HOME
DETAILS
MAL
നാടിനെ ദു:ഖത്തിലാഴ്ത്തി സഹോദരങ്ങളുടെ മരണം
backup
August 26 2016 | 19:08 PM
ഗൂഡല്ലൂര്‍: സഹോദരങ്ങളുടെ ആകസ്മിക മരണം താഴെ നാടുകാണി ഗ്രാമത്തെ ദു:ഖത്തിലാഴ്ത്തി. കേരള-തമിഴ്നാട് അതിര്‍ത്തിയായ താഴെ നാടുകാണി സ്വദേശി കുമരന്റെ മക്കളായ നിതിന്‍ കുമരന് (15) നിജിഷ് കുമരന് (14) എന്നിവരാണ് എടവണ്ണയിലെ കുണ്ടംപുഴയില് മുങ്ങിമരിച്ചത്.
കുമരന്റെ സഹോദരന് ഉണ്ണികൃഷ്ണന്റെ വീട്ടിലെ കല്ല്യാണത്തിന് പോയതായിരുന്നു സംഘം. കുണ്ടംപുഴ പുഴയില്‍ ബന്ധുവായ അജിത്തിന്റെ കൂടെ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു ഇവര്‍. കുളിക്കുന്നതിനിടെ മുങ്ങി മരിക്കുകയായിരുന്നു.
ദേവാല ഗവ. ഹൈസ്കൂളിലെ പത്ത്, പതിനൊന്ന് ക്ലാസ് വിദ്യാര്‍ഥികളായിരുന്നു ഇരുവരും. മൂന്ന് കുട്ടികളാണ് ഇവര്‍ക്കുള്ളത്. മിനിയാണ് മാതാവ്. സഹോദരി നിതിന്യ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."