HOME
DETAILS

ഷി ജിൻപിങ്ങിലൂടെ ചൈന എങ്ങോട്ട്?

  
backup
October 24 2022 | 04:10 AM

ki-jinping


ഏവരും പ്രതീക്ഷിച്ച പോലെ ഷി ജിൻപിങ് പ്രസിഡന്റായിക്കൊണ്ട് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ 20ാം പാർട്ടി കോൺഗ്രസിന് തലസ്ഥാനമായ ബെയ്ജിങ്ങിൽ സമാപനമായിരിക്കുന്നു. മറ്റു രാജ്യങ്ങളിലെ രാഷ്ട്രീയത്തെയും അവിടങ്ങളിലെ രാഷ്ട്രീയപ്പാർട്ടി സമ്മേളനങ്ങളെയും കാണുന്നത് പോലെയല്ല ലോകം ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി കോൺഗ്രസിനെ കാണുന്നത്. ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ സൈനിക-സാമ്പത്തിക-രാഷ്ട്രീയ ശക്തിയുടെ ദിശ നിർണയിക്കുന്ന സമ്മേളനമാണത് എന്നതുതന്നെ കാരണം. എന്നാൽ ഇപ്രാവശ്യത്തെ സമ്മേളനത്തിന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ അപ്രമാദിത്വം അരക്കിട്ടുറപ്പിക്കുക എന്ന അജൻഡ കൂടിയുണ്ടായിരുന്നു. അത് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കി. വ്യക്തികൾക്ക് അമിത പ്രാധാന്യമില്ലെന്നും പാർട്ടിയാണ് വലുതെന്നും കമ്യൂണിസ്റ്റുകാർ പറയാറുണ്ടെങ്കിലും അതിന് വിപരീതമാണ് ചൈനയിൽ നടന്നുകൊണ്ടിരിക്കുന്നത്.


കൂട്ടായ നേതൃത്വം ഉറപ്പുവരുത്തുക, അപ്രമാദിത്വം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ 1976ൽ ചെയർമാൻ മാവോ സേ തൂങ്ങിന്റെ മരണത്തിനുശേഷം 10 വർഷത്തിലേറെ തുടർച്ചയായി ആരെയും നേതൃസ്ഥാനത്ത് ഇരുത്തിയിട്ടില്ല. ആ പതിവ് തിരുത്തി മുമ്പ് തീരുമാനിച്ചുറപ്പിച്ച പോലെ മൂന്നാം തവണയും ഷി ജിൻപിങ്ങിന് പ്രസിഡന്റാകാൻ വരുത്തിയ ഭരണഘടന ഭേദഗതിക്ക് പാർട്ടി കോൺഗ്രസ് അംഗീകാരം നൽകിയിരിക്കുന്നു. പ്രായപരിധിയുടെയും പത്തുവർഷ കാലാവധിയുടെയും പേരിൽ പല പ്രമുഖ നേതാക്കൾക്കും പുറത്തേക്ക് വഴിയൊരുക്കുമ്പോൾ 69 കാരനായ ജിൻപിങ്ങിന് വെല്ലുവിളിയില്ല. പാർട്ടി നേതൃത്വത്തിലേക്ക് പുതുനിരയെത്തുമ്പോൾ അദ്ദേഹത്തിന് മാത്രം ഇളവ് നൽകും. ഭരണത്തിലെ രണ്ടാമനായ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമടക്കം അനവധി മന്ത്രിമാർ പരമാവധി രണ്ടുതവണ എന്ന പാർട്ടി നിയമം പാലിച്ച് ഒഴിയുമ്പോഴാണ് ജിൻപിങ് മാത്രം ഭരണത്തിൽ കടിച്ചുതൂങ്ങുന്നത്. സമ്മേളന സമാപന ദിവസത്തിൽ ജിൻപിങ്ങിനടുത്തായി ഇരുന്ന മുൻ പ്രസിഡന്റ് ഹു ജിന്താവോയെ സുരക്ഷാ ഉദ്യോഗസ്ഥർ നിർബന്ധിച്ച് പിടിച്ചുകൊണ്ടുപോയത് ലോകം നേരിൽ കണ്ടതാണ്. അദ്ദേഹത്തിന് സമ്മേളന ഹാളിലിരിക്കാൻ പോലും സ്വാതന്ത്ര്യം നൽകിയില്ലെന്ന് ചുരുക്കം. പാർട്ടി കോൺഗ്രസിൻ്റെ അജൻഡ നിശ്ചയിച്ചത് ഷി ജിൻപിങ് തന്നെയാണ്. കോൺഗ്രസിൽ പങ്കെടുക്കേണ്ട 2296 പ്രതിനിധികളെ തെരഞ്ഞെടുത്തതും അദ്ദേഹത്തിന്റെ മേൽനോട്ടത്തിലാണ്. ഇന്ത്യൻ അതിർത്തിയിൽ കുഴപ്പങ്ങൾ ഉണ്ടാക്കാൻ നേതൃത്വം നൽകിയ കമാൻഡർ ക്വി ഫാബോ, പീഡന പരാതി നേരിട്ട ജങ് ഗൗലി തുടങ്ങിയ ജിൻപിങ്ങിന്റെ ഇഷ്ടക്കാരൊക്കെ മന്ത്രിസഭയിലുണ്ട് താനും.


