HOME
DETAILS

അതിവേഗതയില്‍ വന്ന ട്രക്ക് നിര്‍ത്തിയിട്ട ബസും തെറിപ്പിച്ച് അതിന് മുന്നില്‍ കിടന്ന് ഉറങ്ങുകയായിരുന്നവര്‍ക്ക് മേല്‍ പാഞ്ഞു കയറി; മരിച്ചത് 18 പേര്‍, പരുക്കേറ്റവരും നിരവധി

  
backup
July 28, 2021 | 3:59 AM

national-18-labourers-sleeping-on-road-killed-as-truck-rams-bus-in-up-2021

ലഖ്‌നൗ: വഴിയരികില്‍ കിടന്നുറങ്ങുകയായിരുന്ന തൊഴിലാളികള്‍ മേല്‍ ട്രക്ക് കയറി 18 പേര്‍ കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശിലെ ബാരബങ്കി ജില്ലയിലാണ് സംഭവമുണ്ടായത്.

നിര്‍ത്തിയിട്ടിരുന്ന ബസിന് മുന്നില്‍ കിടന്നുറങ്ങുകയായിരുന്നവരാണ് മരിച്ചത്. രാവിലെ ഈ വഴി അമിതവേഗത്തിലെത്തിയ ട്രക്ക് ഇവര്‍ക്ക് മുകളിലൂടെ കയറിപ്പോകുകയായിരുന്നു.

മരിച്ചവര്‍ ബീഹാര്‍ സ്വദേശികളാണെന്നാണ് നിഗമനം. ഹരിയാനയില്‍ നിന്നും മടങ്ങിവരികയായിരുന്ന ഇവര്‍ സഞ്ചരിച്ചിരുന്ന ബസ് രാത്രിയില്‍ ഹൈവേയില്‍ വെച്ച് കേടാവുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ നിര്‍ത്തിയിട്ട ബസിന് മുന്നിലായി വഴിയരികില്‍ കിടന്നുറങ്ങി.

ട്രക്ക് ആദ്യം ബസിന് പുറകില്‍ ഇടിക്കുകയായിരുന്നു. പിന്നീട് ബസും ട്രക്കും തൊഴിലാളികള്‍ക്ക് മുകളിലൂടെ കയറിപ്പോയി. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് പൊസ് അറിയിച്ചു.

പരിക്കേറ്റവരുടെ ആരോഗ്യനിലയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ബസിനടിയില്‍ കുടുങ്ങിക്കിടക്കുന്ന മൃതദേഹങ്ങള്‍ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും പൊലിസ് അറിയിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീണ്ടും സച്ചിന്റെ റെക്കോർഡ് തകർത്തു; കിവികൾക്കെതിരെ ചരിത്രം കുറിച്ച് കോഹ്‌ലി

Cricket
  •  2 hours ago
No Image

തായ്‌ലന്‍ഡില്‍ ട്രെയിനിന് മുകളിലേക്ക് ക്രെയിന്‍ തകര്‍ന്നുവീണു; പാളം തെറ്റി, തീപിടിച്ചു;  22 പേര്‍ കൊല്ലപ്പെട്ടു

International
  •  3 hours ago
No Image

കെ.എം മാണി സ്മാരകത്തിന് കവടിയാറില്‍ 25 സെന്റ് ഭൂമി അനുവദിച്ച സര്‍ക്കാര്‍, കോടിയേരി സ്മാരകത്തിനും ഭൂമി അനുവദിച്ചു

Kerala
  •  3 hours ago
No Image

'കേരളത്തില്‍ എയിംസ് വരും മറ്റേ മോനേ...' പൊതുവേദിയില്‍ വീണ്ടും സുരേഷ്‌ഗോപിയുടെ അധിക്ഷേപ പരാമര്‍ശം

Kerala
  •  3 hours ago
No Image

'എന്റെ കാലുകള്‍ എനിക്ക് മുന്‍പേ സ്വര്‍ഗത്തിലേക്ക് പോയതാണ്' കുരുന്ന് ജീവിതങ്ങള്‍ തകര്‍ത്തെറിഞ്ഞ ഗസ്സ

International
  •  4 hours ago
No Image

പാചകക്കാരനും ഡ്രൈവറും നൂറിലേറെ കേസുകളിൽ സാക്ഷികൾ! പൊലിസിന്റെ 'സാക്ഷി നാടകം' പൊളിഞ്ഞു; പ്രതിക്കൂട്ടിൽ ഉദ്യോഗസ്ഥർ

crime
  •  4 hours ago
No Image

അതിജീവിതയുടെ മൊഴിയെടുക്കാന്‍ എസ്.ഐ.ടി; ഫോണിന്റെ പാസ്‌വേര്‍ഡ് നല്‍കാതെ രാഹുല്‍

Kerala
  •  5 hours ago
No Image

ഗസ്സയില്‍ ഈ ശൈത്യകാലത്ത് ഹൈപ്പോഥെര്‍മിയ ബാധിച്ച് മരിച്ചത് 6 കുഞ്ഞുങ്ങള്‍-യൂനിസെഫ്  

International
  •  4 hours ago
No Image

ട്വന്റി-20യോ അതോ ടെസ്റ്റോ? ബിഗ് ബാഷിൽ നാണംകെട്ട് റിസ്വാനും ബാബറും; വിക്കറ്റ് ബാക്കിയുണ്ടായിട്ടും 'പുറത്താക്കി' നായകൻ

Cricket
  •  5 hours ago
No Image

ഇറാനിലെ ഇന്റര്‍നെറ്റ് വിലക്കിന് പിന്നാലെ സൗജന്യ സ്റ്റാര്‍ലിങ്ക് വാഗ്ദാനവുമായി ഇലോണ്‍ മസ്‌ക്

International
  •  6 hours ago