വിവരാവകാശ നിയമ പ്രകാരം മരം മുറി ഫയല്‍ നല്കിയ ഉദ്യോഗസ്ഥക്കെതിരെ വീണ്ടും നടപടി; സെക്രട്ടറിയേറ്റിന് പുറത്തേക്ക് സ്ഥലം മാറ്റി
തിരുവനന്തപുരം: മരംമുറി കേസില്‍ വിവരാവകാശ പ്രകാരം ഫയല്‍ നല്കിയ ഉദ്യോഗസ്ഥക്കെതിരേ സര്‍ക്കാരിന്റെ പ്രതികാര നടപടി തുടരുന്നു. റവന്യൂ അണ്ടര്‍ സെക്രട്ടറി ഒ.ജി. ശാലിനിയെ സെക്രട്ടറിയേറ്റിന് പുറത്തേക്ക് സ്ഥലംമാറ്റി. റവന്യൂ വകുപ്പില്‍ നിന്നും ഹയര്‍സെക്കന്‍ഡറി വകുപ്പിലേക്കാണ് മാറ്റിയത്.
മരംമുറി വിഷയത്തില്‍ വിവരാവകാശം നല്‍കിയതിന് പിന്നാലെ ഉന്നത് ഉദ്യോഗസ്ഥരുടെ നി!ദേശ പ്രകാരം ശാലിനി അവധിയില്‍ പ്രവേശിച്ചിരുന്നു.
ഇവര്‍ക്ക് നല്കിയ ഗുഡ് സര്‍വീസ് എന്‍ട്രി കഴിഞ്ഞ ദിവസം സര്‍ക്കാര്‍ തിരിച്ചെടുത്തു.ആഭ്യന്തര അന്വേഷണത്തില്‍ ശാലിനി നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഗുഡ് സര്‍വ്വീസ് എന്‍ട്രി പിന്‍വലിക്കുന്നുവെന്ന് റവന്യൂ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി എ.ജയതിലക് ഇറക്കിയ ഉത്തരവില്‍ പറഞ്ഞിരുന്നു.ഇതിന് പിന്നാലെയാണ് ശാലിനിയെ സെക്രട്ടറിയറ്റിന് പുറത്തേക്ക് സ്ഥലംമാറ്റിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."