HOME
DETAILS

നിര്‍ബന്ധിച്ച് ക്രിസ്തുമതത്തിലേക്ക് മാറ്റിയെന്ന്; യു.പിയില്‍ ഒമ്പത് പേര്‍ക്കെതിരേ കേസ്

  
backup
October 29 2022 | 07:10 AM

9-accused-of-forced-religious-conversions-in-up-2022

മീററ്റ് (ഉത്തര്‍പ്രദേശ്): കൊവിഡ് ലോക്ഡൗണില്‍ സഹായം നല്‍കി ക്രിസ്തുമതത്തിലേക്ക് മാറാന്‍ നിര്‍ബന്ധിച്ചതായി ആരോപിച്ച് യു.പിയില്‍ ഒമ്പത് പേര്‍ക്കെതിരേ പൊലിസ് കേസെടുത്തു. മീററ്റില്‍ പ്രാദേശിക ബി.ജെ.പി നേതാവ് ദീപക് ശര്‍മയാണ് പരാതിക്കാരെ അണിനിരത്തി രംഗത്തെത്തിയത്.

പ്രദേശത്തെ ചേരികളില്‍ താമസിക്കുന്ന ഉന്തുവണ്ടി കച്ചവടക്കാരെ കൈസ്തവ ദേവാലയം സന്ദര്‍ശിക്കാന്‍ പ്രോത്സാഹിപ്പിച്ചുവെന്നും ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങള്‍ നശിപ്പിക്കാന്‍ നിര്‍ബന്ധിച്ചെന്നും പരാതിയില്‍ പറയുന്നു. ലോക്ഡൗണില്‍ ചേരിനിവാസികള്‍ക്ക് ഭക്ഷണവും വീട്ടുചെലവിനുള്ള പണവും നല്‍കി മതംമാറ്റാന്‍ പ്രേരിപ്പിച്ചെന്നാണ് പരാതി.

ആധാര്‍ കാര്‍ഡില്‍ പേര് മാറ്റാന്‍ നിര്‍ബന്ധിച്ചു. ദീപാവലി ആഘോഷിക്കുമ്പോള്‍ വീട്ടില്‍ കയറി ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങള്‍ വലിച്ചുകീറി. മതംമാറിയിരുന്നതിനാല്‍ ക്രിസ്തുവിനോട് പ്രാര്‍ത്ഥിക്കണമെന്ന് നിഷ്‌കര്‍ഷിച്ചു. പ്രതിഷേധിച്ചപ്പോള്‍ ഓരോരുത്തര്‍ക്കും രണ്ടു ലക്ഷം രൂപ വീതം നല്‍കാന്‍ ശ്രമിച്ചു. ആയുധങ്ങളുമായി വന്ന് പരാതിപ്പെട്ടാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരന്‍ ആരോപിച്ചു. ചേരിനിവാസികളെ ബി.ജെ.പി നേതാവ് പൊലിസ് സൂപ്രണ്ടിന് മുന്നില്‍ ഹാജരാക്കിയാണ് പരാതി നല്‍കിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അങ്കമാലി ബാങ്ക് തട്ടിപ്പ്; മുൻ സെക്രട്ടറിയെ അറസ്റ്റ് ചെയ്ത് ക്രൈംബ്രാഞ്ച്

Kerala
  •  2 months ago
No Image

നടിയെ പീഡിപ്പിച്ചെന്ന കേസ്; നടന്‍ മുകേഷിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ച് പൊലിസ്

Kerala
  •  2 months ago
No Image

ക്യൂബയിൽ വൈദ്യുതി പ്രതിസന്ധി രൂക്ഷം; തലസ്ഥാന ന​ഗരിയും ഇരുട്ടിൽ

International
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-21-10-2024

PSC/UPSC
  •  2 months ago
No Image

 സഊദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചന ഉത്തരവുണ്ടായില്ല; കോടതി ബെഞ്ച് മാറ്റി

Saudi-arabia
  •  2 months ago
No Image

ഇതോക്കെ സിമ്പിളല്ലേ; എമേര്‍ജിംഗ് ഏഷ്യാ കപ്പില്‍ യുഎഇയെ തകര്‍ത്ത് ഇന്ത്യ സെമിയിൽ

Cricket
  •  2 months ago
No Image

തൊഴിലിടങ്ങളിലെ പരാതികള്‍, ആവലാതികള്‍ എന്നിവ അറിയിക്കുന്നതിനുള്ള സംവിധാനങ്ങള്‍ സംബന്ധിച്ച് പുതിയ നിബന്ധനകള്‍ പുറത്തിറക്കി ഒമാന്‍

oman
  •  2 months ago
No Image

ദുബൈ അല്‍ വര്‍ഖയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ റോഡ് വികസന പദ്ധതിയുമായി ആര്‍ടിഎ

uae
  •  2 months ago
No Image

സംഘർഷം; ആലപ്പുഴയിൽ നാളെ കെഎസ്‍യു വിദ്യാഭ്യാസ ബന്ദ്

Kerala
  •  2 months ago
No Image

ഷാഫി പറമ്പിലിന്റെ ശൈലി മാറ്റാൻ നിർദേശവുമായി കോണ്‍ഗ്രസ് നേതൃത്വം; സ്വന്തം നിലയിലുള്ള പ്രചാരണം അവസാനിപ്പിക്കണം

Kerala
  •  2 months ago