HOME
DETAILS

കാര്‍ഷിക ബിരുദ കോഴ്‌സുകളില്‍ അഖിലേന്ത്യ ക്വോട്ട പ്രവേശനം; സിയുഇടി യുജി യോഗ്യത നേടണം

  
Ashraf
March 23 2024 | 12:03 PM

All India Quota Admissions in Agriculture Degree Courses; Must be CUET UG qualified

ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ (ഐ.സി.എ.ആര്‍) ഈ വര്‍ഷം നടത്തുന്ന ക്വോട്ട പ്രവേശനത്തിന് സി.യു.ഇ.ടി- യു.ജി 2024ല്‍ യോഗ്യത നേടണം. താല്‍പര്യമുള്ളവര്‍ക്ക് https://exams.nta.ac.in/CUET-UG ല്‍ മാര്‍ച്ച് 26ന് രാത്രി 11.50 വരെ രജിസ്റ്റര്‍ ചെയ്യാം. ഇതിനുള്ള മാര്‍ഗ നിര്‍ദേശങ്ങളും പരീക്ഷയുടെ വിശദാംശങ്ങളും വെബ്‌സൈറ്റില്‍ ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനിലുണ്ട്. 

സി.യു.ഇ.ടി (ഐ.സി.എ.ആര്‍-യുജി) 2024 റാങ്കടിസ്ഥാനത്തില്‍ കൗണ്‍സിലിങ് കാര്‍ഷിക- അനുബന്ധ ബിരുദ കോഴ്‌സുകളില്‍ 20 ശതമാനം അഖിലേന്ത്യ ക്വോട്ട സീറ്റുകളിലും ഐ.സി.എ.ആര്‍- ദേശീയ ക്ഷീര ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് ന്യൂഡല്‍ഹി, ആര്‍.എല്‍.ബി കേന്ദ്ര കാര്‍ഷിക വാഴ്‌സിറ്റി (ബിഹാര്‍) എന്നിവിടങ്ങളിലെ മുഴുവന്‍ സീറ്റുകളിലും പ്രവേശനത്തിന് അര്‍ഹതയുണ്ടായിരിക്കും. 

വെറ്ററിനറി സയന്‍സ് ഒഴികെ ഇനി പറയുന്ന 12 ബിരുദ കോഴ്‌സുകളിലാണ് (നാല് വര്‍ഷം) പ്രവേശനം, ബി.എസ്.സി (ഓണേഴ്‌സ്)- അഗ്രികള്‍ച്ചര്‍, ഹോര്‍ട്ടി കള്‍ച്ചര്‍, ഫോറസ്ട്രി, കമ്യൂണിറ്റി സയന്‍സ്, ഫുഡ് ന്യൂട്രീഷന്‍ ആന്‍ഡ് ഡയറ്റിക്‌സ്, സെറകള്‍ച്ചര്‍, നാച്ചുറല്‍ ഫാമിങ്, ബാച്ചിലര്‍ ഓഫ് ഫീഷറീസ് സയന്‍സ്, ബി.ടെക്- അഗ്രികള്‍ച്ചറല്‍ എഞ്ചിനീയറിങ്, ഡെയറി ടെക്‌നോളജി, ഫുഡ് ടെക്‌നോളജി, ബയോ ടെക്‌നോളജി. 

യോഗ്യത
മാനദണ്ഡങ്ങളും സെലക്ഷന്‍ നടപടികളും അടക്കമുള്ള സമഗ്ര വിവരങ്ങള്‍ www.icar.rog.in ല്‍ ലഭ്യമാണ്. ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ബയോളജി, അഗ്രികള്‍ച്ചര്‍ വിഷയങ്ങളോടെ പ്ലസ് ടു/ തത്തുല്യ പരീക്ഷ 50 ശതമാനം മാര്‍ക്കില്‍ കുറയാതെ വിജയിച്ചവര്‍ക്കാണ് അവസരം. 

