HOME
DETAILS

കൊലച്ചോര ചിന്തി കേരളത്തിന്റെ യാത്ര?

  
backup
October 27 2022 | 03:10 AM

kerala-2022-editorial-oct-27


ഓരോ ദിവസവും കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന കൊലപാതക വാർത്തകൾ മനുഷ്യസ്‌നേഹികളെ നടുക്കം കൊള്ളിക്കുന്നതാണ്. മനഃസാക്ഷിയെ മരവിപ്പിക്കുന്ന നരബലികളും അരുംകൊലകളും സംസ്ഥാനത്ത്‌ നിർബാധം നടക്കുന്നു. ഒരു ദിവസം 10 കൊലപാതക വാർത്തകളെങ്കിലും ഇല്ലാതെ പത്രങ്ങൾ ഇറങ്ങാറില്ല. സദാചാര മൂല്യങ്ങളും സ്ഫുടം ചെയ്ത രാഷ്ട്രീയ നേതാക്കളും സാമൂഹ്യ-സാംസ്‌കാരിക നേതാക്കളും അസ്തമിച്ചുകൊണ്ടിരിക്കുന്നതിന്റെ പരിണിത ഫലങ്ങളായിരിക്കാം സമൂഹത്തിൽ പടർന്നുപിടിക്കുന്ന ഇത്തരം തിന്മകളുടെ മൂലകാരണം. ഭരണകൂടങ്ങളുടെ സുതാര്യമല്ലാത്തതും ജനാധിപത്യ വിരുദ്ധവുമായ പ്രവർത്തനങ്ങളാൽ സ്വാഭാവിക നീതി നിഷേധിക്കപ്പെട്ട് അസംതൃപ്തരായി കഴിയുന്ന സാധാരണക്കാർക്ക് നേരെയുള്ള മറ്റൊരു ഭീഷണിയായി കൊലപാതകങ്ങൾ വർധിക്കുകയാണ്. എം.എൽ.എമാരും മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും സാഹിത്യനിപുണരും ലൈംഗികാപവാദങ്ങളിൽ കുടുങ്ങി മുൻകൂർ ജാമ്യത്തിനായി കോടതികളിൽ അഭയംപ്രാപിച്ചുകൊണ്ടിരിക്കുന്ന ഒരു കാലത്ത് സമൂഹത്തിൽ കൊലപാതകങ്ങളും അരാജകത്വവും വർധിക്കുന്നതിൽ അത്ഭുതമില്ല. യുവാക്കളിൽ പടരുന്ന മദ്യാസക്തിയും ലഹരി ഉപയോഗവും കൊലപാതകങ്ങൾക്ക് ആക്കം കൂട്ടുന്നുമുണ്ട്.


ആസുരമായ ഈയൊരു കാലത്തിലൂടെയാണ് കേരളത്തിന്റെ ഇപ്പോഴത്തെ സഞ്ചാരം. രാഷ്ട്രീയപ്പകയും പ്രണയപ്പകയും ആഭിചാരങ്ങളും കൊലപാതകങ്ങളെ സാധാരണമാക്കുന്നു. പാർട്ടി പറഞ്ഞാൽ പ്രതിയോഗിയെ വെടിവയ്ക്കുമെന്നാണ് ഒന്നാം പിണറായി സർക്കാരിൽ മന്ത്രിയായിരുന്ന വ്യക്തി കഴിഞ്ഞദിവസം പറഞ്ഞത്. അത്രമേൽ അധഃപതിച്ചിരിക്കുന്നു നമ്മുടെ രാഷ്ട്രീയസദാചാരം.


