തിരുമ്പി വന്തിട്ടേന്‍.....മിന്നും വെങ്കലം ഇന്ത്യക്ക്
ടോക്കിയോ: നാല് പതിറ്റാണ്ടിന് ശേഷം ടോക്കിയോവില്‍ പുതുചരിത്രം രചിച്ച് ഇന്ത്യന്‍ ഹോക്കി ടീം. ഒളിമ്പിക്സ് പുരുഷ ഹോക്കിയില്‍ ഇന്ത്യക്ക് വെങ്കലം. 5-4നാണ് ഇന്ത്യന്‍ ചുണക്കുട്ടികല് ജര്‍മനിയെ തോല്പിച്ചത്.
1980 മോസ്ക്കോ ഒളിമ്പിക്സില്‍ സ്വര്‍ണം നേടിയശേഷം ഇതാദ്യമായാണ് ഹോക്കിയില്‍ ഇന്ത്യ ഒളിമ്പിക്സില്‍ ഒരു മെഡല്‍ നേടുന്നത്. ഈ വിജയത്തോടെ ഒളിമ്പിക് ഹോക്കിയില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം 12 ആയി ഉയര്‍ന്നു. എട്ട് സ്വര്‍ണം, രണ്ട് വെള്ളി, മൂന്ന് വെങ്കലം എന്നിഹ്ങനെയാണ് ഹോക്കിയിലെ ഇന്ത്യന്‍ നേട്ടം.
ഗോള്‍പോസ്റ്റിന് മുന്നില്‍ വന്മതിലായി നിന്ന മലയാളി താരം ശ്രീജേഷാണ് അക്ഷരാര്‍ത്ഥത്തില്‍ ഇന്ത്യന്‍ നേട്ടത്തിന് പിന്നിലെ കരുത്ത്. സിമ്രാന്‍ജീത് സിങ് ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ രൂപീന്ദര്‍പാല്‍ സിങ്, ഹാര്‍ദിക് സിങ്, ഹര്‍മന്‍പ്രീത് സിങ് എന്നിവരും ലക്ഷ്യം കണ്ടു. ജര്‍മനിയ്ക്കായി ടിമര് ഓറസ്, ബെനെഡിക്റ്റ് ഫര്‍ക്ക്, നിക്ലാസ് വെലെന്‍, ലൂക്കാസ് വിന്‍ഡ്ഫെഡര്‍ എന്നിവര്‍ സ്കോര്‍ ചെയ്തു.
ഹോക്കിയില്‍ ഏറ്റവും കൂടുതല്‍ ഒളിമ്പിക് സ്വര്‍ണം നേടിയ ടീമും ഇന്ത്യ തന്നെയാണ്. സെമിയില്‍ ബെല്‍ജിയത്തോടേറ്റ 52 തോല്‍വി മറന്നുകഴിഞ്ഞെന്നും വെങ്കലമെഡല്‍ പോരാട്ടം ജയിക്കുകയാണ് ലക്ഷ്യമെന്നും ഇന്ത്യന്‍ ടീം നായകന് മന്‍പ്രീത് സിങ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ ശരിവെക്കും വിധമുള്ള പ്രകടനമായിരുന്നു ഇന്ത്യയുടേത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."