എം.ജി യൂണിവേഴ്‌സിറ്റിയില്‍ ഡ്രോണ്‍ പൈലറ്റ് കോഴ്‌സ്; ഇപ്പോള്‍ അപേക്ഷിക്കാം; വരാനിരിക്കുന്നത് വമ്പന്‍ അവസരങ്ങള്‍
എം.ജി സര്‍വകലാശാല നടത്തുന്ന കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അംഗീകാരമുള്ള സ്‌കോള്‍ കാറ്റഗറി ഡ്രോണ്‍ പൈലറ്റ് പരിശീലനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം. സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് എന്‍വയോണ്‍മെന്റല്‍ സയന്‍സസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡോ. ആര്‍. സതീഷ് സെന്റര്‍ ഫോര്‍ റിമോട്ട് സെന്‍സിങ് ആന്‍ഡ് ജി.ഐ.എസാണ് ഏഷ്യ സോഫ്റ്റ് ലാബിന്റെ സാങ്കേതിക സഹകരണത്തോടെ ഒരാഴ്ച്ചത്തെ കോഴ്‌സ് നടത്തുന്നത്. ആദ്യ ബാച്ച് ഏപ്രിലില്‍ ആരംഭിക്കും.
ഡ്രോണ്‍ സാങ്കേതിക വിദ്യയുടെ തിയറിയും പ്രായോഗിക പരിശീലനവും ഉള്‍പ്പെടുന്നതാണ് കോഴ്‌സ്, ഡ്രോണ്‍ പറത്തുന്നതിനുപുറമെ അസംബ്ലിങ്, അറ്റകുറ്റപ്പണി എന്നിവയും ഡ്രോണ്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് നിയമങ്ങളും നിബന്ധനകളും മനസിലാക്കാനും അവസരമുണ്ട്.
പരിശീലനം വിജയകരമായി പൂര്‍ത്തീകരിക്കുന്നവര്‍ക്ക് അംഗീകൃത റിമോട്ട് പൈലറ്റ് ലൈസന്‍സ് ലഭിക്കും. വ്യവസായം, കൃഷി, സര്‍വേ, ദുരന്തനിവാരണം തുടങ്ങി വിവിധ മേഖലകളില്‍ ഇപ്പോള്‍ ഡ്രോണുകള്‍ ഉപയോഗിക്കുന്നുണ്ട്.
പതിനെട്ടിനും അറുപതിനും ഇടയില്‍ പ്രായമുള്ള പത്താം ക്ലാസ് വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ഫോറവും കൂടുതല്‍ വിവരങ്ങളും https://see.mgu.ac.in, https://asiasoftlab.in എന്നീ ലിങ്കുകള്‍ ലഭിക്കും.
ഫോണ്‍: 7012147575
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."