HOME
DETAILS

പെഗാസസ്: വിദഗ്ധ സമിതി രൂപീകരിക്കും, ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് കേന്ദ്രം സുപ്രിംകോടതിയില്‍

  
backup
August 16 2021 | 07:08 AM

panel-for-pegasus-to-dispel-wrong-narrative-centre-tells-supreme-court-2021

ന്യൂഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ കേസില്‍ ആരോപണങ്ങള്‍ തള്ളിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. ഹരജിയില്‍ ഉന്നയിച്ച കാര്യങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച് അന്വേഷിക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കുമെന്നും കേന്ദ്രം സത്യവാങ്മൂലത്തില്‍ പറയുന്നു.

ഐ.ടി മന്ത്രാലയം അഡീഷനല്‍ സെക്രട്ടറിയാണ് രണ്ടുപേജുള്ള സത്യവാങ്മൂലം നല്‍കിയത്. പെഗാസസ് വിഷയത്തില്‍ ഇതുവരെ വന്നിട്ടുള്ള എല്ലാ വെളിപ്പെടുത്തലുകളും കേന്ദ്രസര്‍ക്കാര്‍ തള്ളി.

പെഗാസസുമായി ബന്ധപ്പെട്ട മാധ്യമവാര്‍ത്തകള്‍ ശരിയാണെങ്കില്‍ ഇത് ഗൗരവതരമാണെന്ന് നേരത്തെ സുപ്രിംകോടതി പറഞ്ഞിരുന്നു.

പെഗാസസ് വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പത്ത് ഹരജികളാണ് സുപ്രിംകോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."