോദിയും കരുതിയിരുന്നില്ല. സമരം നീണ്ടു പോയപ്പോൾ മാധ്യമ പ്രവർത്തകർ രാകേഷിനോട് ചോദിച്ചു: സമരം എത്ര നാൾ നീണ്ടുപോകും? ഇങ്ങനെ തെരുവിൽ പിടിച്ചു നിൽക്കാനാകുമോ?


ഉടനെ മറുപടി വന്നു: ബ്രിട്ടിഷുകാരോട് നാം പൊരുതിയത് 90 വർഷമാണ്. വിജയം കാണാതെ മടങ്ങിപ്പോവില്ല. ഇതിനിടെ സമരത്തെ രാജ്യദ്രോഹമാക്കി മുദ്രകുത്താൻ മുതൽ ഭിന്നിപ്പിക്കാൻ വരെ ശ്രമങ്ങൾ ബി.ജെ.പി നടത്തി. ഒമ്പത് കോടി കർഷകരെ നേരിൽ കണ്ട് വിവാദ നിയമങ്ങളുടെ പ്രയോജനം ബോധ്യപ്പെടുത്താൻ മോദി ശ്രമിച്ചു. കോടികൾ ഒഴുക്കി. സമൂഹമാധ്യമങ്ങളിൽ തെറ്റായ പ്രചാരണം നടത്തിയതിന് ശശി തരൂരും രാജ്‌ ദീപ് തുടങ്ങിയവർക്കെതിരേ രാജ്യദ്രോഹത്തിന് കേസെടുത്തു. ചെങ്കോട്ടയിലെ അതിക്രമത്തിന്റെ പേരിൽ രാകേഷിനെതിരേ ചുമത്തിയതും രാജ്യദ്രോഹ കുറ്റമാണ്

.
ബി.ജെ.പിയുടെ ഭിന്നിപ്പിച്ച് ഭരിക്കൽ തന്ത്രത്തെ തടയാൻ രാകേഷ് ടിക്കായത്തിന് വഴികളുണ്ട്. ഹരിയാനയിലെ നൂഹിൽ വീണ്ടും വി.എച്ച്.പിയുടെ ജലാഭിഷേക യാത്രക്ക് അനുമതി നൽകുന്നതിനെ രാകേഷ് എതിർത്തു. "നമ്മളെല്ലാം ഹിന്ദുക്കളാണ് - ടിക്കായത്ത് പറഞ്ഞു. രണ്ട് തരം ഹിന്ദുക്കളുണ്ട്. ഒന്ന് നാഗ്പൂരിൽ നിന്ന് നിയന്ത്രിക്കുന്നവരാണ്. രണ്ടാമത്തേത് ഇന്ത്യക്കാരെന്ന നിലയിൽ അഭിമാനിക്കുന്നവർ. അക്രമത്തെ എതിർക്കുന്നവർ.


ചെറുപ്പക്കാർ വർഗീയ കലാപത്തിൽ പങ്കെടുക്കാതെ പഠിക്കുകയും ജോലി നോക്കുകയും ചെയ്യട്ടെ " - ബി.ജെ.പിയുടെ വർഗീയ അജൻഡയെ തോൽപ്പിക്കാൻ കർഷകർക്കെതിരായ നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ സമരം രാജ്യത്തൊട്ടാകെ വ്യാപിപ്പിക്കുമെന്ന രാകേഷിന്റെ മുന്നറിയിപ്പിനെ അവഗണിക്കാൻ കഴിയുമായിരുന്നില്ല. ഉത്തർപ്രദേശിൽ നിന്ന് ഡൽഹിയിലേക്കുള്ള വഴിയിൽ രാകേഷിനെ പല തവണ പൊലിസ് തിരിച്ചയച്ചു. 40 ലക്ഷം ട്രാക്ടറുകളുടെ റാലിയാണ് രാകേഷ് പ്രഖ്യാപിച്ചത്. സമരത്തിന് പിന്തുണ തേടി മഹാരാഷ്ട്രയിലും രാജസ്ഥാനിലും ഹരിയാനയിലും പഞ്ചാബിലും രാകേഷ് എത്തിയതും ബി.ജെ.പിയെ കീഴടങ്ങാൻ നിർബന്ധിച്ചു. ഹരിയാനയിലെ ഗ്രാമങ്ങളിൽ വേരുള്ള വനിതാ ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചും രാകേഷ് മോദിക്ക് ഭീഷണിയായി. സമരത്തിന് ഗ്രാമങ്ങളും കർഷകരും തയാറാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. രാജ്യത്തിന്റെ അഭിമാനം ഉയർത്തിപ്പിടിച്ച താരങ്ങൾ തെരുവിൽ സമരം ചെയ്യുന്നതാണ് നാടിന് അപമാനമെന്ന് അദ്ദേഹം പറഞ്ഞു.


