യുഎഇയില്‍ കഴിഞ്ഞ വര്‍ഷം ഹെഡ്ലൈറ്റ് നിയമം ലംഘിച്ചതിന് പിഴ ചുമത്തിയത് 30,000 പേര്‍ക്കെതിരെ
ദുബൈ: 2024ല്‍ യുഎഇയില്‍ രാത്രി സമയങ്ങളില്‍ ഹെഡ്ലൈറ്റ് ഉപയോഗിക്കാതെ വാഹനം ഓടിച്ചതിന് 30,000ത്തോളം ഡ്രൈവര്‍മാര്‍ക്കെതിരെ ഗതാഗത നിയമലംഘനങ്ങള്‍ രേഖപ്പെടുത്തിയതായി അധികൃതര്‍ വെളിപ്പെടുത്തി. ഫെഡറല്‍ ട്രാഫിക് ആന്‍ഡ് റോഡ് നിയമം അനുസരിച്ച്, സൂര്യാസ്തമയം മുതല്‍ സൂര്യോദയം വരെയോ മറ്റ് റോഡ് ഉപയോക്താക്കളെ സാന്നിധ്യം അറിയിക്കേണ്ട സാഹചര്യങ്ങളിലോ ലൈറ്റുകള്‍ ഓണാക്കണമെന്നാണ് വ്യവസ്ഥ.
എമിറേറ്റുകളിലെ നിയമലംഘന കണക്കുകള്‍
എമറാത്ത് അല്‍ യൂം ശേഖരിച്ച കണക്കുകള്‍ പ്രകാരം, ദുബൈയില്‍ 10,706 ഹെഡ്ലൈറ്റ് നിയമലംഘനങ്ങള്‍ രേഖപ്പെടുത്തിയപ്പോള്‍, ഷാര്‍ജയില്‍ 8,635, അബൂദബിയില്‍ 8,231, അജ്മാനില്‍ 1,393, റാസല്‍ ഖൈമയില്‍ 907, ഉമ്മുല്‍ ഖുവൈനില്‍ 74, ഫുജൈറയില്‍ 67ഉം നിയമലംഘനങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
പിഴയും ശിക്ഷയും
ഫെഡറല്‍ ട്രാഫിക് നിയമപ്രകാരം, രാത്രിയില്‍ ഹെഡ്ലൈറ്റ് ഉപയോഗിക്കാതെ വാഹനമോടിച്ചാല്‍ 500 ദിര്‍ഹം പിഴയും 4 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. മൂടല്‍മഞ്ഞില്‍ ലൈറ്റ് ഉപയോഗിക്കാത്തതിനും ഇതേ ശിക്ഷ ബാധകമാണ്. ടെയില്‍ലൈറ്റ് ഇല്ലാത്തതിനോ ടേണ്‍ സിഗ്‌നലുകള്‍ പ്രവര്‍ത്തനരഹിതമായതിനോ 400 ദിര്‍ഹം പിഴയും 2 ബ്ലാക്ക് പോയിന്റുകളും ഈടാക്കും.
ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം, 2024ല്‍ ടെയില്‍ലൈറ്റ് ഇല്ലാത്തതിന് 10,932 നിയമലംഘനങ്ങലാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ അബൂദബിയില്‍ 4,279, ദുബൈയില്‍ 3,901, ഷാര്‍ജയില്‍ 1,603, അജ്മാനില്‍ 764, റാസല്‍ ഖൈമയില്‍ 246, ഉമ്മുല്‍ ഖുവൈനില്‍ 27, ഫുജൈറയില്‍ 112ഉം നിയമലംഘനങ്ങളാണ് രേഖപ്പെടുത്തിയത്.
ഇതിനു പുറമേ, തെറ്റായ ലൈറ്റുകള്‍ ഉപയോഗിച്ച വാഹനങ്ങള്‍ക്കെതിരെ 34,811 നിയമലംഘനങ്ങളും രേഖപ്പെടുത്തി. ഷാര്‍ജയില്‍ 18,702, അബൂദബിയില്‍ 6,899, അജ്മാനില്‍ 4,707, ദുബായില്‍ 4,329, ഫുജൈറയില്‍ 148, ഉമ്മുല്‍ ഖുവൈനില്‍ 26ഉം നിയമലംഘനങ്ങളാണ് രജിസ്റ്റര്‍ ചെയ്തത്.
റോഡ് സുരക്ഷയ്ക്ക് ഊന്നല്‍
റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി, ലൈറ്റുകളുടെ ശരിയായ ഉപയോഗം നിര്‍ബന്ധമാണെന്ന് അധികൃതര്‍ ഓര്‍മിപ്പിക്കുന്നു. നിയമലംഘനങ്ങള്‍ കര്‍ശനമായി നിരീക്ഷിക്കുന്നതിന് ഗതാഗത വകുപ്പുകള്‍ നിരന്തരമായി പരിശോധനകള്‍ നടത്തിവരികയാണ്.
Over 30,000 motorists in the UAE were fined last year for headlight law violations, highlighting the need for safer night driving habits.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."