HOME
DETAILS
MAL
ഇന്നും പുതിയ നിപ്പ കേസുകളില്ല;സമ്പര്‍ക്ക പട്ടികയില്‍ 1233 പേര്‍
backup
September 17 2023 | 13:09 PM
കോഴിക്കോട്: ഇന്നും നിപയില്‍ ആശ്വാസം. പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ഗുരുതരാവസ്ഥയിലുണ്ടായിരുന്ന ഒന്‍പത് വയസുകാരനെ വെന്റിലേറ്ററില്‍ നിന്നും മാറ്റിയതായും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ് അറിയിച്ചു.
1233 പേരാണ് ഇപ്പോള്‍ സംസ്ഥാനത്ത് സമ്പര്‍ക്കപ്പട്ടികയിലുള്ളത്.
23 പേര്‍ മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ആയിട്ടുണ്ട്. ഐ എം സി എച്ചില്‍ 4 പേര്‍ അഡ്മിറ്റാണ്. 36 വവ്വാലുകളുടെ സാമ്പിളുകള്‍ പരിശോധനക്കായി ശേഖരിച്ചു അയച്ചിട്ടുണ്ടെന്നും . 24മണിക്കൂറും ലാബുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് നിലവില്‍ 352 പേരാണ് ഹൈ റിസ്‌ക്ക് പട്ടികയിലുളളത്. അവരില്‍ 129 പേരും ആരോഗ്യ പ്രവര്‍ത്തകരാണ്.
Content Highlights:nipah updates kerala
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."