മരണം ഒഴുക്കില്‍ പെട്ട സുഹൃത്തിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ; കയത്തിലിറങ്ങിയത് നാട്ടുകാരുടെ മുന്നറിയിപ്പ് വകവെക്കാതെയെന്നും റിപ്പോര്‍ട്ട്
തിരുവനന്തപുരം: വിതുര കല്ലാര്‍ വട്ടക്കയത്തില്‍ കുടുംബത്തിലെ മൂന്നു പേര് മുങ്ങി മരിച്ചത് അപകടത്തില്‍ പെട്ട സുഹൃത്തിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയെന്ന് റിപ്പോര്‍ട്ട്. തിരുവനന്തപുരം എസ്.എ.പി ക്യാമ്പിലെ പൊലീസുകാരനായ ഫിറോസ് (30), ജ്യേഷ്ഠ സഹോദരന് ജവാദ് (35) ഇവരുടെ സഹോദരീ പുത്രന് സഹ്വാന് (16) എന്നിവരാണ് മരിച്ചത്. അപകടത്തില്‍പ്പെട്ട രണ്ടുപേരെ നാട്ടുകാര്‍ രക്ഷിച്ചു. വിനോദ സഞ്ചാരത്തിന് പോയ ബീമാപള്ളി സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. എട്ട് പേരടങ്ങിയ സംഘം പൊന്മുടി പാത തകര്‍ന്നതിനാലാണ് കല്ലാറിലെത്തിയത്.
ഒപ്പമുണ്ടായിരുന്ന 20കാരിയായ പെണ്‍കുട്ടി കയത്തില്‍ അകപ്പെട്ടപ്പോള്‍ രക്ഷിക്കാന്‍ വെള്ളത്തില്‍ ചാടിയതാണ് മൂന്നുപേരുമെന്നാണ് വിവരം. ഇതു കണ്ട നാട്ടുകാര്‍ പെണ്‍കുട്ടിയെ രക്ഷിച്ചെങ്കിലും ചുഴിയില്‍ പെട്ട മൂന്നുപേരെ രക്ഷിക്കാനായില്ല. പ്രദേശവാസികളും റിസോര്‍ട്ട് ജീവനക്കാരനും നല്കിയ മുന്നറിയിപ്പ് അവഗണിച്ചാണ് ഇവര്‍ കയത്തിലിറങ്ങിയതെന്ന് പറയുന്നു. അപായ ബോര്‍ഡടക്കം സ്ഥലത്ത് സ്ഥാപിച്ചിരുന്നെങ്കിലും വകവെച്ചില്ല. മൃതദേഹങ്ങള്‍ വിതുര ആശുപത്രിയിലേക്ക് മാറ്റി. ആറ് മാസം മുമ്പും ഇവിടെ അപകടം നടന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."