HOME
DETAILS

മൃതദേഹം വികൃതമാക്കി, മുഖത്തും നെഞ്ചത്തും ടയറിന്റെ പാടുകള്‍, ശരീരത്തില്‍ വെടിയേറ്റ മുറിവുകളും നിരവധി; ദാനിഷ് സിദ്ദീഖിയെ തിരഞ്ഞു പിടിച്ച് കൊലപ്പെടുത്തിയതെന്ന് റിപ്പോര്‍ട്ട്

  
backup
August 01, 2021 | 4:59 AM

world-danish-siddiquis-body-mutilated

വാഷിങ്ടണ്‍: പുലിറ്റ്‌സര്‍ പുരസ്‌കാര ജേതാവായ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകന്‍ ദാനിഷ് സിദ്ദീഖി കൊല്ലപ്പെട്ടത് അഫ്ഗാന്‍ സൈന്യവും താലിബാനും തമ്മിലുള്ള ഏറ്റുമുട്ടലില്‍ അല്ലെന്ന് റിപ്പോര്‍ട്ട്. ഇദ്ദേഹത്തെ താലിബാന്‍ തെരഞ്ഞുപിടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് യു.എസ് മാധ്യമമായ വാഷിങ്ടണ്‍ എക്‌സാമിനര്‍ പുറത്തുവിട്ട റിപ്പോര്‍ട്ട്.

കാന്തഹാറിലെ സ്പിന്‍ ബോള്‍ഡാക് പ്രവിശ്യയില്‍ അഫ്ഗാന്‍ സൈന്യവും താലിബാനും തമ്മില്‍ നടന്ന ഏറ്റുമുട്ടല്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടയില്‍ ജൂലൈ 16നാണ് 38കാരനായി ദാനിഷ് സിദ്ദീഖി കൊല്ലപ്പെടുന്നത്. സ്പിന്‍ ബോള്‍ഡാകിലേക്ക് പോകുന്നതിനിടെ കുറച്ചു ദൂരം പിന്നിട്ടപ്പോള്‍ ദാനിഷ് സഞ്ചരിക്കുകയായിരുന്ന സേനവ്യൂഹത്തിനു നേരെ താലിബാന്‍ ആക്രമണം നടത്തി.

തുടര്‍ന്ന് സംഘത്തിന്റെ കമാന്‍ഡറടക്കം കുറച്ചുപേര്‍ വഴിപിരിഞ്ഞുപോയി. ആക്രമണത്തില്‍ പരിക്കേറ്റ ദാനിഷിന് അടുത്തുള്ള മസ്ജിദില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കി. എന്നാല്‍, മാധ്യമപ്രവര്‍ത്തകന്‍ പള്ളിയില്‍ ഉണ്ടെന്നറിഞ്ഞ താലിബാന്‍ പള്ളിക്കു നേരെ ആക്രമണം നടത്തുകയായിരുന്നെന്ന് എക്‌സാമിനര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

അന്ന് വൈകുന്നേരം തന്നെ ദാനിഷിന്റെ ബോഡി റെഡ്‌ക്രോസിന് കൈമാറുകയും പിന്നാലെ കാണ്ഡഹാറിലെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

ദാനിഷിന്റെ മൃതദേഹത്തിന്റെ ചിത്രങ്ങള്‍ പരിശോധിച്ചതായും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതില്‍ അദ്ദേഹത്തിന്റെ മൃതദേഹം വികൃതമാക്കിയിട്ടുണ്ടെന്ന് വ്യക്തമാണ്. ഒഡു ഡസനോളം ബുള്ളറ്റ ഏറ്റ പാടുകള്‍ ശരീരത്തിലുണ്ട്. അദ്ദേഹത്തിന്റെ മുഖത്തും നെഞ്ചത്തും ടയറിന്റെ പാടുകളുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ദാനിഷിനെ ജീവനോടെ പിടികൂടിയിരുന്നുവെന്നും പിന്നീട് വധിക്കുകയായിരുന്നുവെന്നും ചില റിപ്പോര്‍ട്ടുകളുണ്ട്. ദാനിഷ് ആരാണെന്നുറപ്പു വരുത്തി മര്‍ദിച്ചവശനാക്കിയ ശേഷം വെടിവെച്ച് മുഖവും ശരീരവും വികൃതമാക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ശരീരത്തിലെ ചില മുറിവുകള്‍ അടുത്ത് നിന്ന് വെടിവെച്ചതിന്റെയാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