എസ്.സി/ എസ്.ടി/ പിഡബ്ല്യൂബിഡി/ തേര്‍ഡ് ജന്‍ഡര്‍ വിഭാഗങ്ങള്‍ക്ക് 40 ശതമാനം മാര്‍ക്ക് മതി. സിയുഇടി (ഐ.സി.എ.ആര്‍- യു.ജി) 2024 റാങ്ക് പരിഗണിച്ച് പ്രവേശനം നല്‍കുന്ന രാജ്യത്തെ കാര്‍ഷിക സര്‍വകലാശാലകളും ഐ.സി.എ.ആര്‍ ക്വോട്ട സീറ്റുകളും കോഴ്‌സുകളും മറ്റും വെബ്‌സൈറ്റിലുണ്ട്. 

കേരള കാര്‍ഷിക സര്‍വകലാശലയുടെ ബി.എസ്.സി (ഓണേഴ്‌സ്)- അഗ്രികള്‍ച്ചര്‍, ഫോറസ്ട്രി, ബി.ടെക്- അഗ്രികള്‍ച്ചറല്‍ എഞ്ചിനീയറിങ്, ഫുഡ് ടെക്‌നോളജി, കേരള ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സയന്‍സസ് സര്‍വകലാശാലയുടെ ബി.എഫ്.എസ്.സി, കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാലയുടെ ബി.ടെക് ഡെയറി ടെക്‌നോളജി കോഴ്‌സുകളും ഈ പരീക്ഷയുടെ പരിധിയല്‍പ്പെടും. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരള സിലബസുകാർക്ക് തിരിച്ചടി; കീം റാങ്ക് പട്ടികയിൽ വന്നത് വലിയ മാറ്റം

Kerala
  •  2 minutes ago
No Image

ബീഹാർ വോട്ടർ പട്ടിക പരിഷ്കരണം: തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ കൈപ്പാവയായി മാറി; രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി 

National
  •  18 minutes ago
No Image

എന്റെ ബൗളിങ് മികച്ചതാക്കാൻ സഹായിച്ചത് ആ താരമാണ്: നിതീഷ് കുമാർ റെഡ്ഢി

Cricket
  •  35 minutes ago
No Image

രജിസ്ട്രാർ പദവിയിൽ നിന്ന് ഒഴിവാക്കണം, വിവാദങ്ങൾക്ക് ഇല്ല; വിസിയ്‌ക്ക് കത്തയച്ച് മിനി കാപ്പൻ

Kerala
  •  an hour ago
No Image

മുളകുപൊടിയെറിഞ്ഞ് അങ്കണവാടി ടീച്ചറുടെ മാല മോഷ്ടിക്കാൻ ശ്രമം; എത്തിയത് കുട്ടിയെ ചേർക്കാനെന്ന വ്യാജേനെ

Kerala
  •  an hour ago
No Image

ഇന്ത്യക്കെതിരെ സെഞ്ച്വറി അടിച്ച് ലോർഡ്‌സിലെ രാജാവായി റൂട്ട്; ഇനി സ്ഥാനം ഇതിഹാസങ്ങൾക്കൊപ്പം

Cricket
  •  2 hours ago
No Image

കേരളത്തിൽ മഴ വീണ്ടും ശക്തമാവുന്നു; നാളെ എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  2 hours ago
No Image

കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തില്‍ നിന്നും ഇരുമ്പ് പൈപ്പ് വീണ് രണ്ട് യാത്രക്കാര്‍ക്ക് പരുക്ക്; സുരക്ഷാ മാനദണ്ഡം പാലിച്ചില്ലെന്ന് നാട്ടുകാര്‍

Kerala
  •  3 hours ago
No Image

പൈതൃക ടൂറിസം ചുവടുറപ്പിക്കുന്നു; കഴിഞ്ഞ വര്‍ഷം സഊദിയിലെ ചരിത്ര സ്ഥലങ്ങള്‍ സന്ദര്‍ശിച്ചത് 6.5 ദശലക്ഷം പേര്‍

Saudi-arabia
  •  3 hours ago
No Image

മറഡോണയിൽ നിന്നും അവനെ വ്യത്യസ്തനാക്കുന്നത് ആ ഒറ്റ കാര്യമാണ്: മുൻ അർജനീന താരം

Football
  •  3 hours ago