HOME
DETAILS

ഡെന്റല്‍ വിദ്യാര്‍ഥിനിയെ വെടിവച്ച് കൊന്ന് യുവാവ് ആത്മഹത്യ ചെയ്തു

  
backup
July 31 2021 | 05:07 AM

79856356-2


കൊച്ചി/കോതമംഗലം/ കണ്ണൂര്‍: ഡെന്റല്‍ വിദ്യാര്‍ഥിനിയെ യുവാവ് വെടിവച്ച് കൊന്ന് ആത്മഹത്യ ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് ശേഷം മൂന്നരയോടെയാണ് സംഭവം. കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി ഡെന്റല്‍ കോളജ് വിദ്യാര്‍ഥിനി കണ്ണൂര്‍ നാറാത്ത് ടി.സി ഗേറ്റ് പാര്‍വണത്തില്‍ പി.വി മാധവന്റെ മകള്‍ പി.വി മാനസ (24) യാണ് വെടിയേറ്റ് മരിച്ചത്. മാനസയെ വെടിവച്ച കണ്ണൂര്‍ ധര്‍മടം മേലൂര്‍ വടക്ക് മമ്മാക്കുന്ന് രാഹുല്‍ നിവാസില്‍ രഖില്‍ (32) ഉടന്‍ സ്വയം വെടിവച്ച് മരിക്കുകയായിരുന്നു. പ്രണയനൈരാശ്യമാണ് കൊലയ്ക്കും ആത്മഹത്യയ്ക്കും പിന്നിലെന്നാണ് പ്രാഥമിക നിഗമനം.


മാനസ പേയിങ് ഗസ്റ്റായി താമസിക്കുന്ന കോളജിനടുത്തുള്ള വീട്ടില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ രഖില്‍ അതിക്രമിച്ചെത്തുകയായിരുന്നു. നീ എന്തിനിവിടെ വന്നെന്ന് മാനസ ചോദിച്ചപ്പോള്‍ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് മാനസയെ ബലമായി കൈക്ക് പിടിച്ചുവലിച്ച് അടുത്ത മുറിയിലേക്ക് കൊണ്ടുപോയി വാതില്‍ പൂട്ടിയശേഷം ചെവിക്ക് താഴെയും നെഞ്ചിലും വെടിവയ്ക്കുകയായിരുന്നു. ഉടന്‍തന്നെ രഖിലും സ്വയം വെടിവച്ചു. മാനസയുടെ സുഹൃത്തുക്കള്‍ താഴത്തെ നിലയില്‍ താമസിക്കുന്ന വീട്ടുടമയെ വിവരമറിയിച്ച് തിരിച്ചെത്തുമ്പോഴേക്കും രക്തത്തില്‍ കുളിച്ചുകിടക്കുന്ന ഇരുവരെയുമാണ് കണ്ടത്. തുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാര്‍ ഓട്ടോറിക്ഷയില്‍ ഉടന്‍തന്നെ ഇരുവരെയും കോതമംഗലം ബസേലിയോസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചിരുന്നു.


മാനസയും രഖിലും ഇന്‍സ്റ്റഗ്രാമിലൂടെയാണ് പരിചയപ്പെട്ടത്. എന്നാല്‍ ഇടയ്ക്കുവച്ച് മാനസ രഖിലുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയും ഇരുവരും വീട്ടുകാരുടെ സാന്നിധ്യത്തില്‍ പൊലിസ് സ്റ്റേഷനില്‍വച്ച് ഇതു സംബന്ധിച്ച് ധാരണയിലെത്തിയതുമായിരുന്നു. ഇനി മാനസയെ ഫോണ്‍വിളിക്കുകയോ മറ്റോ ചെയ്യില്ലെന്ന് ഉറപ്പുനല്‍കിയതിനെതുടര്‍ന്ന് പൊലിസ് കേസെടുക്കാതെ വിട്ടയക്കുകയും ചെയ്തു. എന്നാല്‍ ഈ ഉറപ്പുകളെല്ലാം ലംഘിച്ച് ഒരുമാസംമുമ്പ് രഖില്‍ മാനസ താമസിക്കുന്ന വീടിന്റെ 50മീറ്റര്‍ അകലെയുള്ള മറ്റൊരുവീട്ടില്‍ വാടകയ്ക്ക് താമസിക്കാനെത്തുകയായിരുന്നു. കോഴ്‌സ് പൂര്‍ത്തിയാക്കിയതിനുശേഷം തുടര്‍പരിശീലനത്തിന്റെ ഭാഗമായി ഹൗസ് സര്‍ജന്‍സി ചെയ്തുവരികയായിരുന്നു മാനസ. എം.ബി.എ കഴിഞ്ഞ് എറണാകുളത്ത് ഇന്റീരിയര്‍ ഡിസൈനറായിരുന്നു രാഖില്‍.