ആഭ്യന്തരമന്ത്രിയായിരുന്ന പി.ടി ചാക്കോയുടെ കാറിൽ ഒരു സ്ത്രീയെ കണ്ടു എന്ന ആരോപണത്തെ തുടർന്ന് മന്ത്രിസ്ഥാനം രാജിവച്ച പാരമ്പര്യമുള്ള ഒരു സംസ്ഥാനത്ത് കുറ്റാരോപിതനാകുന്ന നേതാവിന്റെ പേക്കൂത്തുകൾ സമൂഹമാധ്യമങ്ങളിൽ വന്നാൽ പോലും ഒന്നും സംഭവിക്കുന്നില്ല. സദാചാരബോധത്തിൽ അധിഷ്ഠിതമായിരുന്ന രാഷ്ട്രീയപ്രവർത്തനവും സാമൂഹ്യ, സാംസ്‌കാരിക പ്രവർത്തനവും ഇല്ലാതാകുമ്പോൾ സമൂഹത്തിൽ അരാജകത്വവും കൊലപാതകങ്ങളും വർധിക്കും. ഇന്ന് മന്ത്രിമാരും എം.എൽ.എമാരും കുടിച്ചു കൂത്താടിയാലും നൃത്തം ചെയ്താലും അതിനെ ന്യായീകരിക്കാനാണ് രാഷ്ട്രീയ നേതൃത്വങ്ങൾ തയാറാവുന്നത്. രാഷ്ട്രീയനേതാക്കളുടെ, മന്ത്രിമാരുടെ, എം.എൽ.എമാരുടെ തെറ്റായ സഞ്ചാരങ്ങളെ ചോദ്യം ചെയ്യുന്നതിന് പകരം അവരെ ന്യായീകരിച്ചു കൊണ്ടിരിക്കുന്ന ഒരനുയായിവൃന്ദം തഴച്ചുവളരുകയാണ്. ചോദ്യങ്ങൾ ചോദിക്കാത്തിടത്ത് തിന്മകൾ വർധിക്കും. അതാണിപ്പോൾ കേരളത്തിൽ നടക്കുന്നതും. ഇത്തരമൊരഭിശപ്തകാലത്ത് സംസ്ഥാനത്തിന്റെ ക്രമസമാധാനനില തകരുന്നതിലും നിത്യേന കൊലപാതകങ്ങൾ ഉണ്ടാകുന്നതിലും അത്ഭുതപ്പെടാനില്ല. ഉത്തരേന്ത്യയിലെ കൊലപാതകങ്ങളേയും മാഫിയ സംഘങ്ങളുടെ വിളയാട്ടങ്ങളേയും കുറിച്ച് മലയാളികൾ അതിശയപ്പെട്ടിരുന്ന കാലം കഴിഞ്ഞിരിക്കുന്നു. ഓൺലൈനിൽ പരതി കൊലക്കത്തി നിർമിച്ച്, കൊലപാതകത്തിനായി തക്കം പാർത്ത്, സന്ദർഭം ഒത്തുകിട്ടുമ്പോൾ ഇരകളെ അതിക്രൂരമായി വകവരുത്തുന്ന ഒരു തലമുറ നമുക്കിടയിൽ വളർന്നുവരുന്നുവെന്നത് ഭീതിജനകമാണ്. കൊലപാതകായുധങ്ങൾ തയാറാക്കുന്ന യുവാക്കൾ കൊലപാതകം നടത്തിയാൽ കിട്ടാവുന്ന ശിക്ഷാകാലം വരെ യൂട്യൂബിൽ നോക്കി പഠിച്ചുറപ്പിച്ചു കൊലകളിലൂടെ പക തീർക്കുന്നു. ഇത്തരമൊരു യുവ സമൂഹത്തെ എങ്ങനെ അഭിസംബോധനം ചെയ്യണമെന്നതിനെക്കുറിച്ച് ഒരു ചിന്ത പോലും ഭരണസിരാകേന്ദ്രങ്ങളിൽ ഉണ്ടാകുന്നില്ല.


കണ്ണൂരിലെ പാനൂരിൽ കൃഷ്ണപ്രിയ എന്ന യുവതിയെ സ്വയം പണിത കഠാര കൊണ്ട് അതിനിഷ്ഠുരമായി കൊല ചെയ്ത ശ്യാജിത്തിനെ തെളിവെടുപ്പിന് അയാളുടെ വീട്ടിൽ കൊണ്ടുവന്നപ്പോൾ പോലും യാതൊരു മനസ്താപവുമുണ്ടായില്ല. മാതാപിതാക്കളുടെ സാന്നിധ്യത്തിൽ കൊലപാതക വിവരം പൊലിസിന് മുന്നിൽ വിശദീകരിക്കുമ്പോഴും യുവാവായ കൊലപാതകിക്ക് ഭാവവ്യത്യാസമോ കുറ്റബോധമോ ഉണ്ടായില്ല എന്നത് അയാളെ പെറ്റ അമ്മയെപ്പോലും ഭയസംഭ്രമത്തിലാഴ്ത്തിയിട്ടുണ്ടാകും. അത്രമേൽ അധഃപതിച്ചുപോയിരിക്കുന്നു കേരളം


ലഹരിമാഫിയയുടേയും ക്രിമിനൽ സംഘങ്ങളുടേയും ഹബ്ബായി കൊച്ചി നഗരം മാറിയിട്ട് വർഷങ്ങളായി. കാലങ്ങളായി അവിടെ കൊലപാതക പരമ്പരകൾ അരങ്ങേറിക്കൊണ്ടിരിക്കുന്നു. ക്രിമിനൽസംഘങ്ങളെ അമർച്ച ചെയ്യാനോ ലഹരിമാഫിയയുടെ വേരറുക്കാനോ ഇതുവരെ പൊലിസിന് കഴിഞ്ഞിട്ടില്ല. കൊച്ചിയിലെ എളംകുളത്ത് നേപ്പാളി യുവതി കൊല്ലപ്പെട്ടത് കഴിഞ്ഞ തിങ്കളാഴ്ചയാണ്. പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു മൃതശരീരം. കൊച്ചിയിൽ അരങ്ങേറിക്കൊണ്ടിരിക്കുന്ന കൊലപാതകങ്ങളുടെയും കുറ്റകൃത്യങ്ങളുടേയും അതിപ്രസരം വിരൽ ചൂണ്ടുന്നത് ലഹരിമാഫിയകളിലേക്കാണ്. 2021ൽ കൊച്ചിയിൽ 910 ലഹരി കേസുകളിൽ 1091 പേർ പിടിക്കപെട്ടപ്പോൾ ഈ വർഷം ഓഗസ്റ്റ് വരെ അറസ്റ്റിലായത് 1200 പേരാണ്. ജീവിക്കാനുള്ള മനുഷ്യരുടെ അവകാശത്തെ അന്യായമായി ഹനിക്കപ്പെട്ടുകൊണ്ടിരിക്കുമ്പോൾ അതിനെതിരേ നടപടിയെടുക്കുന്നതിൽ സർക്കാർ പരാജയപ്പെടുകയാണ്.


