കരുവന്നൂര്‍ ബാങ്കില്‍ ഗുരുതര ക്രമക്കേട്; ഭരണസമിതിക്ക് വീഴ്ച പറ്റിയെന്ന് കണ്ടെത്തല്‍
തൃശൂര്‍:കരുവന്നൂര്‍ സഹകരണ ബാങ്ക് വായ്പ തട്ടിപ്പില്‍ ഭരണസമിതിക്ക് ഗുരുതര വീഴ്ച പറ്റിയെന്ന് സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക സമിതിയുടെ റിപ്പോര്‍ട്ട്. ഒന്‍പതംഗ ഉദ്യോഗസ്ഥ സമിതിയാണ് സര്‍ക്കാരിന് റിപ്പോര്‍ട്ട് കൈമാറിയത്. ഒരു മാസത്തിനുള്ളില്‍ വിശദമായ അന്തിമ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കും.
അതേസമയം, നേരത്തെ ഉണ്ടായിരുന്ന പതിമൂന്നംഗ ഭരണ സമിതി അംഗങ്ങള്‍ക്കും തട്ടിപ്പില്‍ ഉത്തരവാദിത്തമുണ്ടെന്ന് മുഖ്യപ്രതി ടി.ആര് സുനില്‍ കുമാര്‍ ക്രൈം ബ്രാഞ്ചിന് മാെഴി നല്‍കിയിരുന്നു. തൃശൂരില്‍ നിന്നാണ് ഇയാള്‍ ക്രൈം ബ്രാഞ്ചിന്റെ പിടിയിലായത്. സാമ്പത്തിക തട്ടിപ്പ് കേസിലെ വിവരങ്ങള്‍ പുറത്തെത്തിയതോടെ സുനില്‍ കുമാര്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ ഒളിവില്‍ പോവുകയായിരുന്നു. സുനില്‍ കുമാറിനെ ചോദ്യം ചെയ്യലിന് വിട്ടുകിട്ടാന്‍ ക്രൈം ബ്രാഞ്ച് ഇന്ന് കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കും. കേസില്‍ കൂടുതല്‍ പേര് പ്രതികളാകുമെന്നാണ് ക്രൈം ബ്രാഞ്ച് വ്യക്തമാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."