പ്രൊട്ടക്ഷന്‍ ഉത്തരവ് അപ്രായോഗികം; മാനേജര്‍മാര്‍ കോടതിയിലേക്ക്
മലപ്പുറം: ജില്ലാ അടിസ്ഥാനത്തില്‍ സംരക്ഷിത അധ്യാപകരുടെ പുനര്‍വിന്യാസം സംസ്ഥാന തലത്തിലാക്കിയ എയ്ഡഡ് വിദ്യാലയങ്ങളില്‍ ഇനി മുതല്‍ സംരക്ഷിത അധ്യാപകരെ മാത്രമേ നിയമിക്കാവൂ എന്ന സര്‍ക്കാര്‍ ഉത്തരവ് അപ്രായോഗികവും കേരള വിദ്യാഭ്യാസ ചട്ടങ്ങള്‍ക്കും നിയമങ്ങള്‍ക്കും വിരുദ്ധവും ആയതിനാല്‍ മാനേജര്‍മാര്‍ ഹൈക്കോടതിയില്‍ പോകുവാന്‍ മലപ്പുറത്തു ചേര്‍ന്ന എയ്ഡഡ് സ്‌കൂള്‍ മാനേജേഴ്‌സ് അസോസിയേഷന്‍ തീരുമാനിച്ചു. 2016-17 വര്‍ഷം തസ്തിക നിര്‍ണയമില്ലെന്നും കഴിഞ്ഞ വര്‍ഷത്തെ പ്രൊട്ടക്റ്റഡ് അധ്യാപകര്‍ക്ക് അതതു സ്‌കൂളുകളില്‍ ഈ വര്‍ഷം തസ്തിക ഉണ്ടെന്നിരിക്കെ ഈ വര്‍ഷം മറ്റു വിദ്യാലയങ്ങളിലേക്ക് അയച്ച് പ്രശ്‌നം വഷളാക്കുകയാണെന്നും മാനേജര്‍മാര്‍ കുറ്റപ്പെടുത്തി.
സംസ്ഥാന സെക്രട്ടറി നാസര്‍ എടരിക്കോട്, ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി സൈനുല്‍ ആബിദ് പട്ടര്‍കുളം, അനീസ് മാസ്റ്റര്‍ പന്തല്ലൂര്‍, പി.നാരായണന്‍ നമ്പൂതിരി മാറാക്കര, കെ.ടി ചെറിയ മുഹമ്മദ്, കലാം മാസ്റ്റര്‍ ചാത്രതൊടിക, ബിജു മേലാറ്റൂര്‍, റംല താളിപ്പാടം പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."