എണ്ണയുൽപാദനം വെട്ടിക്കുറച്ച നടപടി മൂന്ന് മാസത്തേക്ക് കൂടി നീട്ടി സഊദി അറേബ്യ
എണ്ണയുൽപാദനം വെട്ടിക്കുറച്ച നടപടി മൂന്ന് മാസത്തേക്ക് കൂടി നീട്ടി സഊദി അറേബ്യ
റിയാദ്: എണ്ണ വിലനിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി സഊദി അറേബ്യ നടപ്പിലാക്കുന്ന എണ്ണയുൽപാദനം വെട്ടിക്കുറച്ച നടപടി മൂന്ന് മാസത്തേക്ക് കൂടി നീട്ടാൻ തീരുമാനം. ഇതോടെ ഈ വർഷാവസാനം വരെ എണ്ണയുൽപാദനം വെട്ടിക്കുറയ്ക്കൽ തുടരും. നേരത്തെ ജൂലൈ വരെ നീട്ടിയ നടപടിയാണ് പിന്നീട് ഘട്ടം ഘട്ടമായി നീട്ടുകയായിരുന്നു.
ആദ്യം ജൂലൈ വരെ എണ്ണയുൽപാദനം വെട്ടിക്കുറക്കാനായിരുന്നു തീരുമാനം. പിന്നീട് വെട്ടിക്കുറക്കൽ ഓഗസ്റ്റിലേക്കും ശേഷം സെപ്തംബറിലേക്കും നീട്ടുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ മൂന്നുമാസത്തേക്ക് കൂടി നീട്ടാൻ തീരുമാനിച്ചത്. പുതിയ തീരുമാന പ്രകാരം എണ്ണ ഉൽപാദനക്കുറവ് ഡിസംബർ വരെ നീളും.
വെട്ടിക്കുറച്ചതിന് പിന്നാലെ അടുത്ത മൂന്നുമാസങ്ങളിലും രാജ്യത്തിന്‍റെ എണ്ണയുൽപ്പാദനം പ്രതിദിനം ഏകദേശം 90 ലക്ഷം ബാരൽ ആയിരിക്കുമെന്ന് സഊദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. നിലവിലെ സാഹചര്യങ്ങൾക്കനുസരിച്ചാണ് വെട്ടിക്കുറയ്ക്കൽ നടപ്പാക്കുന്നത്. എന്നാൽ ഈ തീരുമാനം പ്രതിമാസ അവലോകനങ്ങൾക്ക് വിധേയമാക്കും. സാഹചര്യം മനസിലാക്കിയാകും എണ്ണയുൽപാദനം വർധിപ്പിക്കണോ എന്ന കാര്യം തീരുമാനിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."