HOME
DETAILS

രാജ്യത്ത് ഫാസിസ്റ്റ് ഭരണത്തിന് നീക്കം: അഡ്വ. കെ.എന്‍.എ ഖാദര്‍

  
backup
August 25 2016 | 22:08 PM

%e0%b4%b0%e0%b4%be%e0%b4%9c%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%ab%e0%b4%be%e0%b4%b8%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%ad%e0%b4%b0%e0%b4%a3



തിരൂര്‍: രാജ്യത്ത് ഫാസിസ്റ്റ് ഭരണസംവിധാനമുണ്ടണ്ടാക്കാന്‍ ആസൂത്രിത നീക്കം നടക്കുന്നതായി മുസ്‌ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ.എന്‍.എ ഖാദര്‍. തിരൂര്‍ മണ്ഡലം മുസ്‌ലിംലീഗ് കമ്മിറ്റി സംഘടിപ്പിച്ച ദലിത് - ന്യൂനപക്ഷ ഐക്യദാര്‍ഢ്യ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വര്‍ഗീയവാദികളുടെ ഭരണമാണിപ്പോള്‍ രാജ്യത്ത് നടക്കുന്നത്. ദേശീയ സാഹചര്യത്തില്‍ വിശാലമായ മതേതരത്വ സംഖ്യമുണ്ടാകേണ്ടതുണ്ടെണ്ടന്നും കോണ്‍ഗ്രസിനും ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കുമെല്ലാം ഇതില്‍ പ്രധാന്യമുണ്ടെണ്ടന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് ജാതിവ്യവസ്ഥ തിരിച്ചുകൊണ്ടണ്ടുവരുന്ന ദൗര്‍ഭാഗ്യകരമായ അവസ്ഥയാണ് നിലവിലുള്ളതെന്നും കേന്ദ്രസര്‍ക്കാറിന്റെ ഇത്തരം നിലപാടുകളെ ജനാധിപത്യ വിശ്വാസികള്‍ ചെറുത്തുതോല്‍പിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. ഇസ്‌ലാം ഉള്‍പ്പെടെ ഒരു മതത്തിനും ഭീകരവാദവും തീവ്രവാദവും പ്രോത്സാഹിപ്പിക്കാന്‍ സാധിക്കില്ലെന്നും രാജ്യത്ത് വര്‍ഗീയതയും ഫാസിസവും വളര്‍ത്തുന്നത് ബി.ജെ.പിയും അവര്‍ക്കൊപ്പമുള്ള പാര്‍ട്ടികളുമാണെന്നും കെ.എന്‍.എ ഖാദര്‍ പറഞ്ഞു. വി.പി സൈതലവി മാസ്റ്റര്‍ അധ്യക്ഷനായി.
സി മമ്മുട്ടി എം.എല്‍.എ, കുറുക്കോളി മൊയ്തീന്‍, ശ്യാംസുന്ദര്‍, എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴയരിയൂര്‍, അബ്ദുറഹ്മാന്‍ രണ്ടത്താണി, വെട്ടം ആലിക്കോയ, എം.പി മുഹമ്മദ് കോയ, പി.സി ഇസ്ഹാഖ്, പി.ടി അബു, കെ.പി ഷാജഹാന്‍, പി.വി സമദ്, എം.പി മജീദ് കൊക്കോടി മൊയ്തീന്‍കുട്ടി ഹാജി സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘ആ മുഖം, ആ ചുണ്ടുകൾ...’; ട്രംപിന്റെ പ്രസ് സെക്രട്ടറി പ്രശംസയിൽ അതിരുവിട്ട പരാമർശം, വിമർശനം ശക്തം

International
  •  a month ago
No Image

ബെംഗളൂരുവിൽ മലയാളി വിദ്യാർഥിനിയെ പീഡിപ്പിച്ചു; കോഴിക്കോട് സ്വദേശിയായ പി.ജി. ഉടമ അറസ്റ്റിൽ

National
  •  a month ago
No Image

സംസ്ഥാനത്ത് ശക്തമായ കാറ്റിന് സാധ്യത: ജാഗ്രതാ നിര്‍ദേശം

Kerala
  •  a month ago
No Image

അൽ ഐനിൽ കനത്ത മഴ, വരും ദിവസങ്ങളിലും മഴക്ക് സാധ്യത

uae
  •  a month ago
No Image

മുസ്‌ലിമായ പ്രധാനാധ്യാപകനെ സ്ഥലംമാറ്റാൻ സർക്കാർ സ്കൂളിലെ കുടിവെള്ളത്തിൽ വിഷം കലർത്തി: ശ്രീരാമ സേന നേതാവ് ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

National
  •  a month ago
No Image

വയോധികയെ പീഡിപ്പിച്ച് ആഭരണം കവർന്ന കേസിൽ പ്രതിക്ക് 21 വർഷം കഠിന തടവ്; നിർണായകമായത് വിരലടയാളം

Kerala
  •  a month ago
No Image

ദുബൈയിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കാൻ തുരങ്കപാതയ്ക്ക് കഴിഞ്ഞു; യാത്രാ സമയം 61ശതമാനം കുറഞ്ഞു

uae
  •  a month ago
No Image

കശ്മീരിൽ കൊല്ലപ്പെട്ട പഹൽഗാം ഭീകരന്റെ സംസ്കാര ചടങ്ങിനിടെ നാടകീയ സംഭവങ്ങൾ; ലഷ്കർ ഭീകരർക്കെതിരെ ശക്തമായ പ്രതിഷേധം

International
  •  a month ago
No Image

'സാനു മാഷ് ഇനി ഓര്‍മ';വിടചൊല്ലി മലയാളം, സംസ്‌കാരം പൂര്‍ത്തിയായി

Kerala
  •  a month ago
No Image

വീണ്ടും ജയിൽ ചാട്ടം; ഛത്തീസ്ഗഢിലെ കോർബ ജയിലിൽ നിന്ന് ബലാത്സംഗ, പോക്സോ കേസുകളിൽ വിചാരണ നേരിടുന്ന നാല് തടവുകാർ രക്ഷപ്പെട്ടു

National
  •  a month ago