HOME
DETAILS
MAL
ശിവന്‍കുട്ടിയുടെ രാജി: സഭയ്ക്ക് പുറത്തും പ്രതിപക്ഷം സമരം ശക്തമാക്കും
backup
July 30 2021 | 18:07 PM
തിരുവനന്തപുരം: നിയമസഭാ കൈയാങ്കളിക്കേസിലെ പ്രതി മന്ത്രി വി. ശിവന്‍കുട്ടിയുടെ രാജിയാവശ്യപ്പെട്ട് നിയമസഭയ്ക്ക് പുറത്തും സമരം ശക്തമാക്കുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്. വരും ദിവസങ്ങളില്‍ യു.ഡി.എഫ് ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പ്രതിപക്ഷം സഭാ നടപടികള്‍ ബഹിഷ്കരിച്ച ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മന്ത്രിയെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണ്. സുപ്രിംകോടതി വിധിയെ അവഹേളിച്ചാണ് മുഖ്യമന്ത്രി സഭയില്‍ പ്രസംഗിച്ചത്. പ്രസംഗത്തിന്റെ ആമുഖത്തിലും അവസാനത്തിലും വിധിയെ സ്വാഗതം ചെയ്യുകയും മറ്റുള്ള സ്ഥലത്തൊക്കെ കോടതി നിഗമനങ്ങളെ അവഹേളിക്കുകയുമാണ് മുഖ്യമന്ത്രി ചെയ്തത്. വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് മുഖ്യമന്ത്രി പറഞ്ഞത്.
സര്‍ക്കാര്‍ വാദിയായ ക്രിമിനല്‍ കേസിലാണ് പൊതുഖജനാവിലെ പണം മുടക്കി പ്രതിക്ക് അതേ സര്‍ക്കാര്‍ തന്നെ സംരക്ഷണമൊരുക്കുന്നത്.
കേസ് വിചാരണയ്ക്കെടുക്കുമ്പോള്‍ മന്ത്രിക്കെതിരേ ഹാജരാകേണ്ടത് സര്‍ക്കാര്‍ അഭിഭാഷകനാണ്. ഈ അവസ്ഥ ഒഴിവാക്കാനാണ് മന്ത്രിയുടെ രാജി ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ മോന്‍സ് ജോസഫ്, അനൂപ് ജേക്കബ്, പി. ഉബൈദുല്ല എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."