നിലവിലെ സാമ്പത്തിക തകർച്ചയെയോ തൊഴിലില്ലായ്മയെയോ കൊവിഡ് നിയന്ത്രണങ്ങളിൽ പൊറുതിമുട്ടുന്ന ജനങ്ങളുടെ പ്രതിഷേധത്തെയോ പരിഗണിക്കാതെ, തായ്‌വാൻ പിടിച്ചടക്കുന്നതിന് നടത്തുന്ന ബലപ്രയോഗത്തിൽ നിന്ന് പിന്തിരിയില്ല, ഷിൻജിയാങ് പ്രവിശ്യയിലെ ഉയിഗൂർ മുസ്‌ലിം ആരാധനാലയങ്ങൾ ഇടിച്ചുനിരത്തിയതിൽ തെറ്റില്ല, യു.എസ്, ഇന്ത്യ, ആസ്‌ത്രേലിയ, ജപ്പാൻ, യു.കെ എന്നിവ സഖ്യമുണ്ടാക്കുന്നത് ശരിയല്ല തുടങ്ങിയ വിഷയങ്ങളിലൂന്നി ജിൻപിങ് നടത്തിയ 104 മിനിറ്റ് നീണ്ട പാർട്ടി കോൺഗ്രസ് ഉദ്ഘാടന പ്രസംഗം ന്യായീകരണങ്ങളുടെയും താൻ പോരിമയുടെയും പ്രഖ്യാപനങ്ങളായിരുന്നു. ചുരുക്കത്തിൽ 'ഒരു രാജ്യം, ഒരു പാർട്ടി', 'പാർട്ടി തന്നെയാണ് രാഷ്ട്രം' എന്ന ഏകാധിപത്യ സർവാധിപത്യ സിദ്ധാന്തത്തിലേക്കാണ് ഷി ജിൻപിങ്ങും ചൈനയും നീങ്ങുന്നത്.


ചൈനീസ് പാർട്ടി കോൺഗ്രസ് നടക്കുന്നതിന്റെ മുമ്പ് ബെയ്ജിങ്ങിൽ പ്രത്യക്ഷപ്പെട്ട ബാനറിൽ എഴുതിയിരുന്നത് ഇങ്ങനെയായിരുന്നു. 'കൊവിഡ് ടെസ്റ്റുകളല്ല, ഭക്ഷണമാണ് ഞങ്ങൾക്കാവശ്യം: നിയന്ത്രണങ്ങളല്ല, സ്വാതന്ത്ര്യമാണ് ഞങ്ങൾക്കാവശ്യം: നുണകളല്ല, അന്തസ്സാണ് ഞങ്ങൾക്കാവശ്യം: സാംസ്‌കാരിക വിപ്ലവമല്ല, പരിഷ്‌കരണമാണ് ഞങ്ങൾക്കാവശ്യം: നേതാക്കളല്ല, വോട്ടവകാശമാണ് ഞങ്ങൾക്കാവശ്യം: അടിമകളാകാതിരിക്കുമ്പോഴാണ് നമുക്ക് പൗരജനങ്ങൾ ആവാൻ കഴിയുക, വിദ്യാലയങ്ങളിലും പണിയിടങ്ങളിലും സമരം ചെയ്യുക, രാജ്യദ്രോഹിയായ ഏകാധിപതി ഷി ജിൻപിങ്ങിനെ നീക്കം ചെയ്യുക'. ചൈനയിലെ മുഴുവൻ പ്രശ്‌നങ്ങളും ഒറ്റയടിക്ക് മനസ്സിലാവാൻ ഈ ബാനർ തന്നെ ധാരാളം. പക്ഷേ ഏതാനും മിനിട്ടുകൾക്കകം ആ ബാനർ അപ്രത്യക്ഷമായി. ബാനർ തൂക്കിയവനെ തൂക്കി എറിഞ്ഞിട്ടുണ്ടാവുമെന്ന് പറയേണ്ടതില്ലല്ലോ!


