ഹര്‍ത്താലിനിടെ ആക്രമണം നടത്തിയ നാല് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍
കോട്ടയം: പോപുലര്‍ ഫ്രണ്ട് കഴിഞ്ഞ ആഴ്ച നടത്തിയ ഹര്‍ത്താലില്‍ ആക്രമണം നടത്തിയ നാല് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. പോപ്പുലര്‍ ഫ്രണ്ട്, എസ.്ഡി.പി.ഐ പ്രവര്‍ത്തകരായ മറ്റം സ്വദേശി നസറുള്ള, നൂറ്റൊന്നുകവല സ്വദേശി ഷമീര്‍ സലീം എന്നിവരാണ് അറസ്റ്റിലായത്. കോട്ടയം കോട്ടമുറിയില്‍ ബേക്കറിയുടെ ഗ്ലാസ് എറിഞ്ഞു പൊട്ടിച്ച സംഭവത്തിലാണ് ഇവരെ ആറസ്റ്റ് ചെയ്തത്. ഹര്‍ത്താല്‍ ദിനത്തില്‍ ബൈക്കിലെത്തിയാണ് ഇരുവരും ബേക്കറിക്ക് നേരേ ആക്രമണം നടത്തിയത്.
കോട്ടയം തെള്ളകത്ത് കെഎസ്ആര്‍ടിസി ബസ് കല്ലെറിഞ്ഞ് തകര്‍ത്ത സംഭവത്തിലും രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. പെരുമ്പായിക്കാട് സ്വദേശി ഷാഹുല്‍ ഹമീദ്, നൂറ്റൊന്നുകവല സ്വദേശി മുഹമ്മദ് റാഫി എന്നിവരെയാണ് ഏറ്റുമാനൂര്‍ പൊലിസ് അറസ്റ്റ് ചെയ്തത്. ഏറ്റുമാനൂര്‍ സ്റ്റേഷന് പരിധിയിലാണ് രണ്ട് ആക്രമണങ്ങളും നടന്നത്. അറസ്റ്റിലായ നാല് പ്രതികളേയും ഇന്ന് കോടതിയില്‍ ഹാജരാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."