പത്തു വയസുകാരന് ക്രൂരപീഡനം: മാതാവിനെ റിമാന്‍ഡ് ചെയ്തു
തൊടുപുഴ: പത്തു വയസുകാരന് ക്രൂരപീഡനമേറ്റ സംഭവത്തില്‍ മാതാവ് മാതാവ് സെലീനയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ദേവികുളം കോടതിയില്‍ ഹാജരാക്കിയ ഇവരെ വിയ്യൂര്‍ വനിതാ ജയിലിലേയ്ക്കുമാറ്റി. മൂന്ന് മാസം പ്രായമായ ഇളയ കുട്ടിയും ഇവരോടൊപ്പമുണ്ട്.
ഇന്നലെ രാവിലെ ഇടുക്കിയിലെ സ്വധര്‍ ഷല്‍ട്ടര്‍ ഹോമിലെത്തി അടിമാലി പൊലിസ് അറസ്റ്റ് രേഖപ്പെടുത്തി. തുടര്‍ന്ന് ഇവര്‍ താമസിച്ചിരുന്ന കൂമ്പന്‍പാറയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പു നടത്തി. കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് പിതാവ് നസീര്‍ റിമാന്‍ഡിലാണ്.
കുട്ടിയെ മര്‍ദിച്ച സംഭവത്തില്‍ നസീറിനെതിരേയും പൊലിസ് കേസെടുത്തു. കൂടുതല്‍ അന്വേഷണത്തിനായി കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിന് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.
ചൊവ്വാഴ്ചയാണ് അടിമാലി കൂമ്പന്‍പാറ പഴമ്പിള്ളില്‍ നൗഫലിനെ മാതാപിതാക്കള്‍ ക്രൂരമായി പീഡിപ്പിച്ച വാര്‍ത്ത പുറംലോകമറിയുന്നത്. കഞ്ചാവ് കേസില്‍ അറസ്റ്റിലായ നസീറിനെ ജാമ്യത്തിലിറക്കാന്‍ തിരിച്ചറിയല്‍ കാര്‍ഡ് ഉള്‍പ്പടെയുള്ള രേഖകള്‍ എടുക്കുന്നതിനായി വീട്ടിലെത്തിയപ്പോള്‍ ഓട്ടോ ഡ്രൈവര്‍ ബിജു ജോസഫാണ് അവശനിലയില്‍ കിടന്ന കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."