അയോഗ്യരാക്കിയാലും എം.എൽ.എ പെൻഷൻ തടയാനാവില്ല
ന്യൂഡൽഹി • ഭരണഘടനയുടെ പത്താം ഷെഡ്യൂൾ പ്രകാരം എം.എൽ.എമാരെ അയോഗ്യരാക്കുമ്പോൾ അവരുടെ പെൻഷനും മറ്റ് ആനുകൂല്യങ്ങളും നിഷേധിക്കാൻ സ്പീക്കർക്ക് അധികാരമില്ലെന്ന് സുപ്രിംകോടതി. അയോഗ്യതയ്ക്കപ്പുറമുള്ള വിഷയങ്ങളിൽ നിർദേശം പുറപ്പെടുവിക്കാൻ സ്പീക്കർക്ക് അധികാരമില്ലെന്നും ചീഫ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. 2014ലിൽ ബിഹാർ നിയമസഭയിലെ നാല് ജെ.ഡി.യു എം.എൽ.എമാരെ സ്പീക്കർ അയോഗ്യരാക്കുകയും പെൻഷൻ അടക്കമുള്ള ആനൂകൂല്യങ്ങൾ നിഷേധിക്കുകയും ചെയ്തതിനെതിരായ ഹരജികളിലാണ് വിധി.
എം.എൽ.എമാരായ ജ്ഞാനേന്ദ്ര കുമാർ സിങ്, രബീന്ദ്ര റായ്, നീരജ് കുമാർ സിങ്, രാഹുൽ കുമാർ എന്നിവരാണ് സ്പീക്കറുടെ തീരുമാനത്തിനെതിരേ സുപ്രിംകോടതിയെ സമീപിച്ചത്. 15ാം നിയമസഭയിൽ എം.എൽ.എമാരെ അയോഗ്യരാക്കിയ സംഭവമായതിനാൽ സ്പീക്കറുടെ ഉത്തരവിലെ ശരിതെറ്റുകളിലേക്ക് കടക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. അയോഗ്യത ഉത്തരവിലെ അയോഗ്യത ഒഴികെയുള്ള കാര്യങ്ങളുടെ സാധുത മാത്രമാണ് പരിശോധിച്ചതെന്നും കോടതി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."