സമ്പൂര്‍ണ വൈദ്യുതീകരണം; മോണിറ്ററിംഗ് കമ്മിറ്റി ചേര്‍ന്നു
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയില്‍ സമ്പൂര്‍ണ വൈദ്യൂതീകരണം യാഥാര്‍ഥ്യമാക്കുന്നതിന്റെ ഭാഗമായി പെരിന്തല്‍മണ്ണ കെ.എസ്.ഇ.ബി സെക്ഷന്‍ ഹാളില്‍ മോണിറ്ററിംഗ് കമ്മിറ്റി യോഗം ചേര്‍ന്നു. മഞ്ഞളാംകുഴി അലി എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സമ്പൂര്‍ണ വൈദ്യുതീകരണ പദ്ധതിയുടെ ഗുണഭോക്താക്കളാവുന്നതിനുള്ള എട്ടുവരെ ഓഫിസില്‍ സ്വീകരിക്കാന്‍ നടപടിയായി. മേലാറ്റൂര്‍,പട്ടിക്കാട്, താഴെക്കോട്,പുലാമന്തോള്‍,പെരിന്തല്‍മണ്ണ ഡിവിഷനിലെ ഉദ്യോഗസ്ഥരുടെ യോഗമാണു ചേര്‍ന്നത്. പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റീന പെട്ടമണ്ണ, കിഴാറ്റൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രസീത, ഏലംകുളം പഞ്ചായത്ത് പ്രസിഡന്റ് ആയിശ, പുലാമന്തോള്‍ പഞ്ചായത്ത് പ്രസിഡന്റ് വി.പി ഹനീഫ, താഴെക്കോട് പഞ്ചായത്ത് പ്രസിഡന്റ് എ.കെ നാസര്‍, എ.ഇ അജിത്ത് കുമാര്‍, ഖലീലുല്‍ റഹ്മാന്, തുടങ്ങിയവര്‍ സംസാരിച്ചു.
മങ്കടയില്‍ സമ്പൂര്‍ണ വൈദ്യൂതീകരണം യാഥാര്ത്ത്യമാക്കുന്നതിന്റെ ഭാഗമായി പെരിന്തല്‍മണ്ണ കെ.എസ്.ഇ.ബി സെക്ഷന്‍ ഹാളില്‍ മോണിറ്ററിംഗ് കമ്മറ്റി യോഗം ചേര്‍ന്നു. ടി.എ അഹമ്മദ് കബീര്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സമ്പൂര്‍ണ വൈദ്യുതീകരണ പദ്ധതിയുടെ ഗുണഭോക്താക്കളാവുന്നതിനുള്ള എട്ട് വരെ ഓഫിസില്‍ സ്വീകരിക്കാന്‍ തീരുമാനമായി. പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റീന പെട്ടമണ്ണ, കിഴാറ്റൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രസീത, ഏലംകുളം പഞ്ചായത്ത് പ്രസിഡന്റ് ആയിശ, പുലാമന്തോള്‍ പഞ്ചായത്ത് പ്രസിഡന്റ് വി.പി ഹനീഫ, താഴെക്കോട് പഞ്ചായത്ത് പ്രസിഡന്റ് എ.കെ നാസര്‍, ബ്ലോക്ക് മെമ്പര്‍ അമീര്‍ പാതാരി, എ.ഇ അജിത്ത് കുമാര്‍, ഖലീലുല്‍ റഹ്മാന്, തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."