തോക്കുതേടിയുള്ള രഖിലിന്റെ യാത്രയുടെ ഉള്ളറകള്‍ തേടി പൊലിസ് ബിഹാറിലേക്ക്; നടന്നത് ഉത്തരേന്ത്യന്‍ മോഡല്‍ കൊലയെന്ന് മന്ത്രി എം.വി ഗോവിന്ദന്
കണ്ണൂര്‍: മാനസയെ കൊല്ലാനുള്ള തോക്ക് ബിഹാറില്‍ കിട്ടുമെന്ന് കൊലപാതകിയായ രഖിലിന് മനസ്സിലായത് അയാളുടെ കീഴില്‍ ജോലി ചെയ്യുന്ന ഇതരസംസ്ഥാനത്തൊഴിലാളി വഴിയാണെന്ന് മന്ത്രി എം.വി ഗോവിന്ദന്. നടന്നത് ഉത്തരേന്ത്യന്‍ മോഡല്‍ കൊലപാതകമാണെന്നും മാനസയുടെ വീട് സന്ദര്‍ശിച്ച ശേഷം മന്ത്രി പറഞ്ഞു.
ബിഹാറിലെ ഗ്രാമാന്തരങ്ങളിലൂടെ തോക്ക് ലഭിക്കാന്‍ പലയിടങ്ങളിലും രഖില്‍ അലഞ്ഞു. ബിസിനസ് പങ്കാളിയും സുഹൃത്തുമായ ഒരാളുടെ കൂടെയാണ് രഖില്‍ ബിഹാറിലേക്ക് പോയത്. ഇരുപതാം തീയതി നാട്ടില്‍ തിരിച്ചെത്തിയ രഖില്‍ പിന്നീട് കോതമംഗലത്തെത്തി. പത്ത് ദിവസത്തോളം മാനസയെ നിരീക്ഷിച്ചു. പിന്നീടായിരുന്നു അരുംകൊല. അതേ സമയം രഖിലിന്റെ തോക്കുയാത്രയുടെ ഉള്ളറകള്‍ തേടി പൊലിസ് ബിഹാറിലേക്കു പോകും.
തോക്ക് വാങ്ങുന്നതില്‍ രഖിലിന്റെ കൂടെ ബിഹാറിലേക്ക് പോയ സുഹൃത്തിനെക്കുറിച്ച് പൊലിസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇയാള്‍ക്ക് രഖില്‍ തോക്ക് വാങ്ങാനാണ് പോയതെന്ന കാര്യത്തില്‍ അറിവുണ്ടായിരുന്നോ എന്നാണ് പൊലിസ് ഇപ്പോഴന്വേഷിക്കുന്നത്. ഇതരസംസ്ഥാനത്തൊഴിലാളികളെ ജോലിക്ക് വേണ്ടി കൊണ്ടുവരാന്‍ എന്ന പേരിലാണ് ഇന്റീരിയര്‍ ഡിസൈനര്‍ കൂടിയായ രഖില്‍ ട്രെയിന്‍ വഴി ബിഹാറിലേക്ക് പോകുന്നത്.
സുഹൃത്തിനൊപ്പമുള്ള ഈ യാത്ര അയാളുടെ കീഴില്‍ ജോലി ചെയ്തിരുന്ന ഒരു ഇതരസംസ്ഥാനത്തൊഴിലാളി നല്കിയ വിവരം വഴിയായിരുന്നു. ബിഹാറില്‍ തോക്ക് കിട്ടുമെന്ന് രഖിലിനോട് പറഞ്ഞത് ഈ ഇതരസംസ്ഥാനത്തൊഴിലാളിയാണ്. ഇക്കാര്യം അന്വേഷിക്കാനും രഖില്‍ തോക്ക് വാങ്ങിയതെവിടെ നിന്ന് എന്ന് സ്ഥിരീകരിക്കാനും കേരളാ പൊലിസ് ബിഹാറിലേക്ക് പോകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."