കോടിയേരിക്ക് നായനാരുടേയും ചടയന്‍ ഗോവിന്ദന്റേയും കുടീരങ്ങള്‍ക്കു നടുവില്‍ അന്ത്യവിശ്രമം
കണ്ണൂര്‍: അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലക്യഷ്ണന്റെ മൃതദേഹം ഇന്ന് പയ്യാമ്പലം കടപ്പുറത്ത് സംസ്‌ക്കരിക്കും.വൈകിട്ട് മൂന്ന് മണിക്കാണ് സംസ്‌കാര ചടങ്ങുകള്‍ തുടങ്ങുന്നത്. ഔദ്യോഗിക ബഹുമതികളോടെയാകും സംസ്‌കാരം. നായനാരുടേയും ചടയന്‍ ഗോവിന്ദന്റേയും കുടീരങ്ങള്‍ക്കു നടുവിലാണ് അന്ത്യവിശ്രമം ഒരുക്കും.
നേതാവിനെ ഒരുനോക്ക് കാണാന്‍ ഈങ്ങയില്‍പ്പീടികയിലെ വിട്ടിലേക്കും ജനങ്ങള്‍ എത്തിക്കൊണ്ടിരിക്കുകയാണ് . വീട്ടിലെ പൊതു ദര്‍ശനത്തിനും ബന്ധുക്കളുടെ അന്തിമോപചാരത്തിനും ശേഷം 11 മണിക്ക് വിലാപയാത്രയായി മൃതദേഹം കണ്ണൂര്‍ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസില്‍ കൊണ്ടു വരും. സംസ്‌കാരത്തിന് കൊണ്ടുപോവും വരെ പാര്‍ട്ടി ഓഫീസിലാകും പൊതുദര്‍ശനം.
സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പിബി അംഗങ്ങളും സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ കണ്ണൂരിലെത്തും.കണ്ണൂര്‍, തലശേരി , ധര്‍മ്മടം ,മാഹി എന്നിടങ്ങളില്‍ ദു:ഖ സൂചകമായി സിപിഎം ഹര്‍ത്താല്‍ ആചരിക്കുകയാണ്.
വാഹനങ്ങള്‍ ഓടുന്നതും ഹോട്ടലുകള്‍ തുറക്കുന്നതും തടയില്ല എന്ന് സിപിഎം ജില്ലാ നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. കാല്‍നടയായാണ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്നും പയ്യാമ്പലത്തേക്ക് ഭൌതിക ശരീരം കൊണ്ടുപോകുക
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."