HOME
DETAILS

അതിര്‍ത്തിയില്‍ കേരളവും നിയന്ത്രണം ശക്തമാക്കി; രേഖകളില്ലാത്തവരെ തിരിച്ചയക്കുന്നു

  
backup
August 06 2021 | 03:08 AM

865353526-2


അയല്‍ സംസ്ഥാനങ്ങള്‍ പ്രവേശന നിയന്ത്രണം കടുപ്പിച്ചതോടെ കേരളവും ശക്തമായ നടപടികളിലേക്ക്. സംസ്ഥാനത്തേക്ക് പ്രവേശിക്കാന്‍ ആര്‍.ടി-പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിക്കുകയോ വേണമെന്നത് നിര്‍ബന്ധമാക്കി.


കൊവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുകയും യാത്ര ആരംഭിക്കുന്നതിന് മുമ്പ് 72 മണിക്കൂറിനുള്ളില്‍ പരിശോധന നടത്തിയിരിക്കണമെന്നുമാണ് നിര്‍ദേശം. തമിഴ്‌നാട്ടിലേക്ക് പ്രവേശിക്കാന്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്കു പുറമേ ഇ-പാസും വേണം. രേഖകളില്ലാതെ അതിര്‍ത്തിയിലെത്തുന്നവരെ ഇരു സംസ്ഥാനങ്ങളിലെയും പൊലിസ് തിരിച്ചയക്കുന്നുണ്ട്. അടിയന്തര ആവശ്യങ്ങള്‍ക്കെത്തുന്നവര്‍ക്ക് അതിര്‍ത്തിയിലെ പരിശോധനാസംവിധാനം ഉപയോഗിക്കാം.
വാളയാറില്‍ തമിഴ്‌നാട് വനം വകുപ്പ് മന്ത്രി രാമചന്ദ്രനും കോയമ്പത്തൂര്‍ ജില്ലാ കലക്ടര്‍ ജി.എസ് സമീരനും വാഹന പരിശോധന നടക്കുന്ന സ്ഥലത്ത് നേരിട്ടെത്തിയിരുന്നു. കേരളത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് അതിര്‍ത്തികളിലെ പരിശോധന കര്‍ശനമാക്കിയതെന്നും എല്ലാവരുടെയും സുരക്ഷയ്ക്കുവേണ്ടിയാണിതെന്നും മന്ത്രി പറഞ്ഞു.


ആര്‍.ടി-പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ക്കും വാക്‌സിന്‍ എടുക്കാത്തവര്‍ക്കും അതിര്‍ത്തിയില്‍ തമിഴ്‌നാട് സര്‍ക്കാര്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി. ചരക്കുവാഹനങ്ങള്‍ക്ക് നിലവില്‍ പരിശോധനയില്ല. അതിര്‍ത്തി പങ്കിടുന്ന ഇട റോഡുകളിലും ബാരിക്കേഡ് സ്ഥാപിച്ച് പരിശോധന നടത്തുന്നുണ്ട്.


മലപ്പുറത്ത് നാടുകാണി ചുരം വഴി കേരളത്തിലെത്തുന്നവരെ വഴിക്കടവ് ചെക്ക്‌പോസ്റ്റില്‍ പരിശോധിക്കുന്നു. രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെയാണ് പരിശോധന. ടെസ്റ്റ് നടത്തിയവര്‍ പരിശോധനാഫലം ലഭിക്കുന്നതുവരെ ക്വാറന്റൈനില്‍ കഴിയണമെന്ന നിര്‍ദേശം നല്‍കിയാണ് വിടുന്നത്.


