HOME
DETAILS
MAL
ക്രിപ്റ്റോ തട്ടിപ്പ്; ഗൂഗിള്‍ ടെക്കിക് നഷ്ടമായത് 67 ലക്ഷം രൂപ
backup
September 19 2023 | 02:09 AM
ക്രിപ്റ്റോ തട്ടിപ്പ്; ഗൂഗിള്‍ ടെക്കിക് നഷ്ടമായത് 67 ലക്ഷം രൂപ
കാലിഫോര്‍ണിയ• ഗൂഗിളിലെ സോഫ്റ്റ്വെയര് എന്‍ജിനീയര്‍ക്ക് ക്രിപ്റ്റോ തട്ടിപ്പില്‍ 67 ലക്ഷം രൂപ നഷ്ടമായി. പണം നഷ്ടമായ കാര്യം 22കാരനായ എതാന്‍ നഗൗന്ലി തന്നെയാണ് പുറത്തുവിട്ടത്. ഗൂഗിളിലെ ജീവനക്കാര്‍ ഈയിടെ ഇരയായ വലിയ ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പാണിത്.
കാലിഫോര്‍ണിയയിലെ ഓറഞ്ച് കൗണ്ടിയില്‍ താമസിക്കുന്ന നഗൗന്ലി, സ്റ്റോക്ക് മാര്‍ക്കറ്റില്‍ നിക്ഷേപം നടത്തിയിരുന്നു. 2021 നവംബറിനും 2022 ജൂണിനും ഇടയില്‍ ആണ് 67 ലക്ഷം ക്രിപ്റ്റോ നിക്ഷേപം ഇദ്ദേഹം നടത്തിയത്. തന്റെ നിക്ഷേപത്തില്‍നിന്ന് 24 ലക്ഷം രൂപയും ലാഭത്തില്‍നിന്ന് 41 ലക്ഷം രൂപയുമാണ് നഷ്ടപ്പെട്ടതെന്ന് നഗൗന്ലി പറഞ്ഞു. ബിറ്റ്കോയിനിലാണ് നിക്ഷേപിച്ചിരുന്നത്. ബിറ്റ്കോയിന് മൂല്യം കുത്തനെ കുറഞ്ഞതും പണം നഷ്ടമാകാന്‍ ഇടയാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."