സമദാനിക്ക് ജെ.എന്‍.യു.വില്‍ നിന്ന് ഡോക്ടറേറ്റ്
ന്യൂഡല്‍ഹി: മുസ്‌ലിം ലീഗ് ദേശീയ വൈസ്പ്രസിഡന്റും എം.പിയുമായ എം.പി അബ്ദുസ്സമദ് സമദാനിക്ക് ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാല (ജെ.എന്‍.യു) ഡോക്ടറേറ്റ് നല്‍കി. പ്രൊഫ. രാഘവേന്ദ്ര പ്രതാപ് സിങ്ങിന്റെ മേല്‍നോട്ടത്തില്‍ മാനവമഹത്വത്തിന്റെ ദാര്‍ശനിക തത്വത്തെ ആധാരമാക്കി നടത്തിയ ഗവേഷണത്തിനാണ് ഡോക്ടറേറ്റ്.
ഫാറൂഖ് കോളജില്‍ നിന്ന് ഒന്നാം റാങ്കോടെ ബി.എയും രണ്ടാം റാങ്കോടെ എം.എയും നേടിയ സമദാനി കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് എം.ഫില്‍ ബിരുദവും കോഴിക്കോട് ഗവ. ലോ കോളജില്‍ നിന്ന് എല്‍.എല്‍.ബിയും നേടിയിട്ടുണ്ട്.
രണ്ടുതവണ രാജ്യസഭാംഗവും ഒരു തവണ നിയമസഭാംഗമായിരുന്നു. ഉന്നതവിദ്യാഭ്യാസ പാര്‍ലമെന്ററി ഉപസമിതിയുടെ കണ്‍വീനറായും കേന്ദ്ര സര്‍ക്കാരിന്റെ വിദ്യാഭ്യാസ ഉപദേശക സമിതി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമിയിലും കേരള കലാമണ്ഡലത്തിലും അംഗമായിരുന്നു.
പ്രഭാഷകനും എഴുത്തുകാരനും ചിന്തകനുമായ സമദാനി, മൗലാനാ ആസാദ് ആള്‍ ഇന്‍ഡ്യാ ഫൗണ്ടേഷന്റെയും ഇന്ത്യന്‍നസ്സ് അക്കാദമിയുടെയും ഡോ. സുകുമാര്‍ അഴീക്കോട് ഫൗണ്ടേഷന്റെയും ചെയര്‍മാനുമായി പ്രവര്‍ത്തിച്ചുവരുന്നു. പത്തിലേറെ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."