ഇലന്തൂര്‍ നരബലിക്കേസ്: ഷാഫിയുടെ രണ്ട് വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ കൂടി കണ്ടെത്തി
ഇലന്തൂര്‍ നരബലിക്കേസില്‍മുഖ്യപ്രതി ഷാഫിയുടെ രണ്ട് വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ കണ്ടെത്തി. സജ്‌ന മോള്‍, ശ്രീജ എന്നീ പേരുകളിലാണ് വ്യാജ അക്കൗണ്ടുകള്‍. അക്കൗണ്ടുകളില്‍ നിന്നുള്ള ചാറ്റുകള്‍ പൊലീസ് വീണ്ടെടുത്തിട്ടുണ്ട്.
ഭഗവല്‍സിങിനെ കബളിപ്പിക്കാന്‍ ഉപയോഗിച്ച ശ്രീദേവി എന്ന പേരിലുള്ള അക്കൗണ്ട് അടക്കം ആകെ നാല് വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ഷാഫിക്ക് ഉണ്ടായിരുന്നതായാണ് വിവരം. ഇനി ഒരു അക്കൗണ്ട് കൂടി കണ്ടെത്താനുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്.
അതിനിടെ കേസില്‍ പ്രതികളുടെ തെളിവെടുപ്പും ചോദ്യം ചെയ്യലും ഇന്നും തുടരും. പത്മയുടെ ഫോണ്‍ കണ്ടെത്താനുള്ള പരിശോധനയും പൊലിസ് തുടങ്ങി. കൊല്ലപ്പെട്ട പത്മയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ കഴിഞ്ഞ ദിവസം കണ്ടെടുത്തിരുന്നു. സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ തെളിവെടുപ്പിനിടെയാണ് ആഭരണം കണ്ടെത്തിയത്. ഷാഫി പണയം വച്ചത് കൊല്ലപ്പെട്ട പത്മയുടെ സ്വര്‍ണ്ണം തന്നെയാണ്. പത്മയുടെ സഹോദരി ബാങ്കിലെത്തി ആഭരണങ്ങള്‍ തിരിച്ചറിയുകയായിരുന്നു.
കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളും കയറും വാങ്ങിയ ഇലന്തൂരിലെ കടയിലാണ് ഇനി തെളിവെടുപ്പ് നടത്താനുള്ളത്. മുഖ്യപ്രതി ഷാഫിയുടെ കൊച്ചിയിലെ തെളിവെടുപ്പ് ഇന്നലെ പൂര്‍ത്തിയായിരുന്നു. ഈ മാസം 26നാണ് മൂന്ന് പ്രതികളുടെയും കസ്റ്റഡി കാലാവധി അവസാനിക്കുന്നത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."