HOME
DETAILS

കഫ് സിറപ്പ് കഴിച്ച കുട്ടികൾ മരിച്ച സംഭവത്തിൽ നടപടിയുമായി കേന്ദ്രം പരിശോധനയ്ക്ക് നാലംഗ വിദഗ്ധ സമിതി

  
backup
October 12, 2022 | 7:41 PM

cough-syrap


ന്യൂഡൽഹി • ആഫ്രിക്കൻ രാജ്യമായ ഗാംബിയയിൽ 66 കുട്ടികളുടെ മരണത്തിന് കാരണമായ കഫ് സിറപ്പ് നിർമാതാക്കൾക്കെതിരേ നടപടി കടുപ്പിച്ച് കേന്ദ്രസർക്കാർ. ഗാംബിയയിലെ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) നൽകിയ വിശദാംശങ്ങളും റിപ്പോർട്ടുകളും പഠിക്കാൻ കേന്ദ്രസർക്കാർ നാലംഗ വിദഗ്ധ സമിതിയെ നിയോഗിച്ചു. ഹരിയാന ആസ്ഥാനമായ മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസിന്റെ നാല് തരം കഫ് സിറപ്പുകളാണ് കുട്ടികളുടെ മരണത്തിലേക്ക് നയിച്ചതെന്ന് ലോകാരോഗ്യ സംഘടന റിപ്പോർട്ട് ചെയ്തിരുന്നു.
പഠനശേഷം തുടർനടപടി സ്വീകരിക്കാൻ ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യക്ക് (ഡി.ജി.സി.എ)ക്ക് സമിതി നിർദേശം നൽകും.


സമിതിയുടെ റിപ്പോർട്ട് ലഭിച്ചശേഷമായിരിക്കും കഫ് സിറപ്പ് നിർമാണവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ ഔദ്യോഗിക തീരുമാനം പ്രഖ്യാപിക്കുക. ഡോ. വൈ.കെ ഗുപ്ത, ഡോ. പ്രജ്ഞ യാദവ്, ഡോ. ആരതി ഭാൽ, എ.കെ പ്രധാൻ എന്നിവരാണ് സമിതിയംഗങ്ങൾ.
ഗാംബിയയിലെ കുട്ടികളുടെ മരണത്തിന്റെ പശ്ചാത്തലത്തിൽ മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസിനോട് കഫ് സിറപ്പ് നിർമാണം നിർത്തിവയ്ക്കാൻ ഹരിയാന സർക്കാർ ഉത്തരവിട്ടു. മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസിലെ ഗുണമേന്മ പരിശോധനകളിൽ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്നാണ് സർക്കാർ വിശദീകരണം. പരിശോധനയിൽ 12 ക്രമക്കേടുകൾ കണ്ടെത്തിയതായും സെൻട്രൽ ഡ്രഗ് ലാബിലേക്ക് അയച്ച സാംപിളുകളുടെ പരിശോധന ഫലം ഇതുവരെ കിട്ടിയിട്ടില്ലെന്നും റിപ്പോർട്ട് കിട്ടിയശേഷം നടപടിയുണ്ടാകുമെന്നും ഹരിയാന ആരോഗ്യമന്ത്രി അനിൽ വിജ് പറഞ്ഞു.


മെയ്ഡൻ ഫാർമസ്യൂട്ടിക്കൽ ലിമിറ്റഡ് പീഡിയാട്രിക് വിഭാഗത്തിനായി നിർമിച്ച പ്രോമെത്താസിൻ ഓറൽ സൊല്യൂഷൻ, കോഫെക്സാമാലിൻ ബേബി കഫ് സിറപ്പ്, മകോഫ് ബേബി കഫ് സിറപ്പ്, മഗ്രിപ് എൻ കോൾഡ് സിറപ്പ് എന്നിവയ്ക്കെതിരേയാണ് ആരോപണം.
കഫ് സിറപ്പ് കുട്ടികളുടെ വൃക്കകളെ ബാധിച്ചതാണ് മരണ കാരണമെന്നാണ് പരിശോധനയിൽ വ്യക്തമായത്. കഫ് സിറപ്പിൽ അപകടകരമായ ഡയറ്റ്തലിൻ ഗ്ലൈക്കോൾ, എഥിലിൻ ഗ്ലൈക്കോൾ എന്നിവ ഉയർന്ന അളവിൽ കണ്ടെത്തിയിരുന്നു.
മരുന്ന് കമ്പനികൾക്ക് നിർദേശവുമായി കർണാടക സർക്കാരും രംഗത്തുവന്നിട്ടുണ്ട്. ഗ്ലിസറിൻ, പ്രോപ്പലീൻ ഗ്ലൈക്കോൾ എന്നിവ സംബന്ധിച്ച റിപ്പോർട്ട് ഏഴുദിവസത്തിനകം നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെസിയും,എംബാപ്പെയും ഒപ്പത്തിനൊപ്പം; ഗോളും അസിസ്റ്റും തുല്യമായാൽ ഗോൾഡൻ ബൂട്ടിലെ ആ 'ട്വിസ്റ്റ്' ഇതാണ്!

Football
  •  7 days ago
No Image

ലോകകപ്പ് ഫൈനല്‍ ദിവസം സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കുമോ?; മറുപടി നല്‍കി വിദ്യാഭ്യാസമന്ത്രി

Kerala
  •  7 days ago
No Image

ബംഗാളില്‍ ബുള്‍ഡോസര്‍ രാജ്; അഭിഷേക് ബാനര്‍ജി എം.പിയുടെ കെട്ടിടം പൊളിച്ചുനീക്കി, അനധികൃത നിര്‍മാണമെന്ന് സര്‍ക്കാര്‍

Kerala
  •  7 days ago
No Image

മലപ്പുറത്ത് അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ കടിച്ചു

Kerala
  •  7 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഒരു സി.പി.എം പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍

Kerala
  •  7 days ago
No Image

കോഴിക്കോട് അര്‍ജന്റീന-ബ്രസീല്‍ ആരാധകര്‍ തമ്മില്‍ തര്‍ക്കം; വീട് കയറി ആക്രമിച്ചതായി പരാതി, യുവാവിന് മര്‍ദ്ദനമേറ്റു

Kerala
  •  7 days ago
No Image

ചരിത്രം എഴുതി വിക്രം 1; ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ കുതിപ്പ് 

International
  •  7 days ago
No Image

പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടല്‍; 200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ കെ.എസ്.ഇ.ബിയ്ക്ക് റെഗുലേറ്ററി കമ്മിഷന്‍ അനുമതി

Kerala
  •  7 days ago
No Image

ചോദ്യപേപ്പർ മാറി നൽകി; ഇന്ന് നടക്കാനിരുന്ന പി.എസ്.സി പരീക്ഷ റ​ദ്ദാക്കി, ഗുരുതര വീഴ്ച

latest
  •  7 days ago
No Image

വഖ്ഫ് ബോര്‍ഡ് കേസ്: സുപ്രിംകോടതിയില്‍ തടസ ഹരജി ഫയല്‍ ചെയ്ത് ഷോണ്‍ ജോര്‍ജ്

Kerala
  •  7 days ago