തീവ്രവാദത്തോട് സന്ധിയില്ല: സമസ്ത
കോഴിക്കോട്: തീവ്രവാദ നിലപാടുകള്‍ രാജ്യത്തിന്റെ അഖണ്ഡതയ്ക്കും രാജ്യസുരക്ഷയ്ക്കും ഭീഷണിയാണെന്നും എല്ലാ തീവ്രവാദ സംഘടനകളെയും എതിര്‍ക്കപ്പെടേണ്ടതാണെന്നും സമസ്ത കേരള ജംഇയ്യതുല്‍ ഉലമ അധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍.
സമസ്ത കേരള ജംഇയ്യതുല്‍ ഉലമ തീവ്രവാദത്തെയും വര്‍ഗീയതയെയും രാജ്യസുരക്ഷയ്ക്കു നേരെയുള്ള അക്രമങ്ങളെയും ഇന്നേവരെ പ്രതിരോധിച്ചുനിന്ന മതസംഘടനയാണ്. തീവ്രവാദത്തെ ഉന്മൂലനം ചെയ്യാന്‍ രാജ്യത്തെ ജനങ്ങളും സര്‍ക്കാരുകളും മുന്നോട്ടുവരണം. രാജ്യത്തിന്റെ അഖണ്ഡതയെ കാത്തുസൂക്ഷിക്കാനും എല്ലാ മതങ്ങളോടുമുള്ള സൗഹാര്‍ദവും മനുഷ്യസ്‌നേഹവും നിലനിര്‍ത്താനും പൗരന്മാരും ഭരകൂടവും പ്രത്യേകം ശ്രദ്ധിക്കണം.
മേല്‍പറയപ്പെട്ട ദൗത്യം നിര്‍വഹിക്കുന്നതില്‍ യുവാക്കള്‍ക്ക് പങ്കുവഹിക്കാന്‍ കഴിയണം. ജനാധിപത്യവും മതേതരത്വവും മതസൗഹാര്‍ദവും സംരക്ഷിക്കപ്പെടണമെന്നതാണ് സമസ്തയുടെ എക്കാലത്തെയും നിലപാടെന്നും ജിഫ്രി തങ്ങള്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."