സംസ്ഥാനത്ത് കൊലപാതകങ്ങൾ വർധിക്കുമ്പോൾ മരണഭയവുമായാണ് മനുഷ്യർ ഓരോ ദിവസവും തള്ളിനീക്കുന്നത്. പരിഷ്‌കൃത സമൂഹത്തിലെ ഒരു ഭരണകൂടത്തിൽ നിന്നു ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത കൃത്യവിലോപങ്ങളാണ് ഇത്തരം ദുരന്തങ്ങളുടെയെല്ലാം കാരണം. ആളുകളിൽ അരക്ഷിതത്വം ഉണ്ടാക്കുന്ന അവസ്ഥകളെയും സംഭവങ്ങളേയും എങ്ങനെ ഫലപ്രദമായി അഭിമുഖീകരിക്കുവാൻ കഴിയുമെന്നാണ് ഭരണകൂടം ചിന്തിക്കേണ്ടത്. കൊലപാതക വാർത്തകളില്ലാത്ത പുലരികൾ എന്നാണ് സാധാരണക്കാരായ മനുഷ്യർക്കുണ്ടാവുക. കൊലപാതകങ്ങൾ വർധിക്കുന്നത് ശുഭസൂചനയല്ല നൽകുന്നതെന്ന് ഭരണകൂടങ്ങൾ മനസിലാക്കണം. പെരുകുന്ന കൊലപാതകങ്ങളും മാഫിയാ അക്രമങ്ങളും ഇല്ലാതാക്കാനായി എന്തൊക്കെ ചെയ്യാൻ കഴിയുമോ അതിനെക്കുറിച്ചെല്ലാം സർക്കാർ ഗൗരവമായി ചിന്തിക്കേണ്ട സമയമാണിത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മക്‌ഡോണാള്‍ഡ്‌സില്‍ ഭക്ഷ്യ വിഷബാധ; ഒരു മരണം, പത്തു പേര്‍ ആശുപത്രിയില്‍ 

International
  •  2 months ago
No Image

'ഇവിടെ മത്സരിക്കാന്‍ അവസരം എനിക്ക് കിട്ടിയ ആദരം, ചേര്‍ത്ത് നിര്‍ത്തണം' വയനാടിനെ കയ്യിലെടുത്ത് പ്രിയങ്ക

National
  •  2 months ago
No Image

അധോലോക നായകന്‍ ഛോട്ടാ രാജന് ജാമ്യം

National
  •  2 months ago
No Image

ആവേശം കുന്നേറി; കന്നിയങ്കത്തിനായി പ്രിയങ്കയുടെ മാസ് എന്‍ട്രി, പ്രിയമോടെ വരവേറ്റ് വയനാട് 

Kerala
  •  2 months ago
No Image

ആവേശക്കൊടുമുടിയില്‍ കല്‍പറ്റ; പ്രിയങ്കയെ കാത്ത് ജനസാഗരം 

Kerala
  •  2 months ago
No Image

മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്:  കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക ഇന്ന് 

National
  •  2 months ago
No Image

റെക്കോര്‍ഡിന് മേല്‍ റെക്കോര്‍ഡിട്ട് സ്വര്‍ണം

Economy
  •  2 months ago
No Image

അധിക ബാധ്യതയെന്ന് വ്യാപാരികൾ; മണ്ണെണ്ണ വിതരണം അനിശ്ചിതത്വത്തിൽ

Kerala
  •  2 months ago
No Image

ഡീസൽ ബസ് ഇലക്ട്രിക് ആക്കിയില്ല; നിരത്തുനിറഞ്ഞ് 15 വർഷം പഴകിയ ബസുകൾ

Kerala
  •  2 months ago
No Image

ഹസന്‍ നസ്‌റുല്ലയുടെ പിന്‍ഗാമി ഹാഷിം സഫീഉദ്ദീനെ വധിച്ചെന്ന് ഇസ്‌റാഈല്‍; സ്ഥിരീകരിക്കാതെ ഹിസ്ബുല്ല

International
  •  2 months ago