പ്രവാസികളുടെ തിരിച്ചുപോക്ക്: ലീഗ് എം.പിമാര്‍ വിദേശകാര്യമന്ത്രിയെ കണ്ടു
ന്യൂഡല്‍ഹി: കൊവിഡ് മൂലം മടക്കയാത്ര പ്രതിസന്ധിയിലായ പ്രവാസികളുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് മുസ്‌ലിം ലീഗ് എം.പിമാര്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കറിനെ കണ്ട് നിവേദനം നല്‍കി.
അവധിക്ക് നാട്ടിലെത്തിയ പ്രവാസികള്‍ വാക്‌സിനേഷന്‍ സംബന്ധിച്ച പ്രശ്‌നങ്ങളും നേരിട്ടുള്ള വിമാന സര്‍വിസ് ഇല്ലാത്തതും കാരണം തിരിച്ചുപോകാന്‍ കഴിയാതെ ബുദ്ധിമുട്ടിലാണെന്ന് ഇ.ടി മുഹമ്മദ് ബഷീറും അബ്ദുസ്സമദ് സമദാനിയും കേന്ദ്രമന്ത്രിയെ അറിയിച്ചു. വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്യണമെന്ന കാരണത്താല്‍ മടക്കയാത്രയ്ക്ക് അനുമതി ലഭിക്കുന്നില്ല. അറ്റസ്റ്റ് ചെയ്യുന്നതിനായി കൃത്യമായ നിര്‍ദേശങ്ങള്‍ ലഭ്യമല്ലാത്തത് ആശങ്കയുണ്ടാക്കുന്നുണ്ട്.സഊദി, യു.എ.ഇ പോലുള്ള രാജ്യങ്ങളിലേക്ക് നേരിട്ടുള്ള വിമാന സര്‍വിസ് ഇല്ലാത്തതിനാല്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് യാത്ര ചെയ്യേണ്ടുന്ന സാഹചര്യമാണുള്ളത്. ഇക്കാര്യങ്ങളിലെല്ലാം ബന്ധപ്പെട്ട രാജ്യങ്ങളുമായി ചര്‍ച്ചനടത്തി പരിഹാരം കാണണമെന്നും എം.പിമാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."