കഴിഞ്ഞ മൂന്നു വർഷങ്ങൾകൊണ്ട് ചൈനയിൽ പലയിടത്തുമായി മുപ്പത്തൊന്ന് പള്ളികൾ തകർക്കപ്പെട്ടിട്ടുണ്ട് എന്നാണു കണക്കുകൾ പറയുന്നത്. പ്രത്യേകിച്ച് വടക്കു കിഴക്കൻ പ്രദേശങ്ങളിൽ. ഉയ്ഗൂർ മുസ്‌ലിംകളുടെ എല്ലാ സാംസ്‌കാരിക ചിഹ്നങ്ങളും തുടച്ചുനീക്കാനുള്ള ശ്രമം ചൈനീസ് ഭരണകൂടം ആരംഭിച്ചിരിക്കുന്നു. ഷിൻജിയാങ്ങിനെ 1949ലാണ് ചൈന തങ്ങളുടെ അധീനതയിലുള്ള കോളനിയാക്കി മാറ്റുന്നത്. അന്നു മുതൽ തുടങ്ങിയതാണ് ഈ ദുരിതം. ഇസ്‌ലാമിക ജീവിതരീതിയോ സംസ്‌കാരങ്ങളോ ആചരിക്കാൻ ഭരണകൂടം സമ്മതിക്കുന്നില്ല. പള്ളികളിൽ പോലും ആകെ ഒരു ഖുർആൻ മാത്രമാണ് ഉണ്ടാകുക. അതും ഇമാമിന്റെ മുറിയിൽ മാത്രം. പള്ളികളിൽ ക്ലാസുകളോ മറ്റോ അനുവദിക്കില്ല. മാത്രമല്ല, കോൺസൻട്രേഷൻ ക്യാംപുകളെ ഓർമിപ്പിക്കുന്ന രീതിയിലുള്ള ക്യാംപുകളിലാണ് വലിയ വിഭാഗം താമസിക്കുന്നത്. 'സാംസ്‌കാരിക വംശഹത്യ' എന്നാണു ആധുനിക ചരിത്രകാരന്മാർ ഇതിനെ വിളിക്കുന്നതും. ഏകദേശം പത്തു ലക്ഷം ഉയ്ഗൂർ മുസ്‌ലിംകൾ ഇത്തരം ക്യാംപുകളിൽ താമസിക്കുന്നുണ്ടെന്ന് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കമ്മിഷൻ പറഞ്ഞിരുന്നു. എന്നാൽ ബെയ്ജിങ് അതിനെ തീവ്രവാദവിരുദ്ധ ആശയങ്ങൾ പഠിപ്പിക്കാനുള്ള ഇടങ്ങളായാണ് വിശേഷിപ്പിക്കുന്നത്.


ചൈനയുടെ പല ഭാഗങ്ങളിലും മുസ്‌ലിംകളുടെ വ്യക്തിസ്വാതന്ത്ര്യം പോലും തടയപ്പെടുന്നു എന്നാണു റിപ്പോർട്ട്. നിസ്‌കാരം, നോമ്പ്, താടി വളർത്തൽ, തല മറക്കൽ എന്നിവ പോലും പാടില്ല എന്നാണത്രെ നിയമം. കഴിഞ്ഞ ജനുവരിയിൽ ഇസ്‌ലാമിനെ ചൈനീസ് സംസ്‌കാരത്തിലേക്ക് പരിവർത്തിപ്പിക്കുകയെന്ന നിയമവും നിലവിൽ വന്നിട്ടുണ്ട്. മത ന്യൂനപക്ഷമായ ക്രിസ്ത്യാനികളുടെയും അവസ്ഥ വിഭിന്നമല്ല.