അതേസമയം, റിപ്പോര്‍ട്ട് താലിബാന്‍ നിഷേധിക്കുകയാണ്.മൃതദേഹങ്ങളെ ബഹുമാനിക്കാനാണ് തങ്ങള്‍ക്ക് ലഭിക്കുന്ന നിര്‍ദ്ദേശമെന്ന് താലിബാന്‍ പ്രതിനിധി പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോണടിച്ചതിൽ തർക്കം കൂട്ടത്തല്ലായി; കോഴിക്കോട്ട് ബസ് ജീവനക്കാരും വിദ്യാർത്ഥികളും തമ്മിൽ സംഘർഷം, യാത്രക്കാരിക്ക് പരിക്ക്

Kerala
  •  8 days ago
No Image

ഹമാസിനെ ഇല്ലാതാക്കണമെന്ന് ആവര്‍ത്തിച്ച് നെതന്യാഹു;  അന്താരാഷ്ട്ര സേന ചെയ്തില്ലെങ്കില്‍ ഇസ്‌റാഈല്‍ ചെയ്യുമെന്ന് ഭീഷണി, വീണ്ടും ഗസ്സയില്‍ ആക്രമണത്തിനോ? 

International
  •  8 days ago
No Image

ഇന്ധനവില കുറഞ്ഞു: അജ്മാനിൽ ടാക്സി നിരക്കും കുറച്ചു, പുതിയ നിരക്ക് നവംബർ 1 മുതൽ

uae
  •  8 days ago
No Image

അശ്ലീല ആംഗ്യം കാണിച്ച പൊലിസുകാരന്റെ കോളറിന് കുത്തിപ്പിടിച്ച് വലിച്ചിഴച്ച് സ്റ്റേഷനിലെത്തിച്ച് യുവതി; സംഭവം വൈറൽ

crime
  •  8 days ago
No Image

കോടീശ്വരിയാകാൻ സ്വന്തം മകനെ കൊന്നു; കാമുകനൊപ്പം ജീവിക്കാൻ അമ്മയുടെ ക്രൂരത

crime
  •  8 days ago
No Image

 നവംബറില്‍ ക്ഷേമ പെന്‍ഷന്‍ 3600 രൂപ; വിതരണം 20 മുതല്‍

Kerala
  •  8 days ago
No Image

ദുബൈ സ്റ്റുഡിയോ സിറ്റിയിലേക്കും, ഔട്ട്‌സോഴ്‌സ് സിറ്റിയിലേക്കും പെയ്ഡ് പാർക്കിം​ഗ് വ്യാപിപ്പിച്ച് പാർക്കിൻ; നിരക്കുകൾ അറിയാം

uae
  •  8 days ago
No Image

സെഞ്ച്വറിയല്ല എനിക്ക് വലുത്, ഏറെ പ്രധാനം മറ്റൊരു കാര്യത്തിനാണ്: ജെമീമ റോഡ്രിഗസ്

Cricket
  •  8 days ago
No Image

നവംബർ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് യുഎഇ; പെട്രോൾ, ഡീസൽ വില കുറഞ്ഞു

uae
  •  8 days ago
No Image

സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് ഇനി കെ.എല്‍ -90;  പ്രത്യേക രജിസ്‌ട്രേഷന്‍, കെ.എസ്.ആര്‍.ടിക്ക് മാറ്റമില്ല

Kerala
  •  8 days ago