HOME
DETAILS
MAL
മേനക ഗാന്ധിയെ തള്ളി കെ സുരേന്ദ്രന്; തെരുവ് നായ്ക്കളെ കൊല്ലുക തന്നെ ചെയ്യണം
backup
August 26 2016 | 13:08 PM
കോഴിക്കോട്: പേയിളകിയതും അക്രമകാരികളുമായ തെരുവ് നായ്ക്കളെ കൊല്ലുക തന്നെ ചെയ്യണമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്. തെരുവ് നായ്ക്കളുടെ ശല്യവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിലപാടിനോടുള്ള മേനക ഗാന്ധിയുടെ പ്രതികരണത്തെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
നായ സ്നേഹി എന്ന നിലയില്‍ മേനക ഗാന്ധിയ്ക്ക് അഭിപ്രായം പറയാം. എന്നാല്‍ സര്‍ക്കാറിന് സര്‍ക്കാര്‍ നിലപാടുമായി മുന്നോട്ട് പോകാം. നായകള്‍ മനുഷ്യരെ കടിച്ചു കൊല്ലുന്ന സ്ഥിതി വരെ കേരളത്തിലുണ്ട്. ഇക്കാര്യത്തില്‍ ശക്തമായ നിലപാട് സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. മേനക ഗാന്ധി പറഞ്ഞതും നോക്കിയിരിക്കുകയല്ല മറിച്ച് ആവശ്യം വന്നാല്‍ നായകളെ കൊല്ലാനുള്ള നടപടി തന്നെ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."