കാസര്‍കോട് തലപ്പാടി അതിര്‍ത്തിയില്‍ വോര്‍ക്കാടി പഞ്ചായത്തില്‍ കര്‍ണാടക മണ്ണിട്ട് അടച്ച ചില റോഡുകളില്‍ ഇന്നലെ ബാരിക്കേഡ് സ്ഥാപിച്ചു. ഉന്നത പൊലിസ് ഉദ്യോഗസ്ഥരുടെ നിര്‍ദേശ പ്രകാരമാണ് മണ്ണ് മാറ്റിയത്.
തലപ്പാടിയിലെ ഓഡിറ്റോറിയത്തില്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനയ്ക്ക് മൂന്നു ബാച്ചുകളിലായി ടെസ്റ്റിങ് ടീമുകളെ സജ്ജീകരിച്ചു. ഒരു ദിവസം കൊണ്ട് പരിശോധനാഫലം മൊബൈലില്‍ ലഭ്യമാകുന്ന രീതിയിലാണിത്.
കര്‍ണാടക അതിര്‍ത്തിയിലെ സാറഡുക്ക ഗേറ്റ് അടച്ചത് ജനങ്ങളെ ദുരിതത്തിലാക്കി. ആര്‍.ടി-പി.സി.ആര്‍ പരിശോധനയ്ക്ക് പെര്‍ള ടൗണിലെ ആരോഗ്യ കേന്ദ്രത്തിലെത്താന്‍ ഇവര്‍ക്ക് കഴിയുന്നില്ല. കര്‍ണാടകയിലേക്കുള്ള ചില ഇടറോഡുകളും മണ്ണിട്ടടച്ചിട്ടുണ്ട്. ഇതിനെതിരേ പ്രതിഷേധം ശക്തമാവുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇന്ത്യയും പാകിസ്താനും ഭൂതകാലത്തെ കുഴിച്ചു മൂടണം, നല്ല അയല്‍ക്കാരായി കഴിയണം' നവാസ് ശരീഫ് 

International
  •  2 months ago
No Image

പാലക്കാട്ടെ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ ബി.ജെ.പിയിലും ഭിന്നത; സുരേന്ദ്രന്‍ വേണമെന്ന് ഒരു വിഭാഗം, ശോഭാ സുരേന്ദ്രനായും കൃഷ്ണകുമാറിനായും ആവശ്യം

Kerala
  •  2 months ago
No Image

പാലക്കാട് കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്കെന്ന് സരിന്‍

Kerala
  •  2 months ago
No Image

ഇസ്‌റാഈല്‍ സൈനികരെ ലക്ഷ്യമിട്ട് ഹിസ്ബുല്ലയുടെ ആക്രമണം; അഞ്ച് പേര്‍ കൊല്ലപ്പെട്ടു, 24 പേര്‍ക്ക് പരുക്ക്

International
  •  2 months ago
No Image

ഉയര്‍ന്നുയര്‍ന്ന് പൊന്നും വില; പവന്  57,920 രൂപയായി

Economy
  •  2 months ago
No Image

എന്‍.ഒ.സി നല്‍കുന്നതില്‍ കാലതാമസം വന്നിട്ടില്ല; പെട്രോള്‍ പമ്പിന്റെ ഫയല്‍ തീര്‍പ്പാക്കുന്നതില്‍ നവീന്‍ ബാബുവിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് കലക്ടറുടെ റിപ്പോര്‍ട്ട് 

Kerala
  •  2 months ago
No Image

'യഹ്‌യ സിന്‍വാറിന്റെ രക്തസാക്ഷിത്വം ചെറുത്തു നില്‍പിനെ ശക്തിപ്പെടുത്തും'  ഇസ്‌റാഈലിനെ ഓര്‍മിപ്പിച്ച് ഇറാന്‍

International
  •  2 months ago
No Image

സഊദി അറേബ്യ; എയർപോർട്ടുകളിൽ നിന്ന് 932 കള്ള ടാക്‌സിഡ്രൈവർമാരെ പിടികൂടി

Saudi-arabia
  •  2 months ago
No Image

ഓസീസിനെ അട്ടിമറിച്ച് ദക്ഷിണാഫ്രിക്ക ഫൈനലിൽ; 15 വർഷത്തിന് ശേഷം ഓസീസില്ലാത്ത ടി20 ലോകകപ്പ് ഫൈനൽ

Cricket
  •  2 months ago
No Image

സൽമാൻ ഖാനെ കൊലപ്പെടുത്താൻ പദ്ധതി, സുരക്ഷ വീണ്ടും വർധിപ്പിച്ചു

National
  •  2 months ago