'റിപ്പോർട്ട് ചെയ്യപ്പെടുന്നതിനേക്കാൾ വളരെ മോശമാണ് സ്ഥിതി. ഉയിഗൂർ ജനത അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. മരണം മണക്കുന്ന ഇടനാഴികളാണ് ഇപ്പോഴെങ്ങും'. ഉയിഗൂർ പ്രോജക്ട്‌സ് ഫൗണ്ടേഷന്റെ പ്രസിഡന്റും ലോക ഉയിഗൂർ കോൺഗ്രസിന്റെ മുതിർന്ന ഉപദേശകനുമായ ഡോ. എർകിൻ സിഡിക്കിന്റെ (Erkin Sidick) വാക്കുകളാണിവ. ചൈനയിലെ ക്യാംപുകളിലെ ഉയിഗൂർ തടവുകാരുടെയും മരിച്ചവരുടെയും എണ്ണം ഹിറ്റ്‌ലറിന്റെ ഹോളോകോസ്റ്റിൽ തടവിലാക്കപ്പെട്ടവരും കൊല്ലപ്പെട്ടവരുമായ മൊത്തം ജൂതന്മാരേക്കാൾ അധികമാണെന്ന് അദ്ദേഹം തെളിവുകൾ നിരത്തി അവകാശപ്പെടുന്നു.


ഇത്തരം ഗുരുതര ധ്വംസനങ്ങളാലാവണം അടുത്തിടെ അമേരിക്ക പോലും ചൈനയുടെ മുസ്‌ലിം വിരുദ്ധ നയങ്ങളെ തുറന്നെതിർക്കാൻ സഖ്യകക്ഷികളോട് ആഹ്വാനം ചെയ്തത്. 'ചൈനയുടെ കാര്യത്തിൽ ഇതുവരെയുണ്ടായ അന്താരാഷ്ട്ര പ്രതികരണങ്ങളിൽ ആരും തൃപ്തരല്ലെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അതുകൊണ്ടാണ് ഷിൻജിയാങ്ങിലെയും ഹോങ്കോങ്ങിലെയും മറ്റിടങ്ങളിലെയും മനുഷ്യാവകാശ ലംഘനങ്ങളെ വെച്ചുപൊറുപ്പിക്കില്ലെന്ന സന്ദേശം നൽകാൻ ഞങ്ങൾ പലവഴികളിലൂടെ ശ്രമങ്ങൾ നടത്തുന്നത്'. യു.എസ് സ്‌റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് നെദ് പ്രൈസ് കഴിഞ്ഞയാഴ്ച് മാധ്യമപ്രവർത്തകരുമായി സംസാരിക്കവെ പറഞ്ഞു. അന്താരാഷ്ട്ര സംവിധാനത്തെ വെല്ലുവിളിക്കാൻ പോന്ന സാമ്പത്തികവും നയതന്ത്രപരവും സൈനികവും സാങ്കേതികവുമായ കരുത്തുള്ള ഏക രാഷ്ട്രമാണ് ചൈന. അന്താരാഷ്ട്രതലത്തിൽ നിന്നുള്ള ശക്തമായ സമ്മർദമുണ്ടായാലേ ചൈന മനുഷ്യാവകാശ ലംഘനങ്ങൾ അവസാനിപ്പിക്കൂ. നയതന്ത്ര രീതിയിലും അന്തർദേശീയ സംഘടനകൾ വഴിയും ചൈനയെ തിരുത്താനാണ് ശ്രമിക്കുന്നത്- പ്രൈസ് പറഞ്ഞു.


