അഗതിമന്ദിരത്തില്‍ സഹായമെത്തി
ഗുരുവായൂര്‍: തെരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി.എം സാദിഖലി കൊടുത്ത വാക്ക് തെറ്റിച്ചില്ല. ഗുരുവായൂര്‍ നഗരസഭ അഗതിമന്ദിരത്തിലെ അന്തേവാസികളെ കാണാന്‍ ഇന്നലെ ഒരിക്കല്‍കൂടി അദ്ദേഹമെത്തി നല്‍കാമെന്നേറ്റ സഹായങ്ങളുമായി.
നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന സാദിഖലി വോട്ടുതേടിയാണ് നഗരസഭ അഗതിമന്ദിരത്തിലെത്തിയത്. അവിടത്തെ ശോചനീയമായ സാഹചര്യങ്ങളും അന്തേവാസികളുടെ നിസ്സഹായതയുംകണ്ട അദ്ദേഹം പ്രശ്‌നങ്ങള്‍ക്ക പരിഹാരം കാണുമെന്ന് അന്ന് ഉറപ്പു നല്‍കിയതാണ്. പിന്നീട് ശിഹാബ് തങ്ങള്‍ രാജ്യാന്തര റിലീഫ് സെല്ലുമായി ബന്ധപ്പെട്ട് സഹായങ്ങള്‍ സംഘടിപ്പിച്ചു. ശുദ്ധജലം ലഭ്യമാക്കാന്‍ വാട്ടര്‍ പ്യൂരിഫെയര്‍, കൊതുകുവലയും പുതപ്പുമടങ്ങുന്ന കിറ്റുകള്‍ എല്ലാവര്‍ക്കും നല്‍കി. തെരഞ്ഞെടുപ്പിന്റെ തലേന്ന് ഉമ്മ മരണപ്പെട്ട സാദിഖലി ഈ അമ്മമാരുടെ മുഖം എന്നെ ഉമ്മയെ ഓര്‍മപ്പെടുത്തുന്നുവെന്ന് പറഞ്ഞപ്പോള്‍ ഉദ്ഘാടനസദസ്സ് വികാരാധീനമായി. സദസ്സ് പിരിഞ്ഞപ്പോള്‍ ആ അമ്മമാര്‍ സ്‌നേഹവാത്സല്യങ്ങളുമായി സാദിഖക്കലിക്കടുത്തെത്തി. സാദിഖലിയുടെ കൈകള്‍ ചേര്‍ത്തുപിടിച്ച് അനുഗ്രഹങ്ങള്‍ ചൊരിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."