HOME
DETAILS

ലോകകപ്പ്: ആരാധകര്‍ക്ക് കൊവിഡ് പരിശോധന വേണ്ടെന്ന് ഖത്തര്‍

  
backup
October 27 2022 | 06:10 AM

ahead-of-world-cup-qatar-scraps-covid-19-test-requirement-for-fans2022

ദോഹ: ലോകം കാത്തിരിക്കുന്ന ഫുട്‌ബോള്‍ മാമങ്കത്തിന് ആതിഥ്യമരുളുന്ന ഖത്തര്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി. രാജ്യത്തേക്ക് വരുന്നതിന് മുമ്പ് കെവിഡ്-19 പരിശോധന നടത്തി നെഗറ്റീവാണെന്ന് തെളിയിക്കുന്ന രേഖ ഹാജരാക്കണമെന്ന നിബന്ധന ഒഴിവാക്കി. തീരുമാനം നവംബര്‍ ഒന്നുമുതല്‍ പ്രാബല്യത്തിലാവും.

റാപിഡ് ആന്റിജന്‍ ടെസ്റ്റോ പി.സി.ആര്‍ പരിശോധനയോ ഇല്ലാതെ കാണികള്‍ക്ക് ഖത്തറിലേക്ക് വരാം. ഖത്തറിലേക്ക് പുറപ്പെടുന്നതിന്റെ 24 മണിക്കൂറിനുള്ളില്‍ എടുത്ത കൊവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയില്‍ നിന്ന് ഖത്തര്‍ പൗരന്‍മാരെയും ഖത്തറില്‍ വിസയുള്ളവരെയും ഒഴിവാക്കിയിട്ടുണ്ട്. സ്റ്റേഡിയത്തിലോ വാണിജ്യകേന്ദ്രങ്ങളിലോ റെസ്‌റ്റോറന്റുകളിലോ പ്രവേശിക്കണമെങ്കില്‍ ആരോഗ്യ മന്ത്രാലയത്തിന്റെ ഇഹ്തിറാസ് ആപ്ലിക്കേഷനില്‍ രജിസ്റ്റര്‍ ചെയ്ത് കൊവിഡ് ഇല്ലെന്ന സ്റ്റാറ്റസ് കാണിക്കണമെന്ന നിബന്ധനയും എടുത്തുകളഞ്ഞു. എന്നാല്‍ ആശുപത്രികളിലും ക്ലിനിക്കുകളിലും സേവനം തേടുന്നവര്‍ ഈ ആപ്ലിക്കേഷന്‍ മൊബൈലില്‍ കാണിക്കേണ്ടത് നിര്‍ബന്ധമാണ്.

15 ലക്ഷത്തിലധികം പേര്‍ ലോകകപ്പ് കാണാനെത്തുമെന്നാണ് കണക്ക്. കളിക്കാര്‍ക്കും കാണികള്‍ക്കും സാങ്കേതിക ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കുമെല്ലാം കൊവിഡ് വാക്‌സിനേഷന്‍ നിര്‍ബന്ധമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."