കണ്ണൂരില്‍ കൊലവിളി പോസ്റ്ററുകളും ഫേസ്ബുക്ക് പോസ്റ്റുകളും
കണ്ണൂര്‍: നേതാക്കളുടെ കൊലവിളി പ്രസംഗത്തില്‍ ആവേശംപൂണ്ട്ണ്ട ജില്ലയില്‍ ചോരപ്പുഴയൊഴുക്കാന്‍ പോസ്റ്റര്‍ പ്രചരണവും ഫേസ്ബുക്ക് പോസ്റ്റുകളുമായി അണികള്‍. നേതാക്കളുടെ കൊലവിളി പ്രസംഗത്തിന്റെ അനുരണനമായാണ് അണികള്‍ കണക്കുതീര്‍ക്കുമെന്ന വെല്ലുവിളിയുമായി പരസ്യമായി രംഗത്തിറങ്ങിയിരിക്കുന്നത്.
പാര്‍ട്ടി ഗ്രാമങ്ങളില്‍ തങ്ങള്‍ വകവരുത്തുമെന്ന് പ്രഖ്യാപിച്ചു നവമാധ്യമങ്ങളില്‍ എതിരാളികളുടെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്യുന്നതും പതിവായിരിക്കുകയാണ്.
നാദാപുരത്ത് ലീഗുപ്രവര്‍ത്തകനെ വധിച്ചതില്‍ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ട്ണ്ട സി.പി. എം പ്രവര്‍ത്തകരുടെ കണക്കുതീര്‍ക്കല്‍ പോസ്റ്റിനു പിന്നാലെയാണ് കണ്ണൂരിലെ ചില എതിര്‍ രാഷ്ട്രീയക്കാരെയും ഭീഷണിപ്പെടുത്തുന്നത്. നേരത്തെ ആര്‍.എസ്.എസ് നേതാവ് ഇളന്തോട്ടത്തില്‍ മനോജ് കൊല്ലപ്പെട്ടപ്പോള്‍ സി.പി.എം ജില്ലാസെക്രട്ടറി പി. ജയരാജന്റെ മകന്‍ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ട്ണ്ട ഫേസ്ബുക്കിലൂടെ പ്രതികരിച്ചതു വിവാദമായിരുന്നു.
നവമാധ്യമങ്ങളായ ഫേസ്ബുക്കിലും വാട്‌സ് ആപ് കൂട്ടായ്മകളിലും നിരന്തരം വന്നുകൊണ്ടണ്ടിരിക്കുന്ന കൊലവിളി പോസ്റ്റുകളെ നിയന്ത്രിക്കാനും ഇതിനെതിരേ നടപടിയെടുക്കാനും സൈബര്‍ പൊലിസിനു കഴിയുന്നില്ല.
ഇന്നലെ ധനരാജ് വധവുമായി ബന്ധപ്പെട്ട കേസില്‍ പ്രതികളായി ജയിലില്‍ കഴിയുകയും ഗൂഢാലോചനയില്‍ പങ്കെടുത്തവരെന്ന് സംശയിക്കുകയും ചെയ്തവര്‍ക്കെതിരേ 'ധനരാജ് വധം സൂത്രധാരന്മാരെ തിരിച്ചറിയുക'എന്ന പേരില്‍ പയ്യന്നൂരില്‍ വീണ്ടണ്ടുംപോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. 'ചുകപ്പിന്റെ കൂട്ടുകാര്‍' എന്ന പേരില്‍ കുഞ്ഞിമംഗലം, തെക്കുമ്പാട്, കുന്നരു ഭാഗങ്ങളിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."