ചൈനീസ് ഭരണകൂടം മുസ്‌ലിംകളെ പീഡിപ്പിക്കുകയാണെന്നും ഷിൻജിയാങ്ങിൽ തെളിയിക്കപ്പെടാത്ത കുറ്റങ്ങൾക്കു പോലും ദീർഘകാല തടവുശിക്ഷ നൽകുകയാണെന്നും ഹ്യൂമൻ റൈറ്റ്‌സ് വാച്ച് പുറത്തിറക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഉയ്ഗൂർ മുസ്‌ലിംകളോട് ചൈന വംശവിദ്വേഷത്തോടെ പെരുമാറുകയും ലൈംഗികാതിക്രമം, നിർബന്ധിത ജോലി, കർശന നിയന്ത്രണങ്ങൾ എന്നിവയ്ക്ക് ഇരയാക്കുകയും ചെയ്യുന്നതായി ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ വിഭാഗം അധ്യക്ഷ മിഷേൽ ബാഷലെയും വ്യക്തമാക്കിയരുന്നു. ഇക്കാര്യത്തിൽ ചൈനക്കെതിരേ സ്വതന്ത്ര അന്വേഷണം നടത്തണമെന്നും അവർ ആവശ്യപ്പെട്ടു. ആഭ്യന്തര പ്രശ്‌നങ്ങളും സാമ്പത്തിക പ്രതിസന്ധികളും രാഷ്ട്രീയ അസ്ഥിരതകളുമുണ്ടാകുമ്പോൾ തായ്‌വാൻ, ഇന്ത്യ ഉൾപ്പെടെയുള്ള അയൽ രാജ്യങ്ങളുടെ മേൽ അധിനിവേശ കൈ ഉയർത്തുന്ന ചൈനയും ഷി ജിൻപിങ്ങും വരാൻ പോകുന്ന പുതിയ ലോകക്രമത്തിൽ എങ്ങനെ പെരുമാരുമെന്ന് കാത്തിരുന്ന് കാണാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്യത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ പൊലിസ് സ്റ്റേഷനെന്ന നേട്ടം കൈവരിച്ച് ആലത്തൂര്‍ പൊലിസ് സ്റ്റേഷന്‍

Kerala
  •  8 days ago
No Image

ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റിലേക്ക് നയിച്ച കേസ് അന്വേഷിച്ച ഐ.പി.എസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

National
  •  8 days ago
No Image

ഹൈക്കോടതി ജീവനക്കാർ ഇനി ഓഫിസ് സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കേണ്ട; ഉത്തരവിറക്കി രജിസ്ട്രാർ ജനറൽ

Kerala
  •  8 days ago
No Image

ഡൽഹി ജുമാമസ്ജിദിലും സർവേ നടത്തണം എ.എസ്.ഐ ക്ക് കത്തയച്ച് ഹിന്ദുസേന ദേശീയ അധ്യക്ഷൻ വിഷ്ണു ഗുപ്ത

Kerala
  •  8 days ago
No Image

ഓവുചാലിലേക്ക് ഒഴുകിയെത്തിയത് ഡീസൽ; എലത്തൂരില്‍ ഇന്ധന ചോര്‍ച്ച, പ്രതിഷേധം

Kerala
  •  8 days ago
No Image

കുവൈത്തിൽ ഡ്രൈവിംഗ് ടെസ്റ്റ് അപ്പോയന്‍റ്മെന്‍റ് ബുക്കിംഗ് ഇനി സഹേൽ ആപ്പിലൂടെയും

Kuwait
  •  8 days ago
No Image

മൂന്ന് മണിക്കൂർ വൈകി; തകരാർ പരിഹരിച്ച് വന്ദേ ഭാരത് യാത്ര തുടങ്ങി; അങ്കമാലിയിൽ പ്രത്യേക സ്റ്റോപ്പ് അനുവദിച്ചു

Kerala
  •  8 days ago
No Image

പോസ്റ്റ് മോർട്ടത്തിൽ വിഷ്ണു മരിച്ചത് തലക്കടിയേറ്റ്; ആതിരക്കും ബന്ധുക്കൾക്കുമെതിരെ കൊലക്കുറ്റം ചുമത്തി

Kerala
  •  8 days ago
No Image

നാലാമത് ഹജ്ജ് സമ്മേളനം ജനുവരി 13 മുതൽ 16 വരെ ജിദ്ദ ‘സൂപ്പർ ഡോമി’ൽ

Saudi-arabia
  •  8 days ago
No Image

പുതുവർഷം: കുവൈത്തിൽ ജനുവരി 1,2 തിയതികളിൽ പൊതുഅവധി

Kuwait
  •  8 days ago