ലേഖിംപൂർ ഖേരയിൽ കർഷകർക്ക് നേരെ ബി.ജെ.പിയുടെ മന്ത്രി പുത്രൻ വണ്ടിയോടിച്ച് കയറ്റി നാലു കർഷകരെ കൊല ചെയ്തിരുന്നു. 10 പേരാണ് കർഷക സമരത്തിനിടെ മരിച്ചത്. ഇതിൽ രണ്ടുപേർ ബി.ജെ.പിക്കാരായിരുന്നു. ഈ ബി.ജെ.പിക്കാരെ കൊന്നവരെ ഞാൻ പ്രതികളെന്ന് വിളിക്കില്ലെന്ന രാകേഷിന്റെ പ്രസ്താവന വിവാദമായിരുന്നു. കാരണം മരിച്ച ബി.ജെ.പിക്കാർ മനുഷ്യരല്ല. അവരെ കൊലപ്പെടുത്തിയെങ്കിൽ അത് സത്കർമ്മമാണ് - അദ്ദേഹം പറഞ്ഞു. വിവാദമായിട്ടും ഇത് അദ്ദേഹം തിരുത്തിയില്ല.


1969 ജൂൺ നാലിനാണ് മുസഫർപൂരിൽ രാകേഷിന്റെ ജനനം. മീറത്ത് സർവകലാശാലയിൽ നിന്ന് എം.എയും തുടർന്ന് നിയമ ബിരുദവും നേടിയ ശേഷം രാകേഷ് ഡൽഹി പൊലിസിൽ കോൺസ്റ്റബിളായി ചേർന്നു. സബ് ഇൻസ്പെക്ടറായിരിക്കെ രാജിവച്ച് ബി.കെ.യുവിന് വേണ്ടി പ്രവർത്തിച്ചു. 2007ൽ നിയമസഭയിലേക്കും 2014ൽ ലോക്സഭയിലേക്കും മത്സരിച്ചിരുന്നു. കർഷക സമരവുമായി ബന്ധപ്പെട്ട് ബംഗളൂരുവിലെ ഒരു യോഗത്തിൽ അദ്ദേഹത്തിന് നേരെ മഷിയേറുണ്ടായി. പ്ലാച്ചിമട നഷ്ടപരിഹാരത്തിന് വേണ്ടി നടന്ന സമരത്തിന് അഭിവാദ്യമർപ്പിക്കാൻ കേരളത്തിലെത്തിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്യത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ പൊലിസ് സ്റ്റേഷനെന്ന നേട്ടം കൈവരിച്ച് ആലത്തൂര്‍ പൊലിസ് സ്റ്റേഷന്‍

Kerala
  •  10 days ago
No Image

ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റിലേക്ക് നയിച്ച കേസ് അന്വേഷിച്ച ഐ.പി.എസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

National
  •  11 days ago
No Image

ഹൈക്കോടതി ജീവനക്കാർ ഇനി ഓഫിസ് സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കേണ്ട; ഉത്തരവിറക്കി രജിസ്ട്രാർ ജനറൽ

Kerala
  •  11 days ago
No Image

ഡൽഹി ജുമാമസ്ജിദിലും സർവേ നടത്തണം എ.എസ്.ഐ ക്ക് കത്തയച്ച് ഹിന്ദുസേന ദേശീയ അധ്യക്ഷൻ വിഷ്ണു ഗുപ്ത

Kerala
  •  11 days ago
No Image

ഓവുചാലിലേക്ക് ഒഴുകിയെത്തിയത് ഡീസൽ; എലത്തൂരില്‍ ഇന്ധന ചോര്‍ച്ച, പ്രതിഷേധം

Kerala
  •  11 days ago
No Image

കുവൈത്തിൽ ഡ്രൈവിംഗ് ടെസ്റ്റ് അപ്പോയന്‍റ്മെന്‍റ് ബുക്കിംഗ് ഇനി സഹേൽ ആപ്പിലൂടെയും

Kuwait
  •  11 days ago
No Image

മൂന്ന് മണിക്കൂർ വൈകി; തകരാർ പരിഹരിച്ച് വന്ദേ ഭാരത് യാത്ര തുടങ്ങി; അങ്കമാലിയിൽ പ്രത്യേക സ്റ്റോപ്പ് അനുവദിച്ചു

Kerala
  •  11 days ago
No Image

പോസ്റ്റ് മോർട്ടത്തിൽ വിഷ്ണു മരിച്ചത് തലക്കടിയേറ്റ്; ആതിരക്കും ബന്ധുക്കൾക്കുമെതിരെ കൊലക്കുറ്റം ചുമത്തി

Kerala
  •  11 days ago
No Image

നാലാമത് ഹജ്ജ് സമ്മേളനം ജനുവരി 13 മുതൽ 16 വരെ ജിദ്ദ ‘സൂപ്പർ ഡോമി’ൽ

Saudi-arabia
  •  11 days ago
No Image

പുതുവർഷം: കുവൈത്തിൽ ജനുവരി 1,2 തിയതികളിൽ പൊതുഅവധി

Kuwait
  •  11 days ago