HOME
DETAILS
MAL
സ്‌കോട്ട്‌ലന്‍ഡിനെ തകര്‍ത്ത് സിംബാബ്‌വെ സൂപ്പര്‍ 12ല്‍
backup
October 21 2022 | 12:10 PM
ഹൊബാര്‍ട്ട്: നിര്‍ണായക മത്സരത്തില്‍ സ്‌കോട്‌ലന്‍ഡിനെ തകര്‍ത്ത് ലോകകപ്പിലെ സൂപ്പര്‍ 12ല്‍ ഇടംപിടിച്ച് സിംബാബ്‌വെ. സ്‌കോട്ടലന്‍ഡിനെ അഞ്ച് വിക്കറ്റിന് തകര്‍ത്താണ് സിംബാബവെ സൂപ്പര്‍ 12ല്‍ ഇടം നേടിയത്.
സ്‌കോട്‌ലന്‍ഡ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. സിബാബ് വെഗ്രൂപ്പ് ബിയില്‍ ചാമ്പ്യന്‍മാരായി. രണ്ട് തവണ ട്വന്റി- ട്വന്റി ചാമ്പ്യന്‍മാരായ വെസ്റ്റിന്‍ഡീസും പുറത്തായിട്ടുണ്ട്. ഇന്ത്യയടക്കമുള്ള ഗ്രൂപ്പ് രണ്ടിലേക്കാണ് സിംബാബ് വെയുടെ പ്രവേശനം.
സ്‌കോട്‌ലന്‍ഡ് ഉയര്‍ത്തിയ 133 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ സിംബാബ്‌വെ 18.3 ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."