HOME
DETAILS

പ്രവാചക രാഷ്ട്രീയത്തിന്റെ സൂഫീസാരംശം

  
backup
October 01 2022 | 04:10 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%be%e0%b4%9a%e0%b4%95-%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%80%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d


ഐബുൽഹൈതമി


മുസ് ലിംകൾ മുസ് ലിംകൾക്ക് വേണ്ടി ജീവിക്കേണ്ടവരല്ല, മറിച്ച് മനുഷ്യർക്ക് വേണ്ടി അല്ലാഹുവിന്റെ മാർഗത്തിൽ ജീവിക്കേണ്ടവരാണ് എന്ന പാഠമായിരുന്നു നബിതങ്ങളുടെ രാഷ്ട്രീയം. ആധ്യാത്മികതയുടെ പശ്ചാത്തലവും അല്ലാഹു എന്ന ലക്ഷ്യബോധവും മനുഷ്യൻ എന്ന പരിഗണനയും നിശ്ചയിക്കുന്ന സൂഫിരാഷ്ട്രീയത്തിന്റെ തുടക്കമായിരുന്നു മക്ക-ത്വാഇഫ്-മദീനാ കാല നയതന്ത്രങ്ങൾ. പ്രതിലോമകരമായ രാഷ്ട്രീയ യാഥാർഥ്യങ്ങൾക്ക് മുന്നിൽ മുസ് ലിംകൾ ഏതിടത്തും സ്വീകരിക്കേണ്ടത് സൂഫികളുടെ രാഷ്ട്രീയവും അല്ലാഹു എന്ന അഭയവുമാണെന്ന് അവിടെ വച്ച് വായിക്കാനാവും. മറിച്ച്, ഭൗതികമായ പ്രശ്‌നങ്ങൾക്ക് ഭൗതികതയിൽ നിന്നുതന്നെ പരിഹാരം തേടുമ്പോൾ കൂടുതൽ സങ്കീർണതകൾ രൂപപ്പെടുകയും മുസ് ലിംകൾ സ്വയം പ്രശ്‌നങ്ങളായി ഭവിക്കുകയുമാണ് ചെയ്യുക. വിക്ഷുബ്ധതകളുടെ കോളിളക്കങ്ങളിൽ പെട്ട് മുസ് ലിംകളുടെ വേരും ശിഖരവുമിളകി നിൽക്കുമ്പോഴും അവധാനതയോടെ ഭാവിയിലേക്ക് നോക്കാനും ഭൂതകാലത്തോട് ചേർന്നുനിൽക്കാനും അവരെ പാകപ്പെടുത്തുന്ന രാഷ്ട്രീയബോധ്യം ഫിലോസഫിക്കലും തിയോളജിക്കലുമായ ശുഭപ്രതീക്ഷയാവണം എന്നാണ് അതിനർഥം. ആ പ്രതീക്ഷയുടെ സാക്ഷാൽക്കാരം മറ്റേതെങ്കിലും മനുഷ്യരുടെ കൈകളിലല്ല. അതിനപ്പുറം, മുസ് ലിംകളോട് അകാരണമായി ശത്രുത പുലർത്തുന്ന മനുഷ്യരുടെ ഹൃദയങ്ങൾ അല്ലാഹുവിന്റെ കരങ്ങളിലാണെന്ന ശാന്തമായ തിരിച്ചറിവാണത്. പീഡകർക്ക് പ്രാർഥന പകരം നൽകിയ ത്വാഇഫ് അതാണ്.


ഉലുൽ അസ്മുകളിൽ പെട്ട, അഥവാ ദൃഢവിശ്വാസചിത്തരായ പ്രവാചകന്മാരുടെ രീതി ജനങ്ങളിൽ നിന്നും തിരിച്ചുകിട്ടുന്നതിനൊത്ത് സ്വന്തം അജണ്ട രൂപപ്പെടുത്തുന്നതായിരുന്നില്ല. ദൃഢനിശ്ചയം , ജീവിതവിശുദ്ധി , കാരുണ്യബോധം, സത്യസന്ധത തുടങ്ങിയ അടിസ്ഥാന ഗുണങ്ങൾ ജീവിതത്തിലൂടെ സാക്ഷാത്ക്കരിച്ച് കൊടിയ ശത്രുക്കളെ ഇഛാഭംഗിതരാക്കുകയോ ആകർഷിച്ച് കീഴ്‌പ്പെടുത്തുകയോ ചെയ്യുകയായിരുന്നു അവർ. നിഷേധിക്കപ്പെടുന്ന നീതി മുസ് ലിം സമൂഹത്തിന്റെ ധൈഷണിക സന്ധാരണങ്ങളുടെ ഊർജവും സമയവും അപഹരിച്ചിരുന്നുവെങ്കിൽ, വായിക്കപ്പെടാനുള്ള ചരിത്രം മാത്രമാകുമായിരുന്നു ഇസ് ലാം. മുറ്റത്ത് ശത്രുക്കൾ ആക്രോശം മുഴക്കി നിരന്നുനിൽക്കുമ്പോൾ തന്ത്രപൂർവം ശത്രുക്കളില്ലാത്ത മദീനയിലേക്ക് ഹിജ്‌റ പോയ നബി (സ) കാണിച്ച ശുഷ്‌കാന്തിയിലാണ് വെളിച്ചം തിരിതാഴാതെ ബാക്കിയായത്. മക്കക്കാർക്ക് മദീനയിൽ വച്ച് ഇസ് ലാമിനെ കാണാനായതിനാലാണ് മക്ക മുസ് ലിംകളുടേതായത്.


പീഡിതബോധം മുസ് ലിംകളെ സ്തംഭനാവസ്ഥയിലേക്ക് തള്ളിയിടുന്നത് ശത്രുക്കളെ മാത്രം നോക്കിയിരിക്കുന്നത് കൊണ്ടാണ്. തിരിച്ചടി ഏൽക്കാനും വരിക്കാനും ശത്രുക്കളിലേക്ക് ചെന്നുകൊടുക്കുന്ന പീഡിതബോധത്തിൽ നിന്നാണ് ഇരവാദം ജനിക്കുന്നത്. നിലനിൽക്കുന്ന യാഥാർഥ്യങ്ങൾ യാഥാർഥ്യങ്ങൾ തന്നെയാണ്. രാഷ്ട്രീയ ശാക്തീകരണം ആവശ്യവുമാണ്. അവകാശ സംരക്ഷണം ജീവൽപ്രശ്‌നവുമാണ്. പിന്നെ മാറ്റം എന്തെന്നാൽ, സ്വന്തം കാര്യങ്ങൾ ചെയ്യാൻ നേരം കിട്ടാത്ത വിധം വിരോധികൾക്ക് വിഷയങ്ങളിൽ നിന്നു വിഷയങ്ങളിലേക്ക് പന്തടിക്കാനുള്ള കളിപ്പാട്ടമായി നാം മാറുന്നത് മനോഘടനാപരമായ ചില രാഷ്ട്രീയ തിരുത്തലുകൾ ആവശ്യപ്പെടുന്നുണ്ട് എന്നതാണ്. ഇസ് ലാമിന് മുസ് ലിംകൾ നേരിടേണ്ടി വരുന്ന ജിവിതവൈഷമ്യങ്ങളെ മറികടന്ന് കൊടുക്കാനുള്ള ആന്തരിക ബലം തീർച്ചയായും ഉണ്ട്. ചോദ്യോത്തര പംക്തിയോ നിലപാട് രൂപീകരണമോ അല്ല ഇസ് ലാമിലെ ഉള്ളടക്കങ്ങൾ, പൂർണ ജീവിതമാണ്. അതിനാൽ, വാക് വിലാസത്താലോ മുദ്രാവാക്യങ്ങളാലോ നിലനിൽക്കാത്തതും ജീവിതം കൊണ്ട് ബാക്കിയാവുന്നതുമായ സ്വത്വത്തിന്റെ ആന്തരിക ബലത്തിലേക്ക് പ്രവേശിക്കുകയാണ് നാം വേണ്ടത് എന്ന മഹത്തായ സന്ദേശമാണ് നബി (സ) ജീവിച്ച 23 വർഷങ്ങൾ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇത്തരം പൊളിക്കലുകള്‍ നിര്‍ത്തിവെച്ചാല്‍ ആകാശം ഇടിഞ്ഞുവീഴില്ല'; ബുള്‍ഡോസര്‍ രാജിനെതിരേ സുപ്രീംകോടതി

National
  •  3 months ago
No Image

ഹിസ്ബുല്ലയോട് കളിക്കേണ്ട; ഇസ്‌റാഈലിനെ തുറന്ന യുദ്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ തീവ്രശ്രമവുമായി യു.എസ്

International
  •  3 months ago
No Image

അതിഷി ഡല്‍ഹി മുഖ്യമന്ത്രി; പേര് മുന്നോട്ട് വെച്ചത് കെജ്‌രിവാള്‍

National
  •  3 months ago
No Image

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയ്ക്ക് ജാമ്യമനുവദിച്ച് സുപ്രിം കോടതി; വിചാരണ കോടതിക്ക് രൂക്ഷ വിമർശനം

Kerala
  •  3 months ago
No Image

നിപയില്‍ ആശ്വാസം; 13 പേരുടെ ഫലം നെഗറ്റിവ് , 26 പേര്‍ ഹൈ റിസ്‌ക് കാറ്റഗറിയില്‍  

Kerala
  •  3 months ago
No Image

സഞ്ചൗലി പള്ളി പൊളിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വവാദികളുടെ അക്രമ സമരം: കേസെടുത്ത് പൊലിസ്, ബി.ജെ.പി, വി.എച്ച്.പി നേതാക്കളും പ്രതികള്‍

National
  •  3 months ago
No Image

എം പോക്സ് ലക്ഷണങ്ങളോടെ ഒരാൾ മഞ്ചേരിയിൽ ചികിത്സയിൽ 

Kerala
  •  3 months ago
No Image

എല്ലാം കണക്കുകൂട്ടി കെജ്‌രിവാള്‍; രാജി പ്രഖ്യാപനം തന്ത്രനീക്കമോ?

National
  •  3 months ago
No Image

യു.പിയില്‍ പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറി; മൂന്നു വയസ്സുകാരിയുള്‍പെടെ നാലു മരണം 

National
  •  3 months ago
No Image

ജമ്മു കശ്മീര്‍ നാളെ ബൂത്തിലേക്ക്; ആദ്യ ഘട്ടത്തില്‍ വിധിയെഴുതുന്നത് 24 മണ്ഡലങ്ങള്‍ 

National
  •  3 months ago