HOME
DETAILS
MAL
സി.പി.ഐയില്‍ പ്രായപരിധി 75 വയസ്സ്; പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകാരം
backup
October 17 2022 | 17:10 PM
വിജയവാഡ: നേതാക്കളുടെ പ്രായപരിധി ഭരണ ഘടന കമ്മീഷന് ഭേദഗതികളോടെ അംഗീകരിച്ചു. ദേശീയ - സംസ്ഥാന തലങ്ങളില്‍ 75 വയസ് വരെ ഭാരവാഹിയാകാം.പാര്‍ട്ടി പരിപാടിയിലും ഭേദഗതി പാസായി.ദേശീയ കൗണ്‍സിലിലെ കേന്ദ്ര നേതൃത്വത്തിന്റെ ക്വാട്ട 15 ശതമാനമായി വെട്ടിക്കുറച്ചു.
ദേശീയ കൗണ്‍സിലിന്റെ പ്രായപരിധി നിര്‍ദ്ദേശം ചര്‍ച്ചകള്‍ക്ക് ശേഷം ഭേദഗതികളോടെയാണ് ഭരണ ഘടന കമ്മീഷന് അംഗീകരിച്ചത്. പ്രായ പരിധിക്ക് ഏകരൂപത വേണമെന്ന് ഭേദഗതി അംഗീകരിക്കപ്പെട്ടു.
അസിസ്റ്റന്റ് സെക്രട്ടറിമാര്‍ ഒരാള്‍ 50 വയസ്സിന് താഴെയെന്നും, മറ്റൊരാള്‍ 65 വയസ്സേന്ന നിര്‍ദ്ദേശവും തിരുത്തി. മുന്നോക്ക വിഭാഗങ്ങളില്‍ നിന്നുള്ള സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം എന്ന വരി പാര്‍ട്ടി പരിപാടിയില്‍ നിന്ന് ഒഴിവാക്കി. വിഎസ് സുനില്‍ കുമാറിന്റെ ഭേദഗതി കമ്മിഷന് അംഗീകരിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."