ഓക്സിജന്‍ കിട്ടാതെ ആരും മരിച്ചില്ലെന്ന മറുപടി അവകാശലംഘനത്തിന് നോട്ടിസ് നല്കി പ്രതിപക്ഷം
ന്യൂഡല്‍ഹി: കൊവിഡ് രണ്ടാം തരംഗത്തില്‍ ഓക്സിജന്‍ കിട്ടാതെ ആരും മരിച്ചില്ലെന്ന പാര്‍ലമെന്റിലെ കേന്ദ്ര സര്‍ക്കാര്‍ പ്രസ്താവനയ്ക്കെതിരേ രാജ്യസഭയില്‍ അവകാശ ലംഘനത്തിന് നോട്ടിസ് നല്കി പ്രതിപക്ഷം.
ലോക് താന്ത്രിക് ജനതാദള്‍ അംഗം എം.വി. ശ്രേയാംസ് കുമാര്‍ ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യയ്ക്കും കോണ്‍ഗ്രസ് അംഗം കെ.സി വേണുഗോപാല്‍, സി.പി.ഐ. അംഗം ബിനോയ് വിശ്വം എന്നിവര്‍ ആരോഗ്യസഹമന്ത്രി ഭാരതി പ്രവീണ്‍ പവാറിനും എതിരായാണ് വ്യാഴാഴ്ച അവകാശ ലംഘന നോട്ടീസ് നല്‍കിയത്.
പാര്‍ലമെന്റ് തുടങ്ങി രണ്ടാം ദിനമായ ചൊവ്വാഴ്ച ഇതു സംബന്ധിച്ച് പ്രതിപക്ഷാംഗങ്ങള്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കായിരുന്നു ഓക്സിജന്‍ കിട്ടാതെ ആരും മരിച്ചിട്ടില്ലെന്ന ധ്വനിയുള്ള ഉത്തരം ഇരുമന്ത്രിമാരും നല്‍കിയത്. ശ്രേയാംസ് കുമാറിന്റെ നക്ഷത്ര ചിഹ്നമിച്ച ചോദ്യത്തിന് ആരോഗ്യ മന്ത്രി നേരിട്ടും വേണുഗോപാലിന്റെ നക്ഷത്ര ചിഹ്നമിടാത്ത ചോദ്യത്തിന് ആരോഗ്യ സഹമന്ത്രി എഴുതിയുമായിരുന്നു മറുപടി നല്‍കിയത്. ഇതിനെതിരേ ഡല്‍ഹിയും മഹാരാഷ്ട്രയും രാജസ്ഥാനും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളും രംഗത്തെത്തിയിരുന്നു.
ആരും മരിച്ചില്ലെന്ന മന്ത്രിയുടെ മറുപടി തെറ്റാണെന്നും ശ്രേയാംസ് കുമാര്‍ അവകാശലംഘന നോട്ടീസില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."