സുരക്ഷാ പ്രശ്‌നം; ആപ്പിള്‍ ഉപകരണങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ അറിയിപ്പുമായി യുഎഇ
അബുദബി: ആപ്പിളിന്റെ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവര്‍ എത്രയും പെട്ടെന്ന് സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് ചെയ്യണമെന്ന് അറിയിപ്പ് നല്‍കി യുഎഇ അധികൃതര്‍. ചില ഉപകരണങ്ങളില്‍ സുരക്ഷാ വീഴ്ച്ച കണ്ടെത്തിയതിനെ തുടര്‍ന്നാണ് അധികൃതര്‍ പ്രസ്തുത നടപടി കൈക്കൊണ്ടത്. ആപ്പിള്‍ ഉപകരണങ്ങളില്‍ മൂന്ന് സുരക്ഷാ വീഴ്ചകള്‍ കണ്ടെത്തിയതായി യുഎഇയുടെ സൈബര്‍ സെക്യൂരിറ്റി കൗണ്‍സില്‍ സമൂഹ മാധ്യമങ്ങളിലൂടെ അറിയിപ്പ് നല്‍കിയിരുന്നു.
ഐഫോണ്‍ 8, ഐപാഡ് മിനി 5ാം തലമുറ, മാക്ഒഎസ് മോണ്‍റ്റെറെ, അതിനുശേഷമുള്ള മാക് ഉപകരണങ്ങള്‍,ആപ്പിള്‍ വാച്ച് നാലാം തലമുറ, അതിനുശേഷമുള്ളതായ ഡിവൈസുകള്‍ എന്നിവയിലാണ് മൂന്ന് സുരക്ഷാ തകരാറുകള്‍ കണ്ടെത്തിയതായി സൈബര്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ പ്രസ്താവനയില്‍ പറയുന്നത്.ഇവ പരിഹരിക്കുന്നതിനായി സൈബര്‍ സെക്യൂരിറ്റി കൗണ്‍സില്‍ സോഫ്റ്റ്‌വെയര്‍ പതിപ്പുകളും പങ്കുവെച്ചിട്ടുണ്ട്.
സെപ്റ്റംബര്‍ 21 വ്യാഴാഴ്ച വീഴ്ചകള്‍ കണ്ടെത്തിയെന്ന് കമ്പനി അറിയിച്ചിരുന്നു. macOS 12.7/13.6, iOS 17.0.1 and iPadOS 17.0.1 എന്നിവയില്‍ മൂന്ന് തകരാറുകള്‍ കണ്ടെത്തിയെന്നും ഐഒഎസ് 16.7ന് മുമ്പുള്ള ഐഒഎസ് പതിപ്പുകള്‍ വഴി ഉപയോക്താക്കള്‍ ചൂഷണം ചെയ്യപ്പെട്ടേക്കാമെന്നും വ്യക്തമാക്കിയിരുന്നു.
ടൊറന്റോ സര്‍വകലാശാലയിലെ മങ്ക് സ്‌കൂളിലെ സിറ്റിസണ്‍ ലാബിലെ ബില്‍ മാര്‍സാക്കും ഗൂഗിളിന്റെ സുരക്ഷാഭീഷണി വിശകലന സംഘത്തിലെ മാഡി സ്റ്റോണും ആണ് ഈ മൂന്ന് പിഴവുകളും കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്തത്.
Content Highlights:uae issues apple security alert urges residents to update
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."