വിമുക്തഭടനും ഹോംഗാര്‍ഡുമായ മാനസയുടെ പിതാവ് പി.വി മാധവന്‍. പുതിയതെരു രാമഗുരു യു.പി സ്‌കൂള്‍ അധ്യാപികയായ സബിനയാണ് മാതാവ്. സഹോദരന്‍: അശ്വന്ത്. മമ്മാക്കുന്ന് പി. രഘൂത്തമന്റെയും എന്‍.കെ രജിതയുടെയും മകനാണ് രഖില്‍. സഹോദരന്‍: രാഹുല്‍ (ആക്‌സിസ് ബാങ്ക്). എറണാകുളം റൂറല്‍ ജില്ല പൊലിസ് മേധാവി കെ.കാര്‍ത്തിക്, മൂവാറ്റുപുഴ ഡിവൈ.എസ്.പി മുഹമ്മദ് റിയാസ്, പെരുമ്പാവൂര്‍ ഡിവൈ.എസ്.പി ഇ.പി റെജി കോതമംഗലം ഇന്‍സ്‌പെക്ടര്‍ വി.എസ് വിപിന്‍, എസ്.ഐ മാഹിന്‍ സലീം എന്നിവരുടെ നേതൃത്വത്തില്‍ പൊലിസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. ഇരുവരുടേയും മൃതദേഹം വിരലടയാള വിദഗ്ധരുടെ പരിശോധനയ്ക്ക് ശേഷം കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദേവേന്ദ്ര ഫഡ്‌നാവിസിന്റെ സത്യപ്രതിജ്ഞ ഇന്ന്

National
  •  10 days ago
No Image

ഇറാന്‍ യുദ്ധവിമാനം തകര്‍ന്നു വീണു; രണ്ട് പൈലറ്റുമാര്‍ കൊല്ലപ്പെട്ടു

International
  •  10 days ago
No Image

വഴികളുണ്ട് കുരുതിക്ക് തടയിടാൻ

Kerala
  •  10 days ago
No Image

സ്ത്രീകള്‍, ആറ് കുഞ്ഞുങ്ങള്‍...'സുരക്ഷാ മേഖല' യില്‍ കഴിഞ്ഞ ദിവസം ഇസ്‌റാഈല്‍ കൊലപ്പെടുത്തിയത് 20 മനുഷ്യരെ 

International
  •  10 days ago
No Image

ഡിസംബർ അപകട മാസം: അപകടമേറെയും വൈകിട്ട് 6നും 9നുമിടയിൽ

Kerala
  •  10 days ago
No Image

രാജ്യത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ പൊലിസ് സ്റ്റേഷനെന്ന നേട്ടം കൈവരിച്ച് ആലത്തൂര്‍ പൊലിസ് സ്റ്റേഷന്‍

Kerala
  •  11 days ago
No Image

ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റിലേക്ക് നയിച്ച കേസ് അന്വേഷിച്ച ഐ.പി.എസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

National
  •  11 days ago
No Image

ഹൈക്കോടതി ജീവനക്കാർ ഇനി ഓഫിസ് സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കേണ്ട; ഉത്തരവിറക്കി രജിസ്ട്രാർ ജനറൽ

Kerala
  •  11 days ago
No Image

ഡൽഹി ജുമാമസ്ജിദിലും സർവേ നടത്തണം എ.എസ്.ഐ ക്ക് കത്തയച്ച് ഹിന്ദുസേന ദേശീയ അധ്യക്ഷൻ വിഷ്ണു ഗുപ്ത

Kerala
  •  11 days ago
No Image

ഓവുചാലിലേക്ക് ഒഴുകിയെത്തിയത് ഡീസൽ; എലത്തൂരില്‍ ഇന്ധന ചോര്‍ച്ച, പ്രതിഷേധം

Kerala
